- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരം ജീവനക്കാർ അധികമെന്ന് റിപ്പോർട്ട് ഉള്ളപ്പോഴും താൽകാലിക്കാരെ പിരിച്ച് വിടരുത്; ഹൈക്കോടതി പറഞ്ഞാലും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കരുത്; ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലും ശമ്പളവർദ്ധന വേണം; യൂണിയൻ പ്രവർത്തനം ചെയ്യാൻ ശമ്പളത്തോടെ അവധി നൽകണം; സമരത്തിനിറങ്ങിയ ജീവനക്കാരുടെ വിചിത്ര ആവശ്യങ്ങളെല്ലാം കേട്ട് അന്തിച്ച് തച്ചങ്കരി; പിണറായി ഇടപെട്ടേക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായുള്ള തർക്കം അതിരൂക്ഷമായി തുടരുന്നു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്നാണ് സൂചന. സിഐ.ടി.യു. ഉൾപ്പെടെയുള്ള സംയുക്തസമരസമിതി ഒക്ടോബർ രണ്ടു മുതൽ സമരം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇത്. മന്ത്രി എ.കെ.ശശീന്ദ്രൻ 26-ന് തലസ്ഥാനത്ത് എത്തിയശേഷം യോഗം ചേരും. കെ.എസ്.ആർ.ടി.സിയിൽ മാനേജ്മെന്റും സി.എം.ഡി. ടോമിൻ തച്ചങ്കരിയും നടപ്പാക്കുന്നതു തൊഴിലാളിവിരുദ്ധനയങ്ങളാണെന്നും അതിനെ പ്രതിരോധിക്കാൻ സിപിഎമ്മും സർക്കാരും തയാറാകുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ.(സിഐ.ടി.യു) സംസ്ഥാന വാർഷിക ജനറൽ കൗൺസിലിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിഐടിയു യൂണിയന്റെ നിർദ്ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രി ഇടപെടലിന് തയ്യാറെടുക്കുന്നത്. കെ എസ് ആർ ടി സിയിൽ സിഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയൻ എന്നീ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡി.എ. കുടിശ്ശിക നൽകു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായുള്ള തർക്കം അതിരൂക്ഷമായി തുടരുന്നു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്നാണ് സൂചന. സിഐ.ടി.യു. ഉൾപ്പെടെയുള്ള സംയുക്തസമരസമിതി ഒക്ടോബർ രണ്ടു മുതൽ സമരം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇത്. മന്ത്രി എ.കെ.ശശീന്ദ്രൻ 26-ന് തലസ്ഥാനത്ത് എത്തിയശേഷം യോഗം ചേരും. കെ.എസ്.ആർ.ടി.സിയിൽ മാനേജ്മെന്റും സി.എം.ഡി. ടോമിൻ തച്ചങ്കരിയും നടപ്പാക്കുന്നതു തൊഴിലാളിവിരുദ്ധനയങ്ങളാണെന്നും അതിനെ പ്രതിരോധിക്കാൻ സിപിഎമ്മും സർക്കാരും തയാറാകുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ.(സിഐ.ടി.യു) സംസ്ഥാന വാർഷിക ജനറൽ കൗൺസിലിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിഐടിയു യൂണിയന്റെ നിർദ്ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രി ഇടപെടലിന് തയ്യാറെടുക്കുന്നത്.
കെ എസ് ആർ ടി സിയിൽ സിഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയൻ എന്നീ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡി.എ. കുടിശ്ശിക നൽകുക, മുടങ്ങിയ ആനുകൂല്യങ്ങൾ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഡ്യൂട്ടി പരിഷ്‌കരണം, സ്ഥലംമാറ്റം, സോൺവിഭജനം, ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തൊഴിലാളി യൂണിയനുകൾ വിചിത്ര ആവശ്യമാണ് ഉന്നയിക്കുന്നത്. സ്ഥരിം ജീവനക്കാർ അധികമെന്ന് റിപ്പോർട്ട് ഉള്ളപ്പോഴും താൽകാലിക്കാരെ പിരിച്ച് വിടരുത്, ഹൈക്കോടതി പറഞ്ഞാലും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കരുത്, ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലും ശമ്പളവർദ്ധന വേണം, യൂണിയൻ പ്രവർത്തനം ചെയ്യാൻ ശമ്പളത്തോടെ അവധി നൽകണം എന്നീ ആവശ്യങ്ങളാണ് ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നത്.
ബസ് കോച്ച് നിർമ്മാണം നിർത്തിയതിനെത്തുടർന്ന് ജോലിയില്ലാതെയായ താത്കാലിക ജീവനക്കാരെ ഒഴിവാക്കിയതിനെയും സംഘടനകൾ എതിർത്തിരുന്നു. യൂണിയനുകളുമായി കൂടിയാലോചിക്കാതെ മാനേജ്മെന്റ് പരിഷ്‌കരണ നടപടികൾ സ്വീകരിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. യൂണിയനുകൾക്കുള്ള മാസവരിപ്പിരിവു നിയന്ത്രിച്ചപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങളാണ് സമരപ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സമരപ്രഖ്യാപനം സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാനേജ്മെന്റുമായി പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തിയ സ്ഥിതിക്ക് ആവശ്യങ്ങൾ എന്തെങ്കിലും നേടിയെടുക്കാതെ സമരത്തിൽനിന്നു പിൻവാങ്ങാൻ സമരസമിതിയിലെ ഇടത് യൂണിയനുകൾക്കു കഴിയില്ല. സിംഗിൾ ഡ്യൂട്ടിയിൽ കടുംപിടിത്തം തുടരാനാണ് അവരുടെ നീക്കം.
സർക്കാർ നിർദ്ദേശിച്ച കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറയുന്നത്. തർക്കം പരിഹരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ മുൻപ് വിളിച്ച യോഗത്തിലും തച്ചങ്കരി ഇതാവർത്തിച്ചിരുന്നു. സ്ഥാപനത്തെ സാമ്പത്തികപ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിനു സർക്കാർ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പണമില്ലാത്തതിനാൽ ആനുകൂല്യങ്ങൾ ഉടൻ വിതരണംചെയ്യാൻ കഴിയില്ല. സർക്കാരാണ് സാമ്പത്തികസഹായം നൽകേണ്ടത്. തുക അനുവദിച്ചാൽ വിതരണംചെയ്യാമെന്നും തച്ചങ്കരി അറിയിച്ചു. .
ജീവനക്കാരുടെ അനുപാതം കുറയ്ക്കാൻ പ്രൊഫ. സുശീൽഖന്ന നിർദ്ദേശിച്ചിരുന്നു. സ്ഥിരജീവനക്കാർതന്നെ അധികമായ തസ്തികയിൽ താത്കാലിക ജീവനക്കാരെ നിലനിർത്താൻ കഴിയില്ല. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത്. ഇതിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ സർക്കാർ നിർദ്ദേശിക്കണമെന്നുമാണ് തച്ചങ്കരിയുടെ നിലപാട്. ഇതെല്ലാം മനസ്സിലാക്കിയാണ് പിണറായി പ്രശ്‌നത്തിൽ ഇടപെടുന്നത്. തച്ചങ്കരിയെ മാറ്റണമെന്നതാണ് സിഐടിയുവിന്റെ പ്രധാന ആവശ്യം. സിപിഐയും ഇതേ അഭിപ്രായക്കാരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ഒത്തുതീർപ്പിന് പിണറായി എത്തുന്നത്.
ഇന്നലെ തിരുവനന്തപുരം ബി.ടി.ആർ. ഭവനിൽ ചേർന്ന കെ.എസ്.ആർ.ടി.ഇ.എ.(സിഐ.ടി.യു) സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ 16 പ്രവർത്തക ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും സിപിഎമ്മിനെയും സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ചു. നേതാക്കൾ ഏറെ പണിപ്പെട്ടാണു പ്രതിനിധികളുടെ രോഷം ശമിപ്പിച്ചത്. യൂണിയനെ ആവശ്യമില്ലെങ്കിൽ അക്കാര്യം സിപിഎം. തുറന്നുസമ്മതിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ സർക്കാർനയമാണ് നടപ്പാക്കുന്നതെന്നു സി.എം.ഡിയും മന്ത്രി എ.കെ. ശശീന്ദ്രനും ആവർത്തിക്കുമ്പോഴും സർക്കാരിന്റെ നയം രൂപീകരിക്കുന്ന സിപിഎം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ യൂണിയൻ നേതാക്കൾ 'ഇതല്ല സർക്കാരിന്റെ നയ'മെന്നാണു യൂണിയൻ യോഗങ്ങളിൽ ആവർത്തിക്കുന്നത്.
ഇതു പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. ആനത്തലവട്ടം ആനന്ദനും വൈക്കം വിശ്വനും ഈ നയത്തിനെതിരായി നിലകൊള്ളുമ്പോൾ സിപിഎം. നേതൃത്വം പാലിക്കുന്ന മൗനം ദുരുഹമാണ്. ഈ സാഹചര്യത്തിൽ യൂണിയനെ ആവശ്യമില്ലെങ്കിൽ സിഐ.ടി.യു. അഫിലേഷൻ വിട്ട് സ്വതന്ത്രമായി നിൽക്കണമെന്നു പ്രതിനിധികൾ തുറന്നടിച്ചു.