തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ വൈദ്യുതീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി 'മിസ്ഡ് കോൾ' സംവിധാനം ഏർപ്പെടുത്തി. 

94960 18640 എന്ന മൊബൈൽ നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്താൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരശേഖരണം നടത്തുകയും കരട് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ഈ സംരംഭത്തിൽ എല്ലാവരും സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.