- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരു പറഞ്ഞ് കെഎസ്ആർടിസി ഒരിക്കലും രക്ഷപ്പെടില്ലെന്ന്; രാജേന്ദ്രനെ പോലുള്ളവരുണ്ടെങ്കിൽ കെഎസ്ആർടിസി കുതിക്കും; രാജമാണിക്യം സ്റ്റൈലിൽ നിന്ന് ആവേശം കൊണ്ട ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ രാജേന്ദ്രനാണ് താരം
കോഴിക്കോട്: കെഎസ്ആർടിസി ഒരിക്കലും രക്ഷപ്പെടില്ലെന്നാണ് പലരുടേയും കണക്ക് കൂട്ടൽ. എന്നാൽ രാജേന്ദ്രനെ പോലുള്ള ജീവനക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെടുമെന്ന് മാത്രമല്ല ലാഭത്തിലാകുമെന്നും തീർച്ച. ഡ്രൈവറോ കണ്ടക്ടറോ ലീവിൽ പോയാൽ ആനവണ്ടി കട്ടപ്പുറത്തേക്ക് മാറ്റിയിടുന്ന കാഴ്‌ച്ചകൾ പതിവാണ്. എന്നാൽ ഇവിടെ വ്യത്യസ്തനായാണ് ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർ രാജേന്ദ്രൻ താരമായിരിക്കുന്നത്. ഡ്രൈവറില്ലാതിരുന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ എം. രാജേന്ദ്രൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള സിൽവർലൈൻ ജെറ്റിന്റെ വളയം തിരിച്ചത്. ബസിലെ യാത്രക്കാരും അറിഞ്ഞില്ല, വണ്ടിയോടിക്കുന്നത് ഹെഡ് വെഹിക്കിൾ സൂപ്പർവൈസറാണെന്ന്. എല്ലാ ജീവനക്കാരും ഇങ്ങനെയൊരു സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. എന്നേ രക്ഷപ്പെടുമായിരുന്നു. ഇന്നലെ കാലത്ത് 9.50ന് പാവങ്ങാട് ഡിപ്പോയിൽ നിന്നെടുക്കേണ്ടിയിരുന്ന ബസ് ഏറെ വൈകിയിട്ടും പുറപ്പെടാത്തപ്പോഴാണ് ഡ്രൈവർ ലീവാണെന്നറിഞ്ഞത്. ഡ്യൂട്ടി ഷെഡ്യൂളിലെ ആശയക്കുഴപ്പം ക
കോഴിക്കോട്: കെഎസ്ആർടിസി ഒരിക്കലും രക്ഷപ്പെടില്ലെന്നാണ് പലരുടേയും കണക്ക് കൂട്ടൽ. എന്നാൽ രാജേന്ദ്രനെ പോലുള്ള ജീവനക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെടുമെന്ന് മാത്രമല്ല ലാഭത്തിലാകുമെന്നും തീർച്ച. ഡ്രൈവറോ കണ്ടക്ടറോ ലീവിൽ പോയാൽ ആനവണ്ടി കട്ടപ്പുറത്തേക്ക് മാറ്റിയിടുന്ന കാഴ്‌ച്ചകൾ പതിവാണ്. എന്നാൽ ഇവിടെ വ്യത്യസ്തനായാണ് ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർ രാജേന്ദ്രൻ താരമായിരിക്കുന്നത്.
ഡ്രൈവറില്ലാതിരുന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ എം. രാജേന്ദ്രൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള സിൽവർലൈൻ ജെറ്റിന്റെ വളയം തിരിച്ചത്. ബസിലെ യാത്രക്കാരും അറിഞ്ഞില്ല, വണ്ടിയോടിക്കുന്നത് ഹെഡ് വെഹിക്കിൾ സൂപ്പർവൈസറാണെന്ന്. എല്ലാ ജീവനക്കാരും ഇങ്ങനെയൊരു സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. എന്നേ രക്ഷപ്പെടുമായിരുന്നു.
ഇന്നലെ കാലത്ത് 9.50ന് പാവങ്ങാട് ഡിപ്പോയിൽ നിന്നെടുക്കേണ്ടിയിരുന്ന ബസ് ഏറെ വൈകിയിട്ടും പുറപ്പെടാത്തപ്പോഴാണ് ഡ്രൈവർ ലീവാണെന്നറിഞ്ഞത്. ഡ്യൂട്ടി ഷെഡ്യൂളിലെ ആശയക്കുഴപ്പം കാരണം പകരക്കാരനും വന്നില്ല. പെട്ടെന്നാണ് രാജേന്ദ്രന്റെ മനസ്സിൽ കേടായ ബസിന്റെ ടയർമാറ്റിയിട്ട രാജമാണിക്യം സ്റ്റൈൽ ഉണർന്ന് പ്രവർത്തിച്ചത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. രാജേന്ദ്രൻ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് വണ്ടി സ്റ്റാർട്ടാക്കി.
റിസർവേഷൻ ചെയ്ത് പലരും കാത്തിരുന്ന ബസ് ആണ് ഡ്രൈവറില്ലെന്ന പേരിൽ ട്രിപ്പ് മുടക്കാൻ ഇരുന്നത്. 39 റിസർവേഷൻ യാത്രക്കാരാണുണ്ടായിരുന്നത്. ഇതിനിടെ, 10.20ന് സ്റ്റാൻഡിലെത്തേണ്ട ബസ് കാണാതായപ്പോൾ യാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയിരുന്നു. സമയം 10.50 ആയപ്പോൾ ബസ് എത്തിയതോടെ യാത്രക്കാർക്ക് ആശ്വാസമായി. ഇപ്പോഴെങ്കിലും എത്തിയല്ലോ എന്ന് പിറുപിറുത്ത് യാത്രക്കാർ ബസിനടുത്തേക്കോടി. വൈകിയതിന് ദേഷ്യപ്പെട്ട് കാരണം ആരാഞ്ഞ യാത്രക്കാരോട് ഡ്രൈവർ സീറ്റിലിരുന്ന് രാജേന്ദ്രൻ പറഞ്ഞു. ബസല്ലേ ചേട്ടാ, അല്പം പണിയുണ്ടായിരുന്നു...''
കൊട്ടാരക്കര സ്വദേശിയായ എം. രാജേന്ദ്രൻ എംപാനൽ ജീവനക്കാരനായാണ് കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി പ്രവേശിച്ചത്. പിന്നീട് പി.എസ്.സി വഴി നിയമനം കിട്ടി. പ്രമോഷൻ ലഭിച്ച് ഹെഡ് വെഹിക്കിൾ സൂപ്പർ വൈസറായി. അടുത്തിടെ കെ.എസ്.ആർ.ടി.സി എം.ഡി ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന വാർത്തയാണ് തനിക്ക് ബസ് ഓടിക്കാൻ ആവേശം പകർന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു.