- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ടവരോട് സംസാരിക്കാൻ സമ്പാദ്യത്തിന്റെ നല്ല പങ്കും കളയുന്ന കാലം ഇല്ലാതാകുന്നു; വാട്‌സ് ആപ്പിലെ വോയ്‌സ് കോളിനുള്ള നിരോധനം നീക്കി സൗദി അറേബ്യയും: മലയാളികൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ
റിയാദ്: ലക്ഷക്കണക്കിന് മലയാളികൽ ജോലി ചെയ്യുന്ന ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. മുൻകാലങ്ങളിലാണെങ്കിൽ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി വൻപണം ചെലവാക്കുന്ന അവസ്ഥയാണ് മലയാളികൾക്ക് ഉണ്ടായിരുന്നത്. സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെയാണ് ഇതിന് ഒരു പരിഹാരം ആയത്. വാട്‌സ് ആപ്പ് അടക്കമുള്ള സംവിധാനങ്ങൾ കോൾ സംവിധാനവുമായി എത്തിയതോടെ ഏറ്റവും അധികം
റിയാദ്: ലക്ഷക്കണക്കിന് മലയാളികൽ ജോലി ചെയ്യുന്ന ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. മുൻകാലങ്ങളിലാണെങ്കിൽ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി വൻപണം ചെലവാക്കുന്ന അവസ്ഥയാണ് മലയാളികൾക്ക് ഉണ്ടായിരുന്നത്. സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെയാണ് ഇതിന് ഒരു പരിഹാരം ആയത്. വാട്‌സ് ആപ്പ് അടക്കമുള്ള സംവിധാനങ്ങൾ കോൾ സംവിധാനവുമായി എത്തിയതോടെ ഏറ്റവും അധികം സന്തോഷിച്ചത് പ്രവാസി മലയാളികളായിരുന്നു. നാട്ടിലേക്ക് ധൈര്യമായി വിളിക്കാമല്ലോ എന്നതായിരുന്നു ഈ ആശ്വാസത്തിന് കാരണം. എന്തായാലും പ്രിയപ്പെട്ടവരോട് സൗദി മലയാളികൾക്ക് ഇനി അധികം പണം മുടക്കേണ്ട് അവസ്ഥയുണ്ടാകില്ല. ഒരു വർഷത്തെ വിലക്കിനൊടുവിൽ സൗദിയിൽ വാട്‌സ് ആപ്പ് വോയ്‌സ് കോൾ സേവനത്തിന് അനുമതി ലഭിച്ചു.
കഴിഞ്ഞ ദിവസം മുതൽ സൗദിയിൽ വാട്‌സ് ആപ് വോയ്‌സ് കോൾ സേവനം ലഭ്യമായെന്നാണ് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വിലക്ക് നീക്കിയത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണോ സേവനത്തിന് അനുമതി നൽകിയതെന്നും വ്യക്തമല്ല. കഴിഞ്ഞ വർഷം മാർച്ച് 15 മുതലാണ് വാട്‌സ് ആപ് വോയ്‌സ് കോൾ സേവനം രാജ്യത്ത് വിലക്കിയത്. യു.എ.ഇയിലെ ടെലികോം കമ്പനികളാണ് ആദ്യമായി സേവനത്തിന് വിലക്കേർപ്പെടുത്തിയത്.
വാട്‌സ് ആപ് സൗജന്യ വോയ്‌സ് കോൾ സേവനം ടെലികോം കമ്പനികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനി മാത്രമാണ് സൗദിയിൽ മികച്ച ലാഭത്തോടെ പ്രവർത്തിക്കുന്നത്. മറ്റു ടെലികോം കമ്പനികൾ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. സൗജന്യ വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ സൗദി അറേബ്യയിൽ നിരോധിക്കില്ലെന്ന് അടുത്തിടെ സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പ്രവാസികൾക്ക് സന്തോഷം പകരുന്ന വാർത്തയും പുറത്തുവന്നത്.
വാട്‌സ് ആപ്പ് വോയ്‌സ് കോൾ സംവിധാനം ലഭ്യമായി തുടങ്ങിയതോടെ പ്രവാസികൾ അടക്കം ഏറെ സന്തോഷത്തിലാണ് പലരും ഇതിനോടകം തന്നെ ഈ സേവനം ഉപയോഗിച്ച് വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചു. വാട്‌സ് ആപ്പിനോട് മത്സരിക്കാൻ വേണ്ടി ടെലിക്കോം കമ്പനികൾ അന്താരാഷ്ട്ര കോൾ നിരക്കിൽ അടക്കം ഇളവു നൽകുകയാണ് വേണ്ടതെന്നാണ് ചിലരുടെ പ്രതികരണം. ഇതുവരെ വാട്‌സ് ആപ്പ് വഴി മെസേജിങ് സൗകര്യം മാത്രമേ സൗദിയിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വാട്‌സ് ആപ്പ് വഴി ഫോൺ വിളിക്കുന്നതിന്റെ ആവേശത്തിലാണ് പലരും.
പ്രവാസികൾ ഒന്നടങ്കം സൗദി ഭരണകൂടത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പലരുടെയും സന്തോഷം പോക്കറ്റ് ചോരാതെ ഇനി വീട്ടുകാരെ വിളിക്കാമല്ലോ എന്നതു തന്നെയാണ്. സ്‌കൈപ്പ്, ഇമോ തുടങ്ങിയ സൗജന്യ ഇന്റർനെറ്റ് ഫോൺ കോൾ സേവനങ്ങളും സൗദിയിൽ നിലവിലുണ്ട്. ഇത് നിരോധിക്കണെന്ന ടെലിക്കോം കമ്പനികളുടെ ആവശ്യം കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ തള്ളിയിരുന്നു.