ടിയും നർത്തകയും അവതാരകയുമൊക്കെയായി മലയാളിക്ക് ഏറെ പ്രിയങ്കരിയായ കൃഷ്ണപ്രഭയ്ക്ക് റാങ്കിന്റെ തിളക്കവും. ഭരതനാട്യം കോഴ്‌സിലാണ് കൃഷ്ണപ്രഭ ഒന്നാം റാങ്കോടെയാണ് പഠനം പൂർത്തിയാക്കിയിരിക്കുന്നത്.ബംഗളൂരു അലയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് നടി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

സിനിമയുടെ തിരക്കുകളിൽ നിന്ന് അവധിയെടുത്ത് ഒരു വർഷം ബെംഗളൂരുവിൽ താമസിച്ച് നൃത്തം അഭ്യസിക്കുകയായിരുന്നു കൃഷ്ണപ്രഭ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കൃഷ്ണപ്രഭ തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്.

നൃത്തം കഴിഞ്ഞിട്ടേ തനിക്ക് മറ്റെന്തുമുള്ളു എന്നാണ് കൃഷ്ണപ്രഭയുടെ നിലപാട്. മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ. തീരം എന്ന ചിത്രത്തിൽ ശ്രേയാ ഘോഷാൽ പാടിയ ഗാനത്തിന് കൃഷ്ണപ്രഭ തയ്യാറാക്കിയ കവർ വേർഷന് യൂട്യൂബിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു

ഒരു ഇന്ത്യൻ പ്രണയകഥ, പോളിടെക്‌നിക് തുടങ്ങി നിരവധി സിനിമകളിൽ കൃഷ്ണ പ്രഭ ശ്രദ്ധേയമാ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയെന്ന നിലയിലും കൃഷ്ണ പ്രഭ സജീവമാണ്.