- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി നാല് പമ്പുകളിൽകൂടി പൊതുജനങ്ങൾക്ക് ഇന്ധനം: ധാരണാപത്രം ഒപ്പ് വച്ച് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാല ഡിപ്പോകളിലെ പമ്പുകൾകൂടി പൊതുജനങ്ങൾക്കായി തുറക്കുന്നു. തിരുവനന്തപുരം വികാസ്ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം എന്നീ ഡിപ്പോകളിലെ പമ്പുകളിലാണ പുതിയ ക്രമീകരണം.
ഇതുസംബന്ധിച്ച ധാരണപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ചീഫ് റീജനൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും ഒപ്പുവെച്ചു.
നേരത്തേ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിൽ പമ്പുകൾ പൊതുജനങ്ങൾക്കായി തുറന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story