- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബി ഈ വർഷം വേണ്ടെന്നു വച്ചത് കേന്ദ്ര പൂളിൽനിന്നു സംസ്ഥാനത്തിന് അവകാശപ്പെട്ട 1701 ദശലക്ഷം യൂണിറ്റ് വൈദ്യുതി; നഷ്ടക്കണക്കുൾ നിരക്ക് കൂട്ടാനുള്ള കള്ളക്കളികൾ
കൊച്ചി: കേന്ദ്ര പൂളിൽനിന്നു സംസ്ഥാനത്തിന് അവകാശപ്പെട്ട 1701 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഈ വർഷം വേണ്ടെന്നു വച്ചു. അധിക ഉൽപാദനം നടത്തുകയും വിൽക്കുകയും ചെയ്തതു കൊണ്ടാണു വില കുറഞ്ഞ കേന്ദ്ര വൈദ്യുതി കെഎസ്ഇബി വേണ്ടെന്നുവച്ചത്. യൂണിറ്റിന് 1.80 രൂപ മുതൽ 3.08 രൂപ വരെ മാത്രമായിരുന്നു ഇതിനു വില.
ഈ വർഷം ഏപ്രിൽ 1 മുതൽ ഡിസംബർ 6 വരെ കേന്ദ്ര പൂളിൽനിന്നു 9,669 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് അർഹതയുണ്ടായിരുന്നു. കൂടുതൽ ഉപഭോഗമുള്ള സമയത്തേക്കു മാത്രമായി ഇതിൽ 7968 യൂണിറ്റ് വൈദ്യുതി വാങ്ങി. കേന്ദ്ര വിഹിതത്തിന്റെ 21 % ബോർഡ് വേണ്ടെന്നു വച്ചു.
പുറത്തുനിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങി വിതരണം ചെയ്യേണ്ടി വരുന്നതു മൂലം നഷ്ടത്തിലാണെന്ന ബോർഡിന്റെ വാദം ഇതോടെ സംശയത്തിലാകുകയാണ്. നിരക്ക് വർദ്ദനയ്ക്ക് വേണ്ടിയാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അധിക വൈദ്യുതി വിറ്റ വകയിൽ ബോർഡിന് വലിയ ലാഭമുണ്ടായതായാണു കണക്കുകൾ കാണിക്കുന്നത്.
ഈ മാസം അവസാനം റെഗുലേറ്ററി കമ്മിഷനു മുന്നിൽ വൈദ്യുതി ചാർജ് വർധന ആവശ്യപ്പെടാനൊരുങ്ങുകയാണു ബോർഡ്. ഇതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.