തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രം കള്ളൻ ഡിസുസയിലെ ക്യാരക്ടർ പോസ്റ്റർ നടൻ കൃഷ്ണകുമാർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലുടെ പങ്കുവെച്ചിരുന്നു.ഇതിന് താഴെ വന്ന ഒരു കമന്റും അതിന് നടൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

ജോർജ്ജ് എന്നാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഈ പോസ്റ്ററിന് താഴെയാണ് ഒരാൾ ക്രിസംഘിയാണോ എന്ന് കമന്റിട്ടത്.ഒട്ടും വൈകാതെ തന്നെ മറുപടിയുമായി കൃഷ്ണകുമാറെത്തി.'കഥാപാത്രം ക്രി ആണ്, നടൻ സംഘിയും' എന്നായിരുന്നു താരം കമന്റിട്ടത്.

നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്.