മുംബൈ: കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സിനിമയിലെ നായികമാർ തുറന്നു പറയുന്ന കാലമാണിത്. പല നായികമാരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഷാരൂഖിന്റെ നായികയും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുന്നുണ്ട്. ബോളിവുഡിലെ യുവനായികമായിരിൽ ശ്രദ്ധേയയാണ് ദിൽവാലേ എന്ന ഷാരുഖ് ചിത്രത്തിലൂടെ ശ്രദ്ധേയയായ കൃതി സനോൻ. ഗോഡ് ഫാദർമാരില്ലാതെ ബോളിവുഡിലേക്ക് എത്തിയ താരമാണ് കൃതി. ഒരു അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് അവർ തുറന്നു പറഞ്ഞത്.

ബോളിവുഡിൽ മാത്രനല്ല എല്ലാ മേഖലിയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എൻജിനിയർ ആയ കൃതി സനോൻ പറയുന്നു. എൻജിനിയറിങ് രംഗത്ത് നിന്നാണ് കൃതി സിനിമയിലേക്ക് എത്തിയത്. വലിയൊരു മാറ്റമായിരുന്നു അത്. വലിയൊരു സ്വപ്നം. കാസ്റ്റിങ് കൗച്ച് നിലവിലുണ്ട്, എന്നാൽ അത് ബോളിവുഡിൽ മാത്രമല്ല. എല്ലാ സ്ഥലങ്ങളിലും ഉണ്ടെന്ന് കൃതി പറയുന്നു.

ഒരു ഏജൻസി മുഖേനയായിരുന്നു കൃതിയുടെ ബോളിവുഡ് പ്രവേശനം. കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് കേട്ടിരുന്നെങ്കിൽ ഭാഗ്യവശാൽ അത്തരത്തിലൊന്നും തനിക്ക് സംഭവിച്ചില്ലെന്ന് കൃതി പറയുന്നു. ആദ്യ ചിത്രത്തിന്റെ അനുഭവം ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ഏറെ എക്സൈറ്റഡായിരുന്നു. സിനിമയിലേക്ക് താൻ പിച്ച വെച്ച് തുടങ്ങുകയായിരുന്നു. മനസിൽ ഒരു നർത്തകി ഉള്ള തനിക്ക് ആദ്യ ഗാനം ഒരു വലിയ ഭാഗ്യമായിരുന്നെന്നും കൃതി.

വ്യത്യസ്തമായ കഥാപാത്രം കൃതി നായികയായി അഭിനയിച്ച ബെയർലി കി ബർഫി എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് ബിറ്റി എന്ന കഥാപാത്രമെന്ന് കൃതി പറയുന്നു. ഗ്ലാമറിൽ നിന്നുള്ള മാറ്റം ഗ്ലാമർ വേഷങ്ങിളിൽ മാത്രമാണ് പ്രേക്ഷകർ ഇതുവരെ തന്നെ കണ്ടിട്ടുള്ളത്. ഇത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ കാരണമാകും. എന്നാൽ അതിൽ നിന്ന് വ്യസ്തമായ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും കൃതി പറയുന്നു. കടുത്ത ആരാധിക ഷാരുഖ് ഖാൻ, മാധുരി ദീക്ഷിത് എന്നിവരുടെ കടുത്ത ആരാധികയാണ് താന്നെന്ന് കൃതി വെളിപ്പെടുത്തുന്നു. ചെറുപ്പകാലം മുതലേ താൻ ഷാരുഖിന്റെ ഫാനാണ്. അതുപോലെ തന്നെ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കയുടേയും വലിയ ഫാനാണെന്നും താരം പറയുന്നു.