- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്താരി മുളക് കടിക്കും; വിക്‌സ് കണ്ണിൽ പുരട്ടും; കുരുമുളകും ഉള്ളിയും വായിലിട്ട് ചവയ്ക്കും; കണ്ണടയാതെ വണ്ടി ഓടിക്കാൻ ഡ്രൈവർമാർ പെടാപാടുപെടുന്നു; 45 മിനിറ്റ് ഇടവേളയിൽ 732 കിലോമീറ്റർ തുടർച്ചയായി വണ്ടിയോടിച്ച ഡ്രൈവർ സ്റ്റിയറിങ്ങിലേക്ക് ഉറങ്ങി വീഴുന്നു; കെ എസ് ആർ ടി സിയിലെ രാത്രികാല യാത്ര എന്തുകൊണ്ട് ഭീതിജനകമാകുന്നു?
കോഴിക്കോട്:കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ് രാത്രി യാത്രയിൽ ആനവണ്ടി യാത്രക്കാരുടെ ജീവൻ നിലനിൽത്തുന്നത്. 24 മണിക്കൂർ വരെ ഉറങ്ങാതെ ബസ്സോടിക്കാൻ കെ എസ് ആർ ടി സിയിലെ ഡ്രൈവർമാരുടെ ആയുധം കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ്. യാത്രക്കാരുടെ ജീവൻ പന്താടുന്നതാണ് ആനവണ്ടിയുടെ യാത്ര. സ്റ്റോപ്പുകളിൽ വാഹനം നിർത്തുമ്പോൾ സ്റ്റിയറിങ്ങിലേക്ക് ഉറങ്ങിവീഴുന്ന ഡ്രൈവർമാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉറക്കമകറ്റുന്ന തന്ത്രങ്ങളും ചർച്ചയാകുന്നത്. മനോരമ അന്വേഷണ പരമ്പരയുടെ ഭാഗമായി കോഴിക്കോട് ബെംഗളൂരു ബസിൽ സഞ്ചരിച്ച ന്യൂസ് സംഘം വെറും 45 മിനിറ്റ് ഇടവേളയിൽ 732 കിലോമീറ്റർ തുടർച്ചയായി ഓടിക്കുന്ന ഡ്രൈവറെ കണ്ടു. മടക്കയാത്രയിൽ ഡ്രൈവർ ഉറക്കം കളയാൻ കാന്താരി കടിക്കുന്നതും വിക്‌സ് കണ്ണിൽ പുരട്ടുന്നതുമാണു വാർത്താസംഘം കണ്ടത്. ഡ്രൈവർ ഉറങ്ങാതെ നോക്കേണ്ട കണ്ടക്ടർ ഈ സമയം സീറ്റിൽ മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്നു. ഉച്ചയ്ക്കു 12നാണു കോഴിക്കോട്ടുനിന്നു ബസ് ബെംഗളൂരുവില
കോഴിക്കോട്:കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ് രാത്രി യാത്രയിൽ ആനവണ്ടി യാത്രക്കാരുടെ ജീവൻ നിലനിൽത്തുന്നത്. 24 മണിക്കൂർ വരെ ഉറങ്ങാതെ ബസ്സോടിക്കാൻ കെ എസ് ആർ ടി സിയിലെ ഡ്രൈവർമാരുടെ ആയുധം കാന്താരി മുളകും വിക്‌സും കുരുമുളകു പൊടിയുമാണ്. യാത്രക്കാരുടെ ജീവൻ പന്താടുന്നതാണ് ആനവണ്ടിയുടെ യാത്ര.
സ്റ്റോപ്പുകളിൽ വാഹനം നിർത്തുമ്പോൾ സ്റ്റിയറിങ്ങിലേക്ക് ഉറങ്ങിവീഴുന്ന ഡ്രൈവർമാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉറക്കമകറ്റുന്ന തന്ത്രങ്ങളും ചർച്ചയാകുന്നത്. മനോരമ അന്വേഷണ പരമ്പരയുടെ ഭാഗമായി കോഴിക്കോട് ബെംഗളൂരു ബസിൽ സഞ്ചരിച്ച ന്യൂസ് സംഘം വെറും 45 മിനിറ്റ് ഇടവേളയിൽ 732 കിലോമീറ്റർ തുടർച്ചയായി ഓടിക്കുന്ന ഡ്രൈവറെ കണ്ടു.
മടക്കയാത്രയിൽ ഡ്രൈവർ ഉറക്കം കളയാൻ കാന്താരി കടിക്കുന്നതും വിക്‌സ് കണ്ണിൽ പുരട്ടുന്നതുമാണു വാർത്താസംഘം കണ്ടത്. ഡ്രൈവർ ഉറങ്ങാതെ നോക്കേണ്ട കണ്ടക്ടർ ഈ സമയം സീറ്റിൽ മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്നു. ഉച്ചയ്ക്കു 12നാണു കോഴിക്കോട്ടുനിന്നു ബസ് ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. രാത്രി 11നു ബെംഗളൂരുവിൽ എത്തി. 11.45നു തിരികെ കോഴിക്കോട്ടേക്ക്. യാത്ര തുടങ്ങിയതു മുതൽ ഡ്രൈവർ തുടർച്ചയായി കാന്താരി മുളക് കടിക്കാൻ തുടങ്ങി. ഇടയ്ക്കിടെ കണ്ണിൽ വിക്‌സ് പുരട്ടി. എന്നിട്ടും ഉറക്കം കീഴടക്കുന്നു.
കുരുമുളകും ഉള്ളിയും വായിലിട്ടു ചവയ്ക്കുന്നു. ഇത്രയെല്ലാം ചെയ്തിട്ടും ഡ്രൈവർ ഇടയ്ക്കിടെ ക്ഷീണിതനായി സ്റ്റിയറിങ്ങിലേക്കു വീഴുന്നു. ഉറക്കംതൂങ്ങിയിട്ടും വേഗമൊട്ടും കുറയ്ക്കാതെ ബസ് കോഴിക്കോട്ട് തിരിച്ചെത്തി. അതിനിടെ കെഎസ്ആർടിസി ഡ്രൈവർമാരുടെ ഡ്യൂട്ടി പരിഷ്‌കരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
തൊഴിലാളി യൂണിയനുകളുമായി തിരുവനന്തപുരത്തു ചർച്ച നടത്തും. അപകടരഹിതമായ യാത്രയാണു സർക്കാരിന്റെ ലക്ഷ്യം. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിനെക്കുറിച്ചു സർക്കാരിന് ആലോചിക്കാനാകില്ല. യൂണിയനുകളുടെ അഭിപ്രായം കൂടി തേടും. ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ടു ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.