കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ 'മുൻഷി' പരമ്പരയിൽ ആദ്യമായി 'മുൻഷി'യെ അവതരി പ്പിച്ച കെ പി ശിവശങ്കര കുറുപ്പ് എന്ന കെപിഎസ് കുറുപ്പ് അന്തരിച്ചു.93 വയസ്സായിരുന്നു. 'മുൻഷി' യിൽ ആദ്യത്തെ 10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പി ച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്.പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തോ ടെ ഈ കഥാപാത്രത്തിൽ നിന്ന് മാറുകയായിരുന്നു.സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനിൽ പബ്‌ളി സിറ്റി ഓഫീസറായാണ് ഔദ്‌യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.

തുടക്കം നാടകത്തിലൂടെ

കെ.പി.എ.സി.യുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെയാണ് കെപിഎസ് കുറുപ്പ് അഭിനയരംഗ ത്തേക്ക് വരുന്നത്.തുടർന്ന് ഓൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത നാടകങ്ങളിലുടെ അഭിനയരംഗത്ത് സജീവമായി. ഇതിനു ശേഷമാണ് സിനിമയിലേക്ക് ഇദ്ദേഹം എത്തുന്നത്.അടൂർ ഗോപാലകൃഷ്ണൻ, കെ.പി.കുമാരൻ, ലെനിൻ രാജേന്ദ്രൻ എന്നി പ്രഗത്ഭരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.കൊടിയേറ്റം, സ്വയംവരം, ശ്രീരാമപട്ടാഭിഷേകം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.മതിലുകൾ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലും അദ്ദേഹം എത്തി.വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അഭിനയിച്ചു.


ശ്രദ്ധേയനായത് മുൻഷിയിലൂടെ

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷവും അഭിനയരംഗത്ത് തുടർന്നു. 73-ാമത്തെ വയസ്സിലാണ് ഏഷ്യാനെറ്റിൽ മുൻഷിയായി അഭിനയിക്കാൻ എത്തിയത്.തുടർന്ന് നീണ്ട 10 വർ ഷക്കാലം മുൻഷിയായി ഇദ്ദേഹം പ്രേക്ഷകർക്കുമുന്നിലെത്തി. മുൻഷിയായി പിന്നിട് പലരും വന്നുപോയെങ്കിലും ഈ പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസിലേക്ക് വരിക കെപി എസ് കുറുപ്പിന്റെ മുഖം തന്നെയാണ്.

20 വർഷങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ കാർട്ടൂൺ സ്ട്രി പ്പാണ് 'മുൻഷി'. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് 'മുൻഷി' ചെയ്യുന്നത്. ഇത്രയും നീണ്ട വർ ഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷൻ പ്രോഗ്രാം മലയാളികൾക്ക് വേറെയുണ്ടാ വില്ല.ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്‌സ് ഓഫ് വേൾഡ് റെക്കോർഡ്‌സിലും 'മുൻഷി' ഇടം നേടിയിരുന്നു.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി.എൻ.പണിക്കരുടെ മകൾ പരേതയായ ലീലാകുമാരിയാണ് ഭാര്യ.ഗോപീകൃഷ്ണൻ (റിട്ട. ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അദ്ധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്) എന്നിവർ മക്കളാണ്. മരുമക്കൾ: സതികുമാരി, പരമേശ്വരൻ പിള്ള, മിനി.ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം പരവൂരിലെ വീട്ടുവളപ്പിൽ.