- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
കോട്ടയം: കെഎസ്ആർടിസി ഡ്രൈവറെ നല്ല പാഠം പഠിപ്പിച്ച് യുവതി. ബസ് ഏത് ദിശയിലൂടെ ഓടിക്കണം എന്നു മനസ്സിലാക്കി ലൈസൻസും എടുത്ത് നിരവധി കടമ്പകൾ കടന്നാണ് കെഎസ്ആർടിസി ഡ്രൈവർ ആയതെങ്കിലും ഇന്നലെ കോട്ടയംകാരി യുവതി പഠിപ്പിച്ചു കൊടുത്ത പാഠം ഈ ഡ്രൈവർ ഇനി ജന്മത്ത് മറക്കില്ല. ദിശ തെറ്റിച്ച് ജന്റം ബസ് പായിച്ച ഡ്രൈവറെയാണ് യുവതി ഏത് ദിശയിലൂടെ ഓടിക്കണം എന്ന കാര്യം നടു റോഡിൽ പഠിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ദിശ തെറ്റിച്ച് പാഞ്ഞെത്തുകയായിരുന്നു ജന്റം ബസ്. എതിർ ദിശയിൽ വന്ന യുവതി ബസിന് മുമ്പിൽ തന്റെ കാർ നിർത്തി പ്രതിഷേധിച്ചു. ഒടുവിൽ പൊലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക് നീക്കി കാർ കടത്തിവിട്ടു. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു സംഭവം. പാലായിൽനിന്ന് കോട്ടയത്തേക്ക് എത്തിയ ബസ് ദിശ തെറ്റിച്ചാണ് വാഹനങ്ങളെ മറികടന്നത്. ഈ സമയം പാലം ഇറങ്ങി ശരിയായ ദിശയിൽ കാറിലെത്തിയ യുവതി തന്റെ വാഹനം റോഡിന് നടുവിൽ നിർത്തി. തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പൊലീസെത്തി പറഞ്ഞിട്ടും യുവതി തന്റെ
കോട്ടയം: കെഎസ്ആർടിസി ഡ്രൈവറെ നല്ല പാഠം പഠിപ്പിച്ച് യുവതി. ബസ് ഏത് ദിശയിലൂടെ ഓടിക്കണം എന്നു മനസ്സിലാക്കി ലൈസൻസും എടുത്ത് നിരവധി കടമ്പകൾ കടന്നാണ് കെഎസ്ആർടിസി ഡ്രൈവർ ആയതെങ്കിലും ഇന്നലെ കോട്ടയംകാരി യുവതി പഠിപ്പിച്ചു കൊടുത്ത പാഠം ഈ ഡ്രൈവർ ഇനി ജന്മത്ത് മറക്കില്ല. ദിശ തെറ്റിച്ച് ജന്റം ബസ് പായിച്ച ഡ്രൈവറെയാണ് യുവതി ഏത് ദിശയിലൂടെ ഓടിക്കണം എന്ന കാര്യം നടു റോഡിൽ പഠിപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ദിശ തെറ്റിച്ച് പാഞ്ഞെത്തുകയായിരുന്നു ജന്റം ബസ്. എതിർ ദിശയിൽ വന്ന യുവതി ബസിന് മുമ്പിൽ തന്റെ കാർ നിർത്തി പ്രതിഷേധിച്ചു. ഒടുവിൽ പൊലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക് നീക്കി കാർ കടത്തിവിട്ടു.
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു സംഭവം. പാലായിൽനിന്ന് കോട്ടയത്തേക്ക് എത്തിയ ബസ് ദിശ തെറ്റിച്ചാണ് വാഹനങ്ങളെ മറികടന്നത്. ഈ സമയം പാലം ഇറങ്ങി ശരിയായ ദിശയിൽ കാറിലെത്തിയ യുവതി തന്റെ വാഹനം റോഡിന് നടുവിൽ നിർത്തി. തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
പൊലീസെത്തി പറഞ്ഞിട്ടും യുവതി തന്റെ കാർ പിന്നോട്ട് എടുക്കാൻ തയ്യാറായില്ല. ബസ് പിന്നോട്ട് എടുക്കാതെ തന്റെ കാർ റോഡിൽ നിന്നും എടുക്കില്ലെന്നും യുവതി ശഠിച്ചു. ഒടുവിൽ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഇടപെട്ടു. തെറ്റായ ദിശയിൽ എത്തിയ ബസ് പിന്നോട്ടെടുക്കാതെ കാർ മാറ്റില്ലെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു.
ബസ് എത്രയുംവേഗം പുറകിലേക്ക് നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് സ്ഥലത്തെത്തിയ ഓട്ടോറിക്ഷക്കാരും ട്രാഫിക് പൊലീസും ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ബസ് ഡ്രൈവർ വാഹനം പിന്നോട്ടെടുത്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.