- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തെളിവ് ബാക്കി വെക്കും.. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്; സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ രാജ്യത്തുണ്ടെന്നും അവർ അന്വേഷണം തുടങ്ങുന്നത് കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞദിവസം ബിജെപിയോടും മോദിയോടുമുള്ള ആഭിമുഖ്യം തുറന്നു പറഞ്ഞത് വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെ കൃഷ്ണകുമാറിനേയും കുടുംബത്തേയും സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം:
മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു 'well planned murder' ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും.
എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും.'
മറുനാടന് ഡെസ്ക്