വിചാരിതമായി പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലെത്തുന്ന പ്രവാസികൾക്ക് എയർപോട്ടിൽ നിന്നും സൗജന്യ ബസ് സർവീസും പുനരധിവാസവും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബൽ കേരളം പ്രവാസി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ മുഖ്യമന്ത്രിക്കും നോർക്ക സിഇഓക്കും ക്ഷേമനിധിഡയറക്ടർക്കും അടിയന്തിര പ്രാധാന്യം ഉള്ള നിവേദനം മെയിൽ വഴി അയച്ചു.കുവൈത്തിലെ വിവിധ മലയാളി സാംസകാരിക സാമൂഹിക സംഘടനകളും എംബസിയും ഒരൊറ്റ ടീംആയി കൈകോർത്തു കൊണ്ട് പരമാവധി ആവശ്യക്കാർക്ക് സഹായങ്ങൾ നൽകുന്നതും അഭിനന്ദനീയംആണെന്ന് യോഗം വിലയിരുത്തി.

ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ച വിവരംഅറിഞ്ഞിട്ടും സർക്കാരിന്റെ ഭഗത് നിന്നും പ്രഖ്യാപനങ്ങൾ ഒന്നും വരാതിരുന്നതിൽ പ്രവാസികൾക്കായി സംഘടനാ നിരാശ രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.ആയിരക്കണക്കിന് മലയാളികൾ ഈ അപ്രതീക്ഷിത അവസരം ഉപയോഗപ്പെടുത്തി നാട്ടിലേക്ക്ചേക്കേറുകയാണ്. ഇതിൽ അധികം പേരും വെളുത്ത നിറത്തിലുള്ള എമർജൻസി പാസ്‌പോര്ട്ട്ആണ് യാത്രക്ക് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കയ്യിൽ ഒന്നും ബാക്കിയില്ലാതെ കടംവാങ്ങിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ടിക്കറ്റ് അടുത്തും വിവിധവിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്താൻ എയർപോർട്ട് സർവീസ്നടത്തുന്ന KSRTC ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കണം എന്നത് അടിയന്തിരമായിപരിഗണയ്ക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്.

പുനരധിവാസ ശ്രമത്തിനു ഒരവസരം ആയി ഇതിനെ കണക്കാക്കി ഇവരെ കൃത്യമായി പുനരധിവസിപ്പിച്ച്, അതിന്റെ അവലോകനം നടത്തി ഭാവിയിൽ പുനരധിവാസ പദ്ധതികൾആസൂത്രണം ചെയ്യാൻ ഉതകുന്ന വിധ ഒരു നിയതമായ തീരുമാനം സർക്കാർ കൈക്കൊള്ളുംഎന്നും പ്രതീക്ഷിക്കു ന്നതായും ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന സംഘടനയുടെഗ്ലോബൽ ടീം പ്രത്യാശ പ്രകടിപ്പിച്ചു. പൊതുമാപ്പിൽ എക്‌സിറ്റ് പാസ് വഴി
നാട്ടിലെത്തുന്നവരുടെ കൃത്യമായ ഡാറ്റ എംബസ്സിയിൽ ലഭ്യമാണ്, സർക്കാർ സഹകരിച്ച്‌യാഥർത്ഥ അവകാശികൾക്ക് സാഹാരം എത്തിക്കാൻ ഇത് ഉപകരിക്കും.

മാസങ്ങളോളം ശമ്പളമോ കൃത്യമായ ജോലിയോ ഇല്ലാതെ ബുദ്ദിമുട്ടിയിരുന്ന ഇവർ ജീവിതമാർഗം അടഞ്ഞു തിരിച്ചു വരുന്നതുമായ് ബന്ധപ്പെട്ടു സർക്കാരിൽ നിന്നുംയാതൊരു വിധ സഹായ പ്രഖ്യാപനവും വന്നതായി കണ്ടില്ല എന്നതും ആന്ധ്രാപ്രദേശ്‌സർക്കാർ 64കോടി പ്രഖ്യാപിച്ചു എന്നാണു നിവേദനത്തിൽ മുഖ്യ പരാമർശം. പ്രവാസിപുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ടു ആരംഭിച്ച ലോക കേരള സഭയുടെ പ്രഥമമീറ്റിംഗിനായി കോടികൾ ചിലവഴിച്ച നമ്മുടെ സംസ്ഥാനത്തിന് ഈ വിഷയത്തിൽ ഒരുപ്രഖ്യാപനവും നടത്താനായില്ല എന്നത് നിരാശാജനകം ആണെന്നും സർക്കാർപ്രവാസികൾക്കായി പ്രഖ്യാപിക്കുന്നത് സർവ സാധാരണ ജനങ്ങൾക്ക് കൃത്യമായിഉപയോഗപ്പെടുന്നതാവണം എന്ന നിർബന്ധമുണ്ടാവണം എന്നും രാഷ്ട്രീയ സാമുദായികഭേദമെന്യേ പ്രവാസികളുടെ വിദേശത്തെയും സ്വദേശത്തെയും കൂട്ടായ്മയായ കേരളപ്രവാസി വെൽഫെയർ അസോസിയേഷൻ ഉണർത്തിച്ചു.

പൊതുമാപ്പ് സേവനത്തിനു എംബസിയിലും ഫോൺ സോഷ്യൽ മീഡിയ വഴിയും പ്രവർത്തിച്ച KPWAഅടക്കം വിവിധ സന്നദ്ധ വളണ്ടിയർമാരെ ഭാരവാഹികൾ അനുമോദിച്ചു.