- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളും ബന്ധുക്കളും അടിമപ്പണി ചെയ്തപ്പോൾ അവർക്കൊപ്പം തടവിൽ കഴിഞ്ഞ ബാല്യം; പൊലീസ് റെയ്ഡിൽ മോചിതയായി പൊതു പ്രവർത്തകയായി മാറിയ കൃഷ്ണകുമാരി ചരിത്രം തിരുത്തിയത് പാക് എംപിയായി; ആദ്യത്തെ ഹിന്ദു സെനറ്റ് അംഗവും ദളിത് പ്രവർത്തകയുമായ യുവതിയുടെ കഥ
കറാച്ചി: പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത തിരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള കൃഷ്ണകുമാരി കോലി എന്ന മുപ്പത്തൊൻപതുകാരിയാണു നേട്ടം കൈവരിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അംഗമാണു കൃഷ്ണകുമാരി. മനുഷ്യാവകാശ പ്രവർത്തകയാണു താനെന്നും ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചു ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണു ശ്രമിക്കുന്നതെന്നും കൃഷ്ണകുമാരി പറഞ്ഞു. നഗർപാർക്കറിലെ ധനഗാം എന്ന പിന്നാക്ക ഗ്രാമക്കാരി. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളുണ്ടെന്നതിനു തെളിവാണ് ഈ വിജയമെന്ന് പിപിപി നേതാവു ബിലാവൽ ഭൂട്ടോ പറഞ്ഞു. കൃഷ്ണകുമാരിയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരു ഭൂപ്രഭുവിനു സ്വകാര്യ ജയിലിൽ അടിമപ്പണിക്കാരായിരുന്നു. കൃഷ്ണകുമാരി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്തു പൊലീസ് റെയ്ഡിലാണ് ഇവർ മോചിപ്പിക്കപ്പെട്ടത്. ഈ അനുഭവങ്ങളാണു ന്യൂനപക്ഷ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഊർജമേകിയതെന്ന് അവർ പറയുന്നു. പതിന
കറാച്ചി: പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്ക് ചരിത്രത്തിലാദ്യമായി ദലിത് ഹിന്ദു വനിത തിരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള കൃഷ്ണകുമാരി കോലി എന്ന മുപ്പത്തൊൻപതുകാരിയാണു നേട്ടം കൈവരിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അംഗമാണു കൃഷ്ണകുമാരി. മനുഷ്യാവകാശ പ്രവർത്തകയാണു താനെന്നും ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചു ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണു ശ്രമിക്കുന്നതെന്നും കൃഷ്ണകുമാരി പറഞ്ഞു.
നഗർപാർക്കറിലെ ധനഗാം എന്ന പിന്നാക്ക ഗ്രാമക്കാരി. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളുണ്ടെന്നതിനു തെളിവാണ് ഈ വിജയമെന്ന് പിപിപി നേതാവു ബിലാവൽ ഭൂട്ടോ പറഞ്ഞു. കൃഷ്ണകുമാരിയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരു ഭൂപ്രഭുവിനു സ്വകാര്യ ജയിലിൽ അടിമപ്പണിക്കാരായിരുന്നു. കൃഷ്ണകുമാരി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്തു പൊലീസ് റെയ്ഡിലാണ് ഇവർ മോചിപ്പിക്കപ്പെട്ടത്. ഈ അനുഭവങ്ങളാണു ന്യൂനപക്ഷ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഊർജമേകിയതെന്ന് അവർ പറയുന്നു.
പതിനാറാം വയസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ ലാൽചന്ദിനെ വിവാഹം ചെയ്ത കൃഷ്ണകുമാരി പിന്നീടു ഭർത്താവിന്റെ പിന്തുണയോടെ പഠനം തുടർന്നു സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പൊതുപ്രവർത്തനത്തിനിടെ പിപിപിയിൽ ചേരുകയായിരുന്നു.
പാക്കിസ്ഥാൻ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു സ്ത്രീയായ രത്‌ന ഭഗവാൻദാസ് ചാവ്‌ലയും പിപിപി അംഗമാണ്. സിന്ധിലെ ഉന്നത കുടുംബത്തിലാണു രത്‌നയുടെ ജനനം. ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്‌നവാസ് (പിഎംഎൽഎൻ) സെനറ്റിൽ 15 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായി.
ഈ മാസം പിരിയുന്ന 52 അംഗങ്ങളുടെ സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ 12 വീതം, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു 11 വീതം, ഗിരിവർഗ മേഖലകളിൽനിന്നു നാല്, ഫെഡറൽ തലസ്ഥാന മേഖലയിൽനിന്നു രണ്ട് എന്നിങ്ങനെയാണ് സീറ്റുകൾ.