- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റ് റാക്കും പണം അടങ്ങിയ ബാഗും മോഷണം പോയി; ചെറുപുഴയിൽ ചായ കുടിക്കാൻ പോയപ്പോൾ പണി കിട്ടിയത് കെഎസ്ആർടിസി കണ്ടക്ടർക്ക്

X
ചെറുപുഴ: കെഎസ്ആർടിസി കണ്ടക്ടറുടെ ടിക്കറ്റ് റാക്ക് ഉൾപ്പെടെയുള്ള രേഖകളും പണവുമടങ്ങിയ ബാഗ് മോഷണം പോയി. മൂവാറ്റുപുഴ -ചെറുപുഴ- കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടറുടെ ബാഗാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ചെറുപുഴയിൽ നിന്നുമാണ് ബാഗ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.
ഡ്രൈവറും കണ്ടക്ടറും ചെറുപുഴ ബസ്റ്റാന്റിൽ ബസ് പാർക്ക് ചെയ്ത ശേഷം ചായ കുടിക്കാൻ പോയിരുന്നു. ഈ സമയത്താണ് ബാഗ് മോഷണം പോയതെന്നാണ് കരുതുന്നത്. കൊന്നക്കാടെത്തി ബാഗ് എടുക്കാൻ നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ടിക്കറ്റ് റാക്ക് കൂടാതെ പേഴ്സ്, എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബൈക്കിന്റെ താക്കോൽ, വസ്ത്രങ്ങൾ എന്നിവയും ബാഗിലുണ്ടായിരുന്നു. കണ്ടക്ടർ സിബി തോമസും, ഡ്രൈവർ കെ.കെ. ജോമോനും ചെറുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
Next Story


