- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ബോർഡിന്റെ എമർജൻസി വാഹനങ്ങളിലും ഇനി മൾട്ടി കളർ ഫ്‌ളാഷറുകൾ ഉപയോഗിക്കാം; ആദ്യം നൽകുക ചീഫ് എൻജിനീയർമാർ സാക്ഷ്യപ്പെടുത്തിയ വാഹനങ്ങൾക്ക്
തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ എമർജൻസി വാഹനങ്ങളിലും ഇനി മൾട്ടി കളർ ഫ്‌ളാഷറുകൾ ഉപയോഗിക്കാം. വൈദ്യുതി സംബന്ധമായ പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ വൈദ്യുതി ബോർഡ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കു നീല, ചുവപ്പ്, വെള്ള ഫ്‌ളാഷറുകൾ ഉപയോഗിക്കാൻ കേന്ദ്ര ഗതാഗത നിയമം അനുസരിച്ചു ഗതാഗത വകുപ്പ് അനുമതി നൽകി. ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നു ചീഫ് എൻജിനീയർമാർ സാക്ഷ്യപ്പെടുത്തിയ വാഹനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഫ്‌ളാഷറുകൾ ഘടിപ്പിക്കുക.
പ്രസാരണ, വിതരണ സർക്കിളുകളിലെ ഡപ്യൂട്ടി ചീഫ് എൻജിനീയർമാർക്കു കീഴിലുള്ള ഓരോ വാഹനം ഇപ്രകാരം ഫ്‌ളാഷർ ഘടിപ്പിച്ചു നിരത്തിൽ ഉണ്ടാകുമെന്നു ബോർഡ് ചെയർമാൻ ബി.അശോക് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബോർഡ് ഡയറക്ടർമാരുടെ വാഹനങ്ങളിലും ഇത്തരം ഫ്‌ളാഷറുകൾ ഘടിപ്പിക്കാൻ അനുമതി ഉണ്ട്.
പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ കാലഹരണപ്പെടുമ്പോൾ പകരം ഇലക്ട്രിക് വാഹനങ്ങൾ മാത്രം വാങ്ങാനാണു ബോർഡിന്റെ തീരുമാനം. ഇനി മുതൽ ഇങ്ങനെ വാങ്ങുന്ന വാഹനങ്ങൾക്കു ബോർഡിന്റെ ഔദ്യോഗിക നിറങ്ങളായ നീലയും വെള്ളയുമായിരിക്കും.