- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ഐ.ഡി.സിയുടെ ഇൻഫോപാർക്കിലുള്ള ഇൻകുബേഷൻ സെന്ററിൽ മൂന്ന് പുതിയ ഉൽപന്നങ്ങൾ പിറന്നു
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്‌ഐഡിസി) കീഴിൽ ഇൻഫോപാർക്കിലെ ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ തങ്ങളുടെ നൂതനങ്ങളായ ഉൽപന്നങ്ങൾ പുറത്തിറക്കി. 3ക്യുമെന്റേഴ്‌സിന്റെ 3ക്യുമെട്രിക്‌സ് എന്ന സോഫ്റ്റ്‌വെയർ, ബ്ലാക് വാഷ് ലാബ്‌സിന്റെ ഫിഫ്റ്റി ഫിഫ്റ്റി എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ, സൈബോടെക് റിസർച്ച് ലാബ്
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്‌ഐഡിസി) കീഴിൽ ഇൻഫോപാർക്കിലെ ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ തങ്ങളുടെ നൂതനങ്ങളായ ഉൽപന്നങ്ങൾ പുറത്തിറക്കി. 3ക്യുമെന്റേഴ്‌സിന്റെ 3ക്യുമെട്രിക്‌സ് എന്ന സോഫ്റ്റ്‌വെയർ, ബ്ലാക് വാഷ് ലാബ്‌സിന്റെ ഫിഫ്റ്റി ഫിഫ്റ്റി എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ, സൈബോടെക് റിസർച്ച് ലാബ്‌സിന്റെ ട്രാക് ഓൺ പ്രോ എന്നിവയാണ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കെഎസ്‌ഐഡിസി എംഡി ഡോ.എം. ബീന ഐഎഎസ് പുറത്തിറക്കിയത്.
'കാക്കനാട് ഇൻഫോപാർക്കിലെ കെഎസ്‌ഐഡിസിയുടെ ഇൻകുബേഷൻ സെന്ററിൽ 12 കമ്പനികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അങ്കമാലി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ കൂടി ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. കോർപറേഷന്റെ എയ്ഞ്ചൽ ഫണ്ടിനു വേണ്ടി ഇതിനോടകം 17 പേർ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. 25 ലക്ഷം രൂപ വീതം നാലു കമ്പനികൾക്കു കൈമാറിയെന്നും ഡോ. എം. ബീന ഐഎഎസ് പറഞ്ഞു'. ടൂട്ടി ഫ്രൂട്ടി എന്ന കമ്പനിക്കുള്ള എയ്ഞ്ചൽ ഫണ്ട് വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്.
അങ്കമാലിയിൽ ഇൻകലിന്റെ കെട്ടിടത്തിൽ 5000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്താണു രണ്ടാമത്തെ ഇൻകുബേഷൻ സെന്റർ ആരംഭിക്കുക. ഐടിക്കു പുറത്തുള്ള കമ്പനികളെയാകും ഇവിടെ പരിഗണിക്കുകയെന്നും മൂന്നു മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഡോ. ബീന വ്യക്തമാക്കി. തിരുവനന്തപുരത്തും കോഴിക്കോടും അനുയോജ്യമായ സ്ഥലം തേടുകയാണ്. സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുക യെന്നലക്ഷ്യത്തോടെ യായിരിക്കും തിരുവനന്തപുരത്തെ ഇൻകുബേഷൻ സെന്റർ പ്രവർത്തിക്കുകയെന്ന് ഡോ. എം. ബീന പറഞ്ഞു.
ആമ്പല്ലൂർ ഇലക്ട്രോണിക്‌സ് പാർക്കിനു വേണ്ടി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 100 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സ്ഥലമേറ്റെടുപ്പു പൂർത്തിയാക്കി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും പദ്ധതിക്കു വേണ്ടി ഹഡ്‌കോയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഡോ. ബീന പറഞ്ഞു.
ഇന്തോ കനേഡിയൻ സഹകരണ സംരംഭമായ 3ക്യുമെന്റേഴ്‌സ് പുറത്തിറക്കിയ
3 ക്യുമെട്രിക്‌സ് വിദ്യാഭ്യാസ മേഖലയ്ക്ക് സഹായകരമായ സോഫ്റ്റ്‌വെയറാണ്. യുഎസ് ആസ്ഥാനമായ പിറ്റ്‌സ്‌കോ എന്ന കമ്പനിയുമായി ചേർന്നാണ് ഇവരുടെ പ്രവർത്തനം. ഇതിന്റെ സ്ഥാപകയായ ജിഷ ജോഷി ഇൻഫോപാർക്കിലെ ഇൻകുബേഷൻ സെന്ററിലെ ഏക സ്ത്രീ സംരംഭക കൂടിയാണ്.
വിവിധ സ്ഥാപനങ്ങളിലെ ഷോപ്പിങ് ആനുകൂല്യങ്ങൾ ഒരു നിശ്ചിത പരിധിക്കുള്ളിൽ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് എം.കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ബ്ലാക് വാഷ് ലാബ്‌സിന്റെ ഫിഫ്റ്റി ഫിഫ്റ്റി. ഒരു കമ്പനിയിലെ ഉദ്യോഗസ്ഥരെ ട്രാക് ചെയ്യാൻ സഹായിക്കുന്നതാണ് സുനിൽ പി.ജോണിയുടെ നേതൃത്വത്തിലുള്ള സൈബോടെക് റിസർച്ച് ലാബ്‌സിന്റെ ട്രാക് ഓൺ പ്രോ എന്ന ആപ്ലിക്കേഷൻ.