- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധ്യാത്മികാചാര്യൻ എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു; 59 വർഷം തുടർച്ചയായി ശബരിമല ദർശനം നടത്തിയ ഗുരുസ്വാമി
കണ്ണൂർ: അധ്യാത്മികാ ചര്യ നായിരുന്ന എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി ( പുന്നക്കൽ മഠം ഗുരുസ്വാമി ) അന്തരിച്ചു. 88 വയസ്സായിരുന്നു. മുല്ലപ്പള്ളി ഇല്ലം തന്ത്രി വര്യനാണ്. തൃക്കപാലം ശിവക്ഷേത്രം, ഊർപ്പഴശ്ശിക്കാവ് ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം അലങ്കരിച്ച് വരുന്നു.
59 വർഷം തുടർച്ചയായി ശബരിമല ദർശനം നടത്തിയ അപൂർവ്വം അയ്യപ്പ ഭക്തരിൽ ഒരാളാണ് . കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം മാത്രമാണ് ശബരിമല ദർശനത്തിന് മുടക്കമുണ്ടായത്. ആയിരത്തിലേറെ കന്നി സ്വാമിമാർക്ക് മുദ്ര ധരിപ്പിച്ച് ശബരിമലയിലേക്ക് കെട്ട് മുറുക്കി കൊടുത്ത വ്യക്തി കൂടിയാണ് മൂല്ലപ്പള്ളി ഇല്ലത്ത് ഗുരുസ്വാമി എന്ന് കൃഷ്ണൻ നമ്പൂതിരി.
അപസ്മാര രോഗ ലക്ഷണമുണ്ടായിരുന്ന അദ്ദേഹം അപസ്മാര രോഗം ഭേദമാവണമെന്ന പ്രാർത്ഥനയോടെ ആണ് ശബരിമല ദർശനത്തിന് തുടക്കം കുറിക്കുന്നത് ആദ്യ യാത്ര തൊട്ട് നാളിത് വരെ അപസ്മാര രോഗത്തിന്റെ യാതൊരു ലക്ഷണവും പിന്നീട് ഉണ്ടായിട്ടില്ല ഇതാണ് അദ്ദേഹത്തെ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാക്കി മാറ്റിയത്. ഭാര്യ കുറുമാത്തൂർ ഇല്ലത്ത് ഭാനുമതി അന്തർജ്ജനം.