- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയുടെ ബോർഡ് മീറ്റിംഗുകളിൾ പങ്കെടുക്കാതെ മുങ്ങി നടന്ന് ഉദ്യോഗസ്ഥർ; ഗതാഗത സെക്രട്ടറി പങ്കെടുത്തത് ഒരു യോഗത്തിൽ മാത്രം; പ്രതിവർഷം 1800 കോടി രൂപ സർക്കാർ ഖജനാവിൽ നിന്നും നൽകുമ്പോഴും എങ്ങനെ ചിലവഴിക്കണം എന്നു തീരുമാനിക്കുന്നത് അൽപ്പജ്ഞാനികളായ രാഷ്ട്രീയ പ്രതിനിധികൾ; ഉത്തരവാദിത്തം നിർവഹിക്കാത്ത സെക്രട്ടറിയെയും കമ്മീഷണറെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ജീവനക്കാർ
തിരുവനന്തപുരം: കടംകയറി മുടഞ്ഞ കെഎസ്ആർടിയെ കൈയൊഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരും. നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട ബോർഡ് മീറ്റിംഗുകളിൽ ഉദ്യോഗസ്ഥർ എത്താതിരിക്കുന്നതാണ് വിഷയം ചർച്ചക്കിടയാക്കിയത്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും എതിർപ്പ് ശക്തമാക്കുന്ന കെഎസ്ആർടിസിയോട് അധികം ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. പലപ്പോഴും പണിഷ്മെന്റ് എന്ന വിധത്തിലാണ് ഉദ്യോഗസ്ഥരെ തലപ്പത്ത് പ്രതിഷ്ടിക്കുന്നതും. അതേസമയം ഉദ്യോഗസ്ഥർ ഇങ്ങനെ വിട്ടു നിൽക്കുമ്പോഴും പ്രധാന പ്രശ്‌നം സർക്കാർ പണം തന്നെയാണ്. 4500 ബസോടിക്കാൻ പ്രതിവർഷം 1800 കോടി രൂപ ഖജനാവിൽ നിന്നും കൊടുക്കുന്ന രാജ്യത്തെ ഏക സർക്കാർ ഗതാഗത സംവിധാനമാണ് കെഎസ്ആർടിസി. ഇത്രയും കോടികൾ മുടക്കുമ്പോൾ ഇത് എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ അടക്കം നിർണായ തീരുമാനങ്ങൾ എടുക്കേണ്ട ഉദ്യോഗസ്ഥർ ബോർഡ് യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുമ്പോൾ അൽപ്പജ്ഞാനികളായ രാഷ്ട്രീയ നോമിനികൾക്ക് മുൻതൂക്കം ലഭിക്കുന്നു. അവരുടെ തീരുമാനങ്ങളാണ് പലപ്പോഴും നടപ്പാക്കപ്പെടുന്നതും. ഇത് ഭരണപരമായ പ്രശ്‌നമായി നിലനിൽക
തിരുവനന്തപുരം: കടംകയറി മുടഞ്ഞ കെഎസ്ആർടിയെ കൈയൊഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരും. നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട ബോർഡ് മീറ്റിംഗുകളിൽ ഉദ്യോഗസ്ഥർ എത്താതിരിക്കുന്നതാണ് വിഷയം ചർച്ചക്കിടയാക്കിയത്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും എതിർപ്പ് ശക്തമാക്കുന്ന കെഎസ്ആർടിസിയോട് അധികം ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. പലപ്പോഴും പണിഷ്മെന്റ് എന്ന വിധത്തിലാണ് ഉദ്യോഗസ്ഥരെ തലപ്പത്ത് പ്രതിഷ്ടിക്കുന്നതും. അതേസമയം ഉദ്യോഗസ്ഥർ ഇങ്ങനെ വിട്ടു നിൽക്കുമ്പോഴും പ്രധാന പ്രശ്‌നം സർക്കാർ പണം തന്നെയാണ്.
4500 ബസോടിക്കാൻ പ്രതിവർഷം 1800 കോടി രൂപ ഖജനാവിൽ നിന്നും കൊടുക്കുന്ന രാജ്യത്തെ ഏക സർക്കാർ ഗതാഗത സംവിധാനമാണ് കെഎസ്ആർടിസി. ഇത്രയും കോടികൾ മുടക്കുമ്പോൾ ഇത് എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ അടക്കം നിർണായ തീരുമാനങ്ങൾ എടുക്കേണ്ട ഉദ്യോഗസ്ഥർ ബോർഡ് യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുമ്പോൾ അൽപ്പജ്ഞാനികളായ രാഷ്ട്രീയ നോമിനികൾക്ക് മുൻതൂക്കം ലഭിക്കുന്നു. അവരുടെ തീരുമാനങ്ങളാണ് പലപ്പോഴും നടപ്പാക്കപ്പെടുന്നതും. ഇത് ഭരണപരമായ പ്രശ്‌നമായി നിലനിൽക്കുകയാണ്.
നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന യാത്ര നിരക്കുകളും അതിനു മുകളിൽ ജീവനക്കാർക്കു പെൻഷൻ നൽകാൻ ഓർഡിനറി യാത്രാ നിരക്കിൽ നിന്നും പത്തു രൂപ വരെ അധിക യാത്രക്കൂലിയും ഈടാക്കുന്നുണ്ട്. ഇതൊന്നും ഇല്ലാതിരുന്നിട്ടും 29,960 സ്വകാര്യ ബസുകൾ പ്രതിവർഷം 2 ലക്ഷം രൂപ നികുതി നൽകിയിട്ടും ലാഭകരമായി സർവ്വീസ് നടത്തുന്നു.
കെഎസ്ആർടിസി പ്രതിസന്ധിക്കു കാരണം തൊഴിലാളികളാണെന്നു മാനേജ്‌മെന്റും മറിച്ച് മാനേജ്‌മെന്റാണ് കാരണമെന്ന് തൊഴിലാളികളും ആരോപിക്കുന്നുണ്ട്. ഇതിനിടെയാണ് കെഎസ്ആർടിസസിയുടെ പരമോന്നത ഭരണ സംവിധാനമായ ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നും സംസ്ഥാന സർക്കാരിന്റെ തല മുതിർന്ന ഉദ്യോഗസ്ഥ അംഗങ്ങൾ സ്ഥിരമായി വിട്ടു നിൽക്കുന്നത്. ഇത് ഉത്തരവാദിത്ത ലംഘനവും നിയമപ്രശ്നവുമായി മാറിക്കൊണ്ടിരിക്കയാണ്.
2017 ൽ നടന്ന അഞ്ച് കെഎസ്ആർടിസി ബോർഡ് കേന്ദ്രങ്ങളിൽ ഒന്നിൽ പോലും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർ പോലുമുണ്ട്. ധനകാര്യ സ്‌പെഷ്യൽ സെക്രട്ടറി കമൽ വർദ്ധനറാവു 185 ഉം ഗതാഗത കമ്മീഷണർ അനന്ത കൃഷ്ണൻ ഐപിഎസും ആണ് ഇക്കൂട്ടത്തിലുള്ളത്. ഗതാഗത സെക്രട്ടറി ജോതിലാൽ അഞ്ച് യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഒരു യോഗത്തിൽ തന്നെ ഒപ്പിടാനായി എത്തി 10 മിനിറ്റുകൾക്കുള്ളിൽ സ്ഥലം വിട്ടുവെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം വെളിപ്പെടുത്തുന്നതാണ് യോഗത്തിന്റെ മിനിറ്റ്സുകളും. കെടിഡിഎഫ്സി ചെയർപേഴ്സണായ ഉമാദേവി ബാലകൃഷ്ണൻ 5 യോഗങ്ങളിൽ ഒന്നിൽ മാത്രമാണ് പങ്കെടുത്തത്.
സംസ്ഥാന സർക്കാർ പ്രതിനിധിക്കാരുടെ സ്ഥിതി ഇതാണെങ്കിൽ കേന്ദ്ര സർക്കാരരിന്റെ പ്രതിനിധിയായ ഐറിൻ ചെറിയാന്റെ കാര്യവും വ്യത്യസ്തമല്ല. ഇദ്ദേഹവും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാറില്ല. സംസ്ഥാന കേന്ദ്ര സർക്കാർ പ്രതിനിധികളുടെ കെഎസ്ആർടിസി ബോർഡ് യോഗം ബഹിഷ്‌കരിക്കൽ മൂലം രാഷ്ട്രീയക്കാരായ അനൗദ്യോഗിക അംഗങ്ങൾക്ക് കെഎസ്ആർടിസി ബോർഡ് യോഗത്തിന്റെ നിയന്ത്രണം ലഭിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം സർക്കാരിന്റെ നയപരമായ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കടുത്ത സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്ന തീരുമാനങ്ങൾ അനധികൃതമായി ഇവർ എടുക്കുന്നു എന്ന ആക്ഷേപമുണ്ട്. ഇക്കാര്യം ജീവനക്കാരും പലപ്പോഴും ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ ആകെയുള്ള 17 അംഗങ്ങളിൽ 9 പേർ ഔദ്യോഗിക അംഗങ്ങളും 8 പേർ അംഗങ്ങളാണ്. തീരുമാനങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരുന്നു. ഔദ്യോഗിക അംഗങ്ങൾക്ക് ഭൂരിപക്ഷം നൽകിയത് 2. 3. 1012 മുതൽ 25. 9. 1017 വരെയുള്ള 391 മുതൽ 395 വരെ ബോർഡ് യോഗങ്ങളിലെ ഔദ്യോഗിക അനൗദ്യോഗിക അംഗങ്ങളുടെ ഹാജർ നില കാര്യങ്ങൾ വ്യക്തമാക്കുന്നു.
17. 6. 2017 ലെ യോഗത്തിൽ 4 ഓദ്യോഗിക അംഗങ്ങളും 8 അംഗങ്ങളും ആണുണ്ടായിരുന്നത്. 22. 8. 2017 394ാം മത് ബോർഡ് യോഗത്തിൽ 5 ഔദ്യോഗിക അംഗങ്ങളും 6 ഔദ്യോഗിക അംഗങ്ങളുമാണ് പങ്കെടുത്തത്. ഈ യോഗത്തിൽ വച്ച് രാഷ്ട്രീയക്കാരായ ബോർഡ് അംഗങ്ങൾക്ക് ഭരണപരമായി അധികാരങ്ങൾ നൽകികൊണ്ടുള്ള സബ് കമ്മറ്റി രൂപീകരണവും നടന്നു. അതിനനുസരിച്ച് കെഎസ്ആർടിസിയുടെ ദൈനംദിന കാര്യങ്ങളിൽ മാനേജ്‌മെന്റ് പ്രാഗൽഭ്യമോ ഗതാഗത മേഖലയിലെ പ്രവർത്തന പരിചയമോ ഇല്ലാത്ത രാഷ്ട്രീയക്കാരായ ബോർഡ് അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങളും നിയമ വിരുദ്ധവും അഴിമതിയും മൂലമാണെന്ന് യൂണിയൻ നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിയിൽ ഏറെ അഴിമതി നടക്കുന്ന പർച്ചേസ്, സബ് കമ്മറ്റികൾ നിയന്ത്രിക്കുന്നത് മുൻപ് കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയന്റെ സെക്രട്ടറിയായിരുന്ന ടി. കെ. രാജനാണ്. കെ. പി. ശങ്കരറാവു, സലിം പി. മാത്യു എന്നിവർ മറ്റ് അംഗങ്ങൾ. ഉന്നത ഉദ്യോഗസ്ഥരെ മടക്കേണ്ട പർച്ചേസ് തീരുമാനങ്ങൾ അവരെ ഭീഷണപ്പെടുത്തി യൂണിയൻ രാഷ്ട്രീയ നേതാക്കളായ ഔദ്യോഗിക ബോർഡ് അംഗങ്ങൾ എടുക്കുന്നതായും ഇതിനു പിന്നിൽ കോടികളുടെ അഴിമതി നടക്കുന്നതായും ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു.