- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക അയഞ്ഞു: മാക്കൂട്ടംവഴിയുള്ള അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തുടങ്ങി; ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്താത്തവരെ ഇറക്കിവിടുന്നത് യാത്രക്കാരിൽ പ്രതിഷേധം ശക്തമാക്കി
കണ്ണൂർ: കേരളത്തിൽ നിന്നും മാക്കൂട്ടം ചുരം വഴിയുള്ള കർണാടകയിലേക്കുള്ള യാത്രാപ്രതിസന്ധി അവസാനിക്കുന്നു. കണ്ണൂർ ഭാഗത്തു നിന്നും കർണാടകയിലേക്കുള്ള കെ. എസ്. ആർ.ടി.സി ബസുകൾ കടത്തിവിട്ടു തുടങ്ങി. നേരത്തെ ബംഗ്ളൂര് ഭാഗത്തേക്കുള്ള രണ്ടു ബസുകൾ കടത്തിവിട്ടിരുന്നുവെങ്കിലും ഇപ്പോൾ വീരാജ്പേട്ട, മൈസൂര് തുടങ്ങി മുഴുവൻ സ്ഥലങ്ങളിലേക്കുമുള്ള ബസുകളും കടത്തിവിടുന്നുണ്ടെന്ന് കെ. എിസ്. ആർ. ടി.സി ബസുകൾ കടത്തിവിടുന്നുണ്ട്.
ഇതോടെ കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമേകിയിട്ടുണ്ട്. കർണാടക ആർ.ടി.സി ബസുകളും കേരളത്തിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കർണാടകയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി. ആർ നിർബന്ധമാക്കിയിട്ടുണ്ട്. ആർ.ടി.പി.സിആറില്ലാത്ത യാത്രക്കാരെ അതിർത്തിയിൽ നിന്നും പരിശോധന നടത്തി ഇറക്കിവിടുന്നുണ്ട്. കോവിഡ് വാക്സിൻ രണ്ടു തവണ സ്വീകരിച്ചവർക്ക് സംസ്ഥാന അതിർത്തികളിൽ വിലക്കില്ലാത്ത സാഹചര്യത്തിൽ കർണാടക ഏർപ്പെടുത്തിയ പ്രത്യേക പരിശോധനയ്ക്കെതിരെ യാത്രക്കാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
നൂറുകണക്കിനാളുകളാണ് കർണാടകയിലെ നഗരങ്ങളായ മൈസൂര്, ബംഗ്ളൂര്, വീരാജ്പേട്ട എന്നിവടങ്ങളിലേക്ക് പോയിവരുന്നത്. വിദ്യാർത്ഥികളും ഐ.ടി പ്രൊഫഷനലും വ്യാപാരികളും സാധാരണക്കാരുമടങ്ങുന്ന വലിയൊരുവിഭാഗമാളുകളാണ് കർണാടകയിലേക്ക് പോയിവരുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് കർണാടക ചീഫ് സെക്രട്ടറി പി.രവികുമാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
മാക്കൂട്ടം അതിർത്തിയിലെ യാത്രാവിലക്ക് പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഈക്കാര്യത്തിൽ ഇടപെടുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. കേരളത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
കേരള-കർണാടക ആർ.ടി.സി ബസുകൾക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം ഭാഗികമായി പിൻവലിച്ചിരുന്നുവെങ്കിലും ആർ.ടി.പി.സി. ആർ നിർബന്ധമാക്കിയതിനാൽ എല്ലാ ബസുകൾക്കും സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ സർവീസ് പുനരാരംഭിക്കാനും ഇതുവരെ അനുമതി നൽകിയിട്ടില്ല. പൊതുഗതാഗതം സാധാരണ രീതിയിലാവാതെ അന്തർസംസഥാന യാത്രക്കാരുടെ ഇതുവഴിയുള്ള യാത്രസുഗമമാവില്ല.
മറുനാടന് മലയാളി ബ്യൂറോ