- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി പെൻഷൻ നൽകാൻ പണം കണ്ടെത്താൻ പാവങ്ങളുടെ കുത്തിന് പിടിച്ച് സഹകരണ ബാങ്കുകൾ; വായ്പയെടുത്തവർക്കെല്ലാം ജപ്തി നോട്ടീസ്; പണം അടച്ചില്ലെങ്കിൽ കാണാമെന്ന് വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തി മാനേജർമാർ; ഭീഷണി നോട്ടീസ് പോലും അയയ്ക്കാതെ; നടപടി കേരളാ ബാങ്കിന്റെ പേര് പറഞ്ഞ്; ഭീഷണി നേരിടേണ്ടി വരുന്നവരിൽ സിപിഎം അംഗങ്ങളും
പത്തനംതിട്ട: കേരളാ ബാങ്ക് രൂപീകരണത്തിന്റെ പേരിൽ വായ്പാ കുടിശികയുള്ളവരുടെ വീടുകളിൽ കയറി ബാങ്ക് മാനേജർമാരുടെ ഭീഷണി. കുടിശിക ഉടനടി അടച്ചു തീർത്തില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ഭീഷണി. സിപിഐഎം അംഗങ്ങളുടെ വീടുകളിൽ വരെ ഭീഷണിയുമായി മാനേജർമാർ കയറിയിറങ്ങുന്നു. അതേസമയം, യഥാർഥ പ്രശ്നം കേരളാബാങ്ക് രൂപീകരണമല്ലെന്നും നാട്ടുകാരുടെ കുത്തിന് പിടിക്കുന്നത് കെഎസ്ആർടിസി പെൻഷൻ കുടിശിക വിതരണത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും പറയുന്നു. പത്തനംതിട്ട ജില്ലയിൽ അടൂരിലാണ് മാനേജർമാർ ഭീഷണി തുടങ്ങിയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഏഴംകുളം ശാഖയിലെ മാനേജരാണ് വീടുകൾ കയറിയിറങ്ങി ഭീഷണി മുഴക്കുന്നത്. വൻതുക കുടിശികയുള്ള വമ്പന്മാരെ ഒഴിവാക്കി 10,000 മുതൽ 50,000 വരെ വായ്പ എടുത്തവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് ഭീഷണി. നേരത്തേ നോട്ടീസ് അയയ്ക്കുകയോ, മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ നേരിട്ട് വീട്ടിലെത്തിയാണ് ഭീഷണി. ഒരു മാസം കാലാവധി ചോദിച്ചവരോടൊക്കെ നൽകാൻ കഴിയില്ലെന്നും ഉടൻ ജപ്തി ചെയ്യുമെന്നുമാണ് ഭീഷണി. 17 പേരുടെ വ
പത്തനംതിട്ട: കേരളാ ബാങ്ക് രൂപീകരണത്തിന്റെ പേരിൽ വായ്പാ കുടിശികയുള്ളവരുടെ വീടുകളിൽ കയറി ബാങ്ക് മാനേജർമാരുടെ ഭീഷണി. കുടിശിക ഉടനടി അടച്ചു തീർത്തില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ഭീഷണി. സിപിഐഎം അംഗങ്ങളുടെ വീടുകളിൽ വരെ ഭീഷണിയുമായി മാനേജർമാർ കയറിയിറങ്ങുന്നു.
അതേസമയം, യഥാർഥ പ്രശ്നം കേരളാബാങ്ക് രൂപീകരണമല്ലെന്നും നാട്ടുകാരുടെ കുത്തിന് പിടിക്കുന്നത് കെഎസ്ആർടിസി പെൻഷൻ കുടിശിക വിതരണത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും പറയുന്നു. പത്തനംതിട്ട ജില്ലയിൽ അടൂരിലാണ് മാനേജർമാർ ഭീഷണി തുടങ്ങിയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഏഴംകുളം ശാഖയിലെ മാനേജരാണ് വീടുകൾ കയറിയിറങ്ങി ഭീഷണി മുഴക്കുന്നത്. വൻതുക കുടിശികയുള്ള വമ്പന്മാരെ ഒഴിവാക്കി 10,000 മുതൽ 50,000 വരെ വായ്പ എടുത്തവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് ഭീഷണി.
നേരത്തേ നോട്ടീസ് അയയ്ക്കുകയോ, മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ നേരിട്ട് വീട്ടിലെത്തിയാണ് ഭീഷണി. ഒരു മാസം കാലാവധി ചോദിച്ചവരോടൊക്കെ നൽകാൻ കഴിയില്ലെന്നും ഉടൻ ജപ്തി ചെയ്യുമെന്നുമാണ് ഭീഷണി. 17 പേരുടെ വീട്ടിൽ ഇതിനോടകം മാനേജർ നേരിട്ടെത്തി ഭീഷണി മുഴക്കിയെന്നാണ് പരാതി. ബാങ്കിൽ നിന്നും വീടുവരെ ടാക്സി പിടിച്ചാണ് വന്നതെന്നും അതിനുള്ള കൂലിയായി 500 രൂപ വേണമെന്നും വായ്പക്കാരോട് മാനേജർ ആവശ്യപ്പെട്ടുവത്രേ.
കോൺഗ്രസുകാർ നിയമിച്ച മാനേജരാണ് ബാങ്കിലുള്ളത്. ഇയാൾ കൂടുതലും ഭീഷണിപ്പെടുത്തിയത് സിപിഎമ്മിന്റെ അംഗങ്ങളെയാണ്. ഇവർ ഈ വിവരം ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംസ്ഥാന തലത്തിൽ തന്നെയുള്ള അനൗദ്യോഗിക തീരുമാനത്തിന്റെ ഫലമായിട്ടാണ് മാനേജർമാരുടെ വിളയാട്ടമെന്നാണ് പറയപ്പെടുന്നത്. ഏഴംകുളത്തെ മാനേജരുടെ ഭീഷണിയെ തുടർന്ന് വായ്പയെടുത്ത പാവങ്ങൾ ഭീതിയിലാണ്.
ഇതിനിടെ മാനേജർ ചെന്ന് ഭീഷണി മുഴക്കിയ വീട്ടിലെ വീട്ടമ്മ രക്തസമ്മർദം അധികരിച്ചതിനെ തുടർന്ന് ചികിൽസയിലാണ്. സിപിഐഎം നേതൃത്വത്തിന്റെയും സർക്കാരിന്റെയും മൗനാനുവാദത്തോടെയാണ് ഭീഷണി എന്നും പറയപ്പെടുന്നു.