ഹൂസ്റ്റൺ: മലയാളത്തിന്റെ  പ്രിയ നടിയും നർത്തകിയുമായ ശോഭനയുടെ  മൂന്ന് വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായ 'കൃഷ്ണ' എന്ന നൃത്ത ശില്പം ഹ്യൂസ്റ്റണിൽ എത്തുന്നു. സുനന്ദാസ് പെർഫോമിങ് ആർട്‌സ് സെന്ററുമായി (Sunanda's Performing Arts Center) സഹകരിച്ച് ഇന്തോ അമേരിക്കൻ അസോസിയേഷൻ (IAA)  ആണ് 22 വെള്ളിയാഴ്‌ച്ച വൈകിട്ട്  8  മണിക്ക് ഹ്യൂസ്റ്റൺ  ഡൗൺ  ടൗണിലുള്ള വർത്ഥം സെന്ററിൽ (Wortham Center) വച്ച് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
 
ശ്രീകൃഷ്ണചരിതത്തിൽ  നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭനയും സംഘവും അവതരിപ്പിക്കുന്നത്.  വർഷങ്ങൾ നീണ്ട പരിശീലനത്തെ തുടർന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ഈ നൃത്തശില്പം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്‌നാകുന്നത് ശോഭനയാണ്. പതിനേഴോളം  കലാകാരികൾ വേദിയിൽ അണിനിരക്കും.  
 
മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്‌റ്റേജിലെ മായാകാഴ്ചകളായി പ്രേക്ഷകർക്ക് മുമ്പിൽ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യൻ ഭാഷകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിൽ ആദ്യത്തെ നൃത്തസംഗീതനാടകമാണ് കൃഷ്ണ. കർണാട്ടിക് ക്ലാസിക്കൽ സംഗീതത്തോടൊപ്പം ഹിന്ദിയും, മലയാളവും ഇടകലർന്ന പശ്ചാത്തലസംഗീതമാണ് കൃഷ്ണയുടേത്.
 
എ.ആർ. റഹ്മാൻ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണ് കൃഷ്ണയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നല്കിയിരിക്കുന്നത്. അർജ്ജുനന് സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്ക് ശബാന ആസ്മിയും, ദ്രൗപദിക്ക് ശോഭനയും ശബ്ദം നല്കിയപ്പോൾ ആൻഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവർ  കൃഷ്ണയിലെ  മറ്റ് കഥാപാത്രങ്ങൾക്ക്  ശബ്ദമേകി.
 
നവരസങ്ങളും ഭാവങ്ങളും മിന്നിമറയുന്ന 'കൃഷ്ണ' ഹ്യൂസ്റ്റണിലെ പ്രേക്ഷകർക്ക് ഒരു പുതുപുത്തൻ ദൃശ്യാനുഭവം പകരും. ഏതു പ്രായക്കാരേയും ആകർഷിക്കുന്ന വിധത്തിൽ തയ്യാറാക്കിയ രണ്ടര മണിക്കൂർ നീളുന്ന ഈ ദൃശ്യവിസ്മയത്തിന്റെ ടിക്കറ്റുകൾക്കായി വിളിക്കുക : 2816480422  / 8324877041 / www.iaahouston.com/tickets (Use the coupon code SPARC10 for 10% off)

YouTube link for the promo video: https://www.youtube.com/watch?v=dRB8hvWB4Yg