- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഴപ്പലിശയുടെ പേരിൽ കെടിഡിഎഫ്‌സി അമിത ലാഭം കൊയ്യുമ്പോൾ ആനവണ്ടി കട്ടപ്പുറത്താകും; 480 കോടി തിരിച്ചടയ്ക്കാതെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവ്; നഷ്ടപരിഹാര തുകയും വെട്ടിക്കുറച്ച് ഇരട്ടി പലിശയ്ക്ക് വായ്പ അടയ്ക്കേണ്ടി വന്നാൽ വണ്ടി എങ്ങനെ ഓടും എന്ന ആശങ്കയിൽ കെഎസ്ആർടിസി; സൗജന്യ സർവ്വീസിനുള്ള തുക പോലും നൽകാതെ സർക്കാരും
തിരുവനന്തപുരം: വായ്പകൾ തിരിച്ചടയ്ക്കും വരെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന കെടിഡിഎഫ്‌സിയുടെ തീരുമാനം കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയാകുന്നു. അടച്ച് തീർക്കാനുള്ള 480 കോടി രൂപയുടെ വായ്പ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും കോർപ്പറേഷൻ എടുത്ത വായ്പ പോലെ എസ്‌ക്രോ അക്കൗണ്ടിൽ നിന്നും ഇഎംഐ ആയി അടയ്ക്കണം എന്നും എങ്കിൽ മാത്രമെ കൂടുതൽ ഫണ്ട് അനുവദിക്കുകയുള്ളു എന്നുമാണ് ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കെഎസ്ആർടിസിക്ക് ഫണ്ട് അനുവദിക്കില്ലെന്ന് കെടിഡിഎഫ്‌സി പറയുമ്പോൾ ഇപ്പോൾ ഈ നടപടി കെഎസ്ആർടിസിക്ക് പാരയാകുമെന്ന് ഉറപ്പാണ്. നിലവിലെ അവസ്ഥയിൽ ഈ കടുംപിടുത്തം തുടർന്നാൽ അത് കെഎസ്ആർടിസിയുടെ മൊത്തം പദ്ധതികളും പാളുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്ന സ്ഥിതിയാണ്. ഇപ്പോൾ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെ നഷ്ട പരിഹാര ഇനത്തിൽ ഒന്നും തന്നെ അനുവദിക്കാതെ ഇരട്ടി പലിശയ്ക്കാണ് കെടിഡിഎഫ്‌സി ലോൺ നൽകുന്നത്.എട്ടര ശതമാനത്തിന് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന തുക 13 മുതൽ 16 ശതമാനം വരെ പലിശയ്ക്കാണ് കെഎസ്ആർ
തിരുവനന്തപുരം: വായ്പകൾ തിരിച്ചടയ്ക്കും വരെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന കെടിഡിഎഫ്‌സിയുടെ തീരുമാനം കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയാകുന്നു. അടച്ച് തീർക്കാനുള്ള 480 കോടി രൂപയുടെ വായ്പ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും കോർപ്പറേഷൻ എടുത്ത വായ്പ പോലെ എസ്‌ക്രോ അക്കൗണ്ടിൽ നിന്നും ഇഎംഐ ആയി അടയ്ക്കണം എന്നും എങ്കിൽ മാത്രമെ കൂടുതൽ ഫണ്ട് അനുവദിക്കുകയുള്ളു എന്നുമാണ് ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
കെഎസ്ആർടിസിക്ക് ഫണ്ട് അനുവദിക്കില്ലെന്ന് കെടിഡിഎഫ്‌സി പറയുമ്പോൾ ഇപ്പോൾ ഈ നടപടി കെഎസ്ആർടിസിക്ക് പാരയാകുമെന്ന് ഉറപ്പാണ്. നിലവിലെ അവസ്ഥയിൽ ഈ കടുംപിടുത്തം തുടർന്നാൽ അത് കെഎസ്ആർടിസിയുടെ മൊത്തം പദ്ധതികളും പാളുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്ന സ്ഥിതിയാണ്. ഇപ്പോൾ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെ നഷ്ട പരിഹാര ഇനത്തിൽ ഒന്നും തന്നെ അനുവദിക്കാതെ ഇരട്ടി പലിശയ്ക്കാണ് കെടിഡിഎഫ്‌സി ലോൺ നൽകുന്നത്.എട്ടര ശതമാനത്തിന് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന തുക 13 മുതൽ 16 ശതമാനം വരെ പലിശയ്ക്കാണ് കെഎസ്ആർടിസ്‌ക്ക് നൽകുന്നത്.
3100 കോടിയിൽ കെടിഡിഎഫ്‌സിക്ക് ലോൺ അടയ്ക്കുന്നതിന് പുറമെയാണ് ഇപ്പോൾ 480 കോടിയുടെ കണക്ക് പറയുന്നത്. ഇതിൽ തന്നെ കള്ളപ്പലിശയാണ് എഴുതിയിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. പിഴ പിഴപലിശ എന്ന കണക്കിലാക്കി ദിവസവും ഒരു കോടി രൂപ വീതമെടുത്താൽ ഒരു മാസം 30 കോടി രൂപ ഈടാകും. അങ്ങനെ സംഭവിച്ചാൽ ഡീസൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും എന്നാണ് മൈനേജ്‌മെന്റ് പറയുന്നത്.
20 കോടി മാത്രം മാസം തന്നിട്ട് അതിന് പകരം പിഴപ്പലിശ ഇനത്തിൽ 30 കോടി അടയക്കണം എന്ന് പറയുന്നു. എന്നാൽ ഈ 20 കോടി മാസം തരുന്നതും ഇപ്പോൾ നിർത്തുന്നത് 30 കോടിയുടെ കണക്ക് പറഞ്ഞാണ്. കോർപ്പറേഷൻ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെയാണ് ഈ തുക 20 കോടി എന്ന കണക്കിൽ നൽകുന്നത്. ശബരിമലയിലേയും കുട്ടികൾക്കുള്ള പാസും എല്ലാം നൽകിയിട്ടും അതിനുള്ള നഷ്ടപരിഹാര ഇനത്തിൽ നൽകുന്ന തുക അനുവദിക്കുകയുമില്ല പകരം ദിവസേന ഒരു കോടി രൂപ ഈടാക്കുകയും ചെയ്യും എന്ന് പറയുന്നത് ഫലത്തിൽ ഓടുന്ന ബസിന് അള്ള് വയ്ക്കുന്ന നടപടിയാണ്.
ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ ആയിരം കോടിയാണ് ഇതിൽ തന്നെ 250 കോടിയോളം രൂപ പലിശ ഇനത്തിലാണ് പോയത്. ശബരിമലയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയിട്ടുമില്ല. ആ സാഹചര്യത്തിൽ ഇതും അതും കൂ്ട്ടിക്കുഴയ്ക്കരുത് എന്നാണ് ആവശ്യം. കഴിഞ്ഞ മാസം നൽകാനുള്ള സർക്കാർ വിഹിതമായ 20 കോടി പോലും ഇതുവരെ കിട്ടിയിട്ടില്ല. ദിവസ വരുമാനമായ ആറരക്കോടിയിൽ തന്നെ നാല് രകോടിയോളം രൂപ ഡീസൽ ഇനത്തിൽ പോകുന്നുണ്ട്. ബാക്കി പലിശ പോയിട്ട് 15 ലക്ഷം എന്ന തുച്ഛമായ വരുമാനത്തിലാണ് വണ്ടി ഓടുന്നത്. അപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു കോടി രൂപയുടെ ദിവസ ബാധ്യത കൂടി വന്നാൽ വണ്ടി കട്ടപ്പുറത്താകും എന്ന സ്ഥിതിയാണ്.
നിലവിലുള്ള വായ്പകൾ അടച്ചു തീർത്തു കെഎസ്ആർടിസിയെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ കുറഞ്ഞ പലിശനിരക്കിൽ 3000 കോടിയോളം രൂപ വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നു ദീർഘകാല വായ്പ എടുത്തിരുന്നു.12 ശതമാനം പലിശ നൽകേണ്ട ഈ ഹ്രസ്വകാല വായ്പ ഒമ്പത് ശതമാനം പലിശനിരക്കിൽ 20 വർഷ കാലയളവിലേക്ക് മാറുന്നതോടെ സാമ്പത്തികപ്രതിസന്ധിക്ക് വലിയൊരാശ്വാസമാകും. പലിശ 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്നുകോടിയിൽനിന്ന് 96 ലക്ഷമായി കുറയും. ഈയിനത്തിൽമാത്രം 60 കോടി രൂപ പ്രതിമാസം കെഎസ്ആർടിസിക്ക് മിച്ചംപിടിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.
എസ്‌ബിഐ, വിജയ ബാങ്ക്, കനറാ ബാങ്ക് എന്നിവയും കെടിഡിഎഫ്‌സിയുമാണ് കൺസോർഷ്യത്തിലുള്ളത്. എസ്‌ബിഐ 1000 കോടിയും വിജയ, കനറാ ബാങ്കുകൾ 500 കോടിവീതവും കെടിഡിഎഫ്‌സി 1100 കോടിയുമാണ് നൽകുക. കൺസോർഷ്യത്തിലുണ്ടായിരുന്ന പഞ്ചാബ് നാഷണൽ ബാങ്ക് 750 കോടി രൂപ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎൻബി കൺസോർഷ്യത്തിൽനിന്ന് പിന്മാറിയതാണ് വായ്പാനടപടികൾ വൈകിപ്പിച്ചത്. തുടർന്ന് കെടിഡിഎഫ്‌സി 1100 കോടി രൂപ കൺസോർഷ്യത്തിന് നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്. പലിശയിനത്തിൽ കെടിഡിഎഫ്‌സിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും എന്നതായിരുന്നു കരാർ.