കൊല്ലം: കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 50 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുൻ വശത്താണ് അപകടം. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. 

കടയ്ക്കൽ ആശുപത്രിയിൽ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്. 42 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



തെന്മല സന്ദർശിച്ച് മടങ്ങിയവരുടെ ബസും മടത്തറയിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുക്കാനായത്.

മടത്തറ മേലെ മുക്കിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വലിയ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മടത്തറയിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പലരെയും ആശുപത്രിയിലെത്തിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഫയർ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പാറശാലയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ സമീപത്തെ വീടിന് സമീപത്തേക്ക് കയറിയാണ് നിന്നത്. കൊടും വളവായിരുന്ന സ്ഥലത്ത് ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടം കാരണമെന്ന് പ്രദേശവാസികൾ പറയുന്നത്.

ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് ആണ് കൂടുതലും പരുക്ക്. ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂർ സമയം തിരുവനന്തപുരം ചെങ്കോട്ട റോഡിൽ ഗതാഗതം നിലച്ചു

കെഎസ്ആർടിസി ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ധ ചികിത്സ നൽകി എമർജൻസി ട്രോമ വാർഡിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തുറക്കാൻ നിർദ്ദേശം നൽകി. പരിക്കേറ്റവരെ പറ്റിയറിയാൻ മന്ത്രിയുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ 0471 2528300