- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത സീസണിൽ ഭക്തർക്ക് ഇരുമുടികെട്ടുമായി മാത്രം മല ചവിട്ടാം; അധിക ലഗേജ് സുരക്ഷിതമായി വയ്ക്കാൻ വിശ്വാസികൾക്ക് സുരക്ഷിത ഇടം ഒരുക്കാൻ തച്ചങ്കരിയുടെ ഇടപെടൽ; കെ എസ് ആർ ടി സി പമ്പയിലും നിലയ്ക്കലിലും ഭക്തർക്കായി ക്ലോക് റൂം തുറക്കും; തീരുമാനം സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാനാവില്ലെന്ന സാഹചര്യം തിരിച്ചറിഞ്ഞ്
തിരുവനന്തപുരം: ശബരിമലയിൽ ക്രിയാത്മ ഇടപെടലിന് കെ എസ് ആർ ടി സി. വിവാദങ്ങൾ അതിരുവിടുമ്പോഴും മണ്ഡല തീർത്ഥാടനത്തിന് വേണ്ടി കരുതലോടെയുള്ള ഒരുക്കങ്ങളാണ് കെ എസ് ആർ ടി സി നടത്തുന്നത്. ശബരിമലിയിലെത്തുന്ന ഭക്തർക്ക് പരമാവധി സ്വകര്യമൊരുക്കാൻ കെ എസ് ആർ ടി സി മുന്നിലുണ്ടാകും. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയുടെ ബസിൽ എത്തുന്ന ഭക്തർക്ക് സാധാനങ്ങൾ സൂക്ഷിക്കാൻ ക്ലോക് റൂം കെ എസ് ആർ ടി സി സജ്ജമാക്കും. നിലവിൽ ശബരിമലയിൽ ഒരിടത്തും ക്ലോക് റൂമില്ല. അതുകൊണ്ട് തന്നെ കൊണ്ടു വരുന്ന എല്ലാ സാധനങ്ങളുമായി ഭക്തർ മലകയറുകയാണ് പതിവ്. ഇത് മൂലം ഏറെ ബുദ്ധിമുട്ടുകൾ ഭക്തർക്ക് ഉണ്ടാകാറുണ്ട്. കുട്ടികളുമായെത്തുന്നവരെയാണ് അധിക ലഗേജുമായി മല കയറുക ഏറെ ബാധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കെ എസ് ആർ ടി സി ഇടപെടലിന് എത്തുന്നത്. ഇത്തവണ പമ്പയിലേക്ക് ഒരു വാഹനവും കടത്തി വിടില്ല. നിലയ്ക്കലിലാണ് ബേസ് ക്യാമ്പ്. അവിടെ നിന്ന് കെ എസ് ആർ ടി സി ബസിലാവണം പമ്പയിലേക്ക് പോകേണ്ടത്. അങ്ങനെ വരുമ്പോൾ പല വസ്തുക്കളും വരുന്ന വാഹനങ്ങളിൽ സൂക്ഷിച്ചിട്ട് പോകേണ്ടിവരും
തിരുവനന്തപുരം: ശബരിമലയിൽ ക്രിയാത്മ ഇടപെടലിന് കെ എസ് ആർ ടി സി. വിവാദങ്ങൾ അതിരുവിടുമ്പോഴും മണ്ഡല തീർത്ഥാടനത്തിന് വേണ്ടി കരുതലോടെയുള്ള ഒരുക്കങ്ങളാണ് കെ എസ് ആർ ടി സി നടത്തുന്നത്. ശബരിമലിയിലെത്തുന്ന ഭക്തർക്ക് പരമാവധി സ്വകര്യമൊരുക്കാൻ കെ എസ് ആർ ടി സി മുന്നിലുണ്ടാകും. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയുടെ ബസിൽ എത്തുന്ന ഭക്തർക്ക് സാധാനങ്ങൾ സൂക്ഷിക്കാൻ ക്ലോക് റൂം കെ എസ് ആർ ടി സി സജ്ജമാക്കും.
നിലവിൽ ശബരിമലയിൽ ഒരിടത്തും ക്ലോക് റൂമില്ല. അതുകൊണ്ട് തന്നെ കൊണ്ടു വരുന്ന എല്ലാ സാധനങ്ങളുമായി ഭക്തർ മലകയറുകയാണ് പതിവ്. ഇത് മൂലം ഏറെ ബുദ്ധിമുട്ടുകൾ ഭക്തർക്ക് ഉണ്ടാകാറുണ്ട്. കുട്ടികളുമായെത്തുന്നവരെയാണ് അധിക ലഗേജുമായി മല കയറുക ഏറെ ബാധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കെ എസ് ആർ ടി സി ഇടപെടലിന് എത്തുന്നത്. ഇത്തവണ പമ്പയിലേക്ക് ഒരു വാഹനവും കടത്തി വിടില്ല. നിലയ്ക്കലിലാണ് ബേസ് ക്യാമ്പ്. അവിടെ നിന്ന് കെ എസ് ആർ ടി സി ബസിലാവണം പമ്പയിലേക്ക് പോകേണ്ടത്. അങ്ങനെ വരുമ്പോൾ പല വസ്തുക്കളും വരുന്ന വാഹനങ്ങളിൽ സൂക്ഷിച്ചിട്ട് പോകേണ്ടിവരും. ഇത് സുരക്ഷിതമാകില്ല. ഇത് മനസ്സിലാക്കിയാണ് കെ എസ് ആർ ടി സിയുടെ ഇടപെടൽ. കെ എസ് ആർ ടി സി ബസ് ടിക്കറ്റുള്ള ആർക്കും ഈ സംവിധാനം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
ശബരിമലയിൽ എത്തുന്ന ഏവർക്കും ഇത്തവണ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യേണ്ടിവരും. കാരണം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള 24 കിലോമീറ്റർ കെ എസ് ആർ ടി സി ബസിനെ മാത്രമേ ഭക്തർക്ക് ആശ്രയിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ എല്ലാവർക്കും കെ എസ് ആർ ടി സിയിൽ ടിക്കറ്റ് എടുക്കേണ്ടി വരും. ഈ ടിക്കറ്റുപയോഗിച്ച് ക്ലോക് റൂം ആർക്കും ഉപയോഗിക്കാനാകും. പമ്പയിലും നിലയ്ക്കലിലും ക്ലോക്ക് റൂം കെ എസ് ആർ ടി സി സജ്ജമാകും.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ ഭക്തരെ കൊണ്ടു പോകാൻ കഴിയൂ. അവിടെ നിന്നും ഇരുമുടികെട്ടുമായി മാത്രം സന്നിധാനത്തേക്ക് പോകാനും ഭക്തരുടെ മറ്റ് ലഗേജുകൾ പ്രസ്തുത ക്ലോക്ക് റൂമുകളിൽ ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുവാനും ഈ ക്ലോക്ക് റൂം ഉപകരിക്കുന്നതാണെന്ന് കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഓരോ ബാഗ് സൂക്ഷിക്കാനും 24 മണിക്കൂറിന് നിശ്ചിത തുക ഈടാക്കും. അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും അധിക തുക നൽകേണ്ടി വരും.
ചരിത്രത്തിൽ ആദ്യമായി കെ എസ് ആർ ടി സി ഒരുക്കുന്ന ഈ സംവിധാനം ഭക്തർക്ക് ആയാസരഹിതമായി മലകയറുന്നതിനും പുണ്യ ദർശനത്തിനും സഹായകരമാകും എന്ന് കോർപ്പറേഷൻ വിശ്വസിക്കുന്നതായി കെ എസ് ആർ ടി സി എം ഡി തച്ചങ്കരി അറിയിച്ചു.