കൊച്ചി: പ്രണവ് മോഹൻലാലിനോടുള്ള ക്രഷ് വെളിപ്പെടുത്തി യുവതാരം കൃതിക. ഒരിക്കൽ ആശുപത്രിയിൽ സഡേഷനിൽ കിടക്കുമ്പോൾ പ്രണവിന്റെ പേര് കേട്ട് താൻ ചാടി എഴുന്നേറ്റിട്ടുണ്ടെന്നും ആ സമയത്ത് അത്രയും ക്രഷ് തോന്നിയെന്നും കൃതിക പറയുന്നു. ഇതിന് മുമ്പും പ്രണവിനോടുള്ള ക്രഷിനെക്കുറിച്ച് കൃതിക സംസാരിച്ചിരുന്നു. പ്രണവ് നായകനായി എത്തിയ ആദ്യ ചിത്രം 'ആദി'യിൽ കൃതികയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

'പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോൾ അപ്പന്റിക്സിന്റെ ഓപ്പറേഷൻ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനിൽ ആയത്കൊണ്ട് ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് ദേ പ്രണവ് മോഹൻലാൽ എന്ന് വന്നിട്ടുണ്ട്, നോക്കാൻ പറഞ്ഞു. ആ സമയത്ത് ഞാനൊരു ചാടി എഴുന്നേൽക്കൽ ആയിരുന്നു. അപ്പോൾ അത്രയും ക്രഷ് തോന്നി'. കൃതിക പറഞ്ഞു

പ്രണവ് നല്ലൊരു മനുഷ്യനാണ്. വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ്, നന്നായി ഗിത്താർ വായിക്കും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത സ്വഭാവമാണെന്ന് പറയാം. അപ്പോൾ ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണല്ലോ എന്ന് കൃതിക ചോദിക്കുന്നു. എംജി ശ്രീകുമാർ അവതാരകനായ ഒരു പരിപാടിയിലായിരുന്നു കൃതിക ഇക്കാര്യം വീണ്ടും പറഞ്ഞത്.

ഇപ്പോൾ കോൺടാക്ട് ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് 'ഇപ്പോൾ ബെർത്ത് ഡേ യ്ക്ക് ഞാൻ മെസേജ് ഓക്കെ അയക്കും. അതിനുള്ള മറുപടിയും തരാറുണ്ടെന്ന് കൃതിക പറയുന്നു. എങ്കിൽ പിന്നെ അതങ്ങ് നോക്കണോ എന്ന എംജിയുടെ ചോദ്യത്തിന് അയ്യോ വേണ്ട എന്നായിരുന്നു മറുപടി. പ്രണവിന് വേണ്ടി കൃതിക ഒരു പാട്ടും പാടി.