- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടക്ക നടപടി നേരിട്ട് സ്ഥലം മാറ്റം കിട്ടയവർക്ക് പഴയ കസേരയിൽ ഇനി തിരിച്ചെത്താനാകില്ല; പണിതവർക്കിട്ട് പണി കൊടുത്ത് അശോകിന്റെ പടിയിറക്കം; ഐഎഎസ് അസോസിയേഷൻ പ്രസിഡന്റിന്റെ അവസാന ഉത്തരവ് ഇനി വരുന്ന ചെയർമാൻ തിരുത്തുമോ? കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ കുരുക്ക്; സുരേഷിനെ തിരുവനന്തപുരത്ത് എത്തിക്കാതിരിക്കാൻ പുതു നീക്കം
തിരുവനന്തപുരം: കെഎസ്ഇബിയിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയ ബി.അശോക് വീണ്ടും യൂണിയനുകളെ ഞെട്ടിച്ചു. യൂണയൻ നേതാക്കൾക്കുള്ള സംരക്ഷണം അതത് ജില്ലകളിൽ മാത്രമാക്കി ബി.അശോക് ഉത്തരവിറക്കി. ഇതിനൊപ്പം മറ്റൊരു ചട്ടവും എഴുതിവച്ചു. ഇതോടെ അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം കിട്ടിയ യൂണിയൻ നേതാക്കൾക്ക് പഴയ സ്ഥലത്തേക്ക് തിരിച്ചുവരാനാകില്ല. യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തികൊണ്ടാണ് അശോക് ഉത്തരവിറക്കിയത്.
തിരുവനന്തപുരം വൈദ്യുത ഭവനിലുള്ളവർക്ക് ചോദിക്കുന്നിടത്തുകൊടുക്കാമെന്നതാണ് പുതിയ ആദ്യ നിബന്ധന. മറ്റ് ജില്ലകളിൽ ഉള്ളവർക്ക് അവരുടെ താമസ സ്ഥലത്ത് അടുത്ത് പ്രൊട്ടക്ഷൻ കിട്ടുമെന്നും പറയുന്നു. ഇതിനൊപ്പമാണ് മൂന്നാം ഭാഗം. ഡിസ്പ്ലിനറി ആക്ഷനുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയവർക്ക് അവർക്ക് ഒരിക്കലും പഴയ സ്ഥലം കൊടുക്കാൻ കഴിയില്ല എന്നതാണ് അത്. ഇതോടെ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാഗമായ സ്ഥലം മാറ്റപ്പെട്ട നേതാവ് സുരേഷിന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താൻ കഴിയില്ല.
കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. രാജൻ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയർമാൻ. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് ഉറങ്ങിയത്. വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ മാറ്റാൻ നേരത്തെ തന്നെ സമ്മർദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ബി. അശോകുമായി സിപിഎം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ ശക്തമായ സമ്മർദ്ദത്തേത്തുടർന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന. ഇതിനിടെയാണ് യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തികൊണ്ട് അശോക് വിവാദ ഉത്തരവിറക്കിയിരിക്കുന്നത്.
യൂണിയനുമായുള്ള തർക്കത്തിൽ അശോകിനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് മാറ്റം. ചെർമാനെ മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ. നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.അവസാനവട്ട ചർച്ച കഴിഞ്ഞതിന്റെ പിറ്റേ ദിവസം അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് അശോക് പിഴ ചുമത്തിയിരുന്നു.
സമരം നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്നതിനാലായിരുന്നു അസോസിയേഷൻ താൽകാലികമായി സമരം നിർത്തിയത്. ഹൈക്കോടതിയുടെ ഇടപെടലും സമരം അവസാനിപ്പിക്കാൻ കാരണമായിത്തീർന്നു. സുരേഷിനെ തിരുവനന്തപുരത്തിന് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അച്ചടക്ക നടപടിയുടെ ഭാഗമായിരുന്നു അത്. അതുകൊണ്ട് തന്നെ പുതിയ ഉത്തരവിലൂടെ അശോകൻ മാറിയാലും ഉടൻ സുരേഷിന് തിരുവനന്തപുരത്തേക്ക് മടങ്ങാനാകില്ല. ഇനിയെത്തുന്ന ചെയർമാൻ ഈ ഉത്തരവ് മരവിപ്പിക്കുകയോ തിരുത്തുകയോ ചെയ്യണം.
എന്നാൽ സിപിഎം നേതൃത്വവുമായി അടുപ്പമുള്ള സുരേഷിന് ഇതിന് കഴിയുമെന്നാണ് വിലയിരുത്തൽ. പുതിയ ചെയർമാന്റെ ആദ്യ ഇടപെടൽ അശോകിന്റെ അവസാന ഉത്തരവ് തിരുത്തലാകുമെന്നാണ് വൈദ്യുത ബോർഡിലെ ചർച്ച ഇപ്പോൾ. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റാണ് അശോക്. അതുകൊണ്ട് തന്നെ അശോകിന് പകരമായെത്തുന്ന ഐഎഎസുകാരൻ ഇത്തരത്തിൽ ഇടപെടൽ നടത്തുമോ എന്നതും സംശയമാണ്. വിട്ടുവീഴ്ച ചെയ്യാത്ത ഉദ്യോഗസ്ഥനായാണ് രാജൻ ഖൊബ്രഗഡെയും അറിയപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ