- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്‌ഐഡിസി വീസമ്മിറ്റ് 19ന് കൊച്ചിയിൽ: ഉദ്ഘാടനം മുഖ്യമന്ത്രി
കൊച്ചി: ഐക്യരാഷ്ട്ര സഭ വനിതാ സംരംഭകത്വ ദിനമായ 19ന് കെഎസ്‌ഐഡിസിയുടെ വീ മിഷന്റെ ഭാഗമായി വിമൻ എന്റർപ്രണ്വർ സമ്മിറ്റ് 2015 സംഘടിപ്പിക്കുമെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം.ബീന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ സംരംഭകരെ തങ്ങളുടെ പ്രവർത്തന രംഗത്ത് ഇനിയും കൂടുതൽ ഉയരങ്ങളിലേക്കു കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായി കൊച്ചിയിലെ ബോൾഗാട്ടി ഇവന
കൊച്ചി: ഐക്യരാഷ്ട്ര സഭ വനിതാ സംരംഭകത്വ ദിനമായ 19ന് കെഎസ്‌ഐഡിസിയുടെ വീ മിഷന്റെ ഭാഗമായി വിമൻ എന്റർപ്രണ്വർ സമ്മിറ്റ് 2015 സംഘടിപ്പിക്കുമെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം.ബീന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ സംരംഭകരെ തങ്ങളുടെ പ്രവർത്തന രംഗത്ത് ഇനിയും കൂടുതൽ ഉയരങ്ങളിലേക്കു കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായി കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കുന്ന പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യവസായഐടി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
സംരംഭകത്വ രംഗത്ത് കേരളത്തിലെ വനിതകൾ കൈവരിച്ച പുരോഗതി ഈ ഉച്ചകോടിയിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടും. തങ്ങളുടെ പ്രവർത്തന മേഖലയിൽ അടുത്ത തലത്തിലേക്കു കുതിക്കാൻ തയ്യാറെടുക്കുന്ന ക്ഷണിക്കപ്പെട്ട ആയിരത്തിലേറെ വനിതാ സംരംഭകരാണ് ഏകദിന ഉച്ചകോടിയിൽ പങ്കെടുക്കുക.
വ്യവസായ മേഖലയിലെ വമ്പന്മാരുമായി നേരിട്ടു ചർച്ചകൾ നടത്താനുള്ള അവസരമായിരിക്കും യുവ വനിതാ സംരംഭകർക്ക് ഈ ഉച്ചകോടിയിലെ സെഷനുകളിലൂടെ ലഭിക്കുക. ഇകോമേഴ്‌സ് വിദഗ്ദ്ധരുമായി ചർച്ചകൾ നടത്താനും വാൾമാർട്ട് പോലുള്ള ആഗോള റീട്ടെയിൽ രംഗത്തെ വൻകിടക്കാരുമായി സഹകരണത്തിനുള്ള അവസരം പ്രയോജനപ്പെടുത്താനുമെല്ലാം ഇതിലൂടെ സാധിക്കും. വിജയികളായ വനിതാ സംരംഭകരുമായുള്ള ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകളാണ് മറ്റൊരു പ്രത്യേകത. വിപണനം, സാമ്പത്തിക സഹായം, സാങ്കേതിക വിദ്യ, ഉപദേശ നിർദ്ദേശങ്ങൾ തുടങ്ങി നിരവധി മേഖലകളെക്കുറിച്ചു നേരിട്ടുള്ള ധാരണയുണ്ടാക്കാനും ഉച്ചകോടി അവസരമൊരുക്കും.
വനിതാ സംരംഭകർക്കു പിന്തുണയുമായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സമാന ചിന്താഗതിയുള്ള വനിതാ സംരംഭകരുമായുള്ള ഒത്തു ചേരലിനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
മുൻ ഗവർണറും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. കേരളത്തിൽ ഉദിച്ചുയരുന്ന സംരംഭകത്വ അന്തരീക്ഷത്തെപ്പറ്റി ചീഫ് സെക്രട്ടറിയും കെഎസ്‌ഐഡിസി ചെയർമാനുമായ ജിജി തോംസണും വനിതാസംരംഭകത്വത്തിന് അനുകൂലമായ സാഹചര്യങ്ങളെപ്പറ്റി വ്യവസായ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യനും സംസാരിക്കും.
പ്രൊഫ. കെ.വി.തോമസ് എംപി, എസ്. ശർമ്മ എംഎൽഎ, ഹൈബി ഈഡൻ എംഎൽഎ, യുഎൻ വിമൻ ഇന്ത്യ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് പാട്രീഷ്യ ബറാണ്ടൺ, കേന്ദ്ര ഉരുക്കു മന്ത്രാലയം സെക്രട്ടറി അരുണ സുന്ദരരാജൻ, ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യർ, വാൾമാർട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് രജനീഷ് കുമാർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.വൽസലകുമാരി എന്നിവർ പ്രസംഗിക്കും.
വീ സമ്മിറ്റ് 2015ന്റെ അംബ്രല്ലാ പ്രസന്റേഷൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പ്രകാശനം ചെയ്യും. വൈകിട്ടു നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ ഉച്ചകോടിയുടെ വിശദാംശങ്ങൾ ചുരുക്കി അവതരിപ്പിക്കും. കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി ജ്യോതികുമാർ, എജിഎം സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.