തലശേരി: കോവിഡ് അതി വ്യാപനമുണ്ടായ തെറ്റുവഴി കൃപഭവനിലെ രോഗബാധിതരായ അഞ്ചു പേരെ തലശേരി ജനറൽ ആശുപത്രിയിലെ കൊ വിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.അതീവ ഗുരുതരാവസ്ഥയിലുള്ള അന്തേവാസികളെയാണ് ആരോഗ്യ വകുപ്പ് തലശേരിയിലേക്ക് മാറ്റിയത്.ഇതിനിടെ മനുഷ്യാവകാശ കമ്മിഷനംഗം ടി. ബൈജു നാഥ് സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചികിത്സാ കേന്ദ്രത്തിൽ നിന്നും അഞ്ചു പേർ കൊ വിഡ് ബാധിച്ചു മരിച്ചുവെന്ന മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസംവിദഗ്ദ്ധ മെഡിക്കൽ സംഘം അഗതിമന്ദിരം സന്ദർശിച്ചിരുന്നു. ആരോഗ്യ വകുപ്പിലെ ജില്ല പ്രോഗ്രാം മാനേജർ ഡോ:അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്.

തെറ്റുവഴി കൃപാഭവനിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാലുപേർ കോവിഡ് ബാധിച്ച് മരിക്കുകയും 90 ഓളം പേർക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡിപിഎം കൃപാഭവൻ സന്ദർശിച്ചത്.പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിൻ,ഹെൽത്ത് ഇൻസ്പെക്ടർ എസ് പ്രദീപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സന്ദർശനം നടത്തിയത്.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃപാഭവൻ സിഎഫ്എൽടിസി ആയി ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡിഎംഒയ്ക്കും ജില്ലാ കലക്ടർക്കും നിവേദനം നൽകിയിരുന്നു.

കൃപാ, മരിയ ദവനുകളിലായി 290 അന്തേവാസികളിൽ കൃപാഭവനിൽ 90 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിനെ തുടർന്നാണ്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ കൂടി തലശേരി ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

ലുലു ഗ്രൂപ്പ് കൃപാഭവന് അടിയന്തര ധന സഹായമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിമാ യി ലയൺസ് ക്‌ളബ്ബും വിവിധ സംഘടനകളും കൃപാ ഭവനിലേക്ക് മരുന്നും സാമ്പത്തിക സഹായവും കൊ വിഡ് സുരക്ഷാ ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.