തിരുവനന്തപുരം: കാശ്മീർ പണ്ഡിറ്റുകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കഥ പറയുന്ന ദ കാശ്മീർ ഫയൽസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.മൂന്നു ദിവസം കൊണ്ട് 14 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്.ഇതിനോടകം തന്നെ നിരവധി പ്രമുഖർ ചിത്രത്തെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിക്കഴിഞ്ഞു.ഇപ്പോഴിത ചിത്രം കണ്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി ദേശീയ സമിതി അംഗവുമായ കൃഷ്ണകുമാർ.

ഇന്ത്യ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണെന്നും ഇന്നലത്തെ കഷ്മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് ചിത്രമെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെടുന്നു.അതുകൊണ്ട് തന്നെ എല്ലാവരും ചിത്രം കാണണമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അദ്ദേഹം അഭ്യർത്ഥിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്‌കാരം സഹോദരങ്ങളേ ... ????
1993.. ഡൽഹിയിൽ കാഷ്മീരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലം.. കഷ്മീരിൽ തീവ്രവാദം കത്തി ജ്വലിച്ചു നിൽക്കുന്ന സമയം .. അന്നത്തെ ഭരണകൂടം അത് ഒരു സാധാരണ സംഭവമായി കാണുന്നു.. അവർക്കു വോട്ടയായിരുന്നു ലക്ഷ്യം . ലക്ഷകണക്കിന് കഷ്മീരി പണ്ഡിറ്റുകൾ എല്ലാം കളഞ്ഞു ജീവനും കൊണ്ട് ഡൽഹിയിലെ തെരുവുകളിൽ ജീവിക്കുന്നു.. വംശഹത്യയുടെ ക്രൂരമായ ചില അനുഭവങ്ങൾ അവരിൽ നിന്നും അന്ന് അറിയാൻ കഴിഞ്ഞു.. ചോദിക്കാനും പറയാനും ആരുമില്ലാതെ, സ്വന്തം കുടുംബാങ്ങങ്ങളെ മൃഗീയമായി കൊന്നുതള്ളിയപ്പോഴും, സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും നിസ്സഹായരായി ഉള്ള ജീവനും കൊണ്ട് എല്ലാം ഇട്ടെറിഞ്ഞു ശിഷ്ടജീവിതം തെരുവിൽ തീർത്തവർ .. അവരുടെ ജീവിതമാണ് കഷ്മീർ ഫയൽസ്..
സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഇന്നു ചരിത്രപുസ്തകങ്ങളിൽ മഹാന്മാരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ചില നേതാക്കൾ, സ്വന്തം സ്ഥാനങ്ങൾ ഉറപ്പിക്കാനായി ഒരു മതവിഭാഗത്തിനു വേണ്ടി ഇന്ത്യയെ കീറിമുറിച്ചു പാക്കിസ്ഥാനുണ്ടാക്കി.. അതുകൊണ്ടും തൃപ്തിവരാതെ ഇന്ത്യയെ വീണ്ടും കീറിമുറിക്കാൻ കഷ്മീർ പ്രശ്‌നം സൃഷ്ടിച്ചു. ഇന്ത്യ ഭരിച്ച കുടുംബ പാർട്ടി അതിനു കൂട്ടുനിന്നും കൊടുത്തു.. ഈ കൊടിയ പാപത്തിന് രാജ്യം വലിയ വിലകൊടുക്കേണ്ടി വന്നു.. ??
ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടുന്ന കഷ്മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണം.
ദൈവദൂതന്മാരെപോലെ ശ്രീ നരേന്ദ്ര മോദിയും ശ്രീ അമിത് ഷായും ചേർന്ന് കഷ്മീറിനേ വീണ്ടെടുത്തതും കഷ്മീരികൾക്ക് പുതു ജീവൻ നൽകിയതും, സ്വതന്ത്ര ഭരതത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമായി മാറി..??
ഇന്നലത്തെ കഷ്മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് ദ കാശ്മീർ ഫയൽസ്
എല്ലാവരും കാണുക, ബോധവാന്മാരാകുക... ജയ്ഹിന്ദ്. ????