- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തച്ചങ്കരി പിരിച്ചുവിട്ടത് 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമില്ലാതെ സ്ഥിരനിയമനം നേടിയ ജീവനക്കാരെ; നിയമനം നേടിയവരെല്ലാം കഴിഞ്ഞ സർക്കാറിന്റെ ആളുകൾ; കെഎസ്ആർടിസിയെ എങ്ങനെയും നന്നാക്കാൻ രംഗത്തിറങ്ങിയ പുതിയ എംഡി കണ്ണിൽ നോക്കാതെ തീരുമാനം എടുത്ത് മുൻപോട്ട്
തിരുവനന്തപുരം: കെഎസ്ആർടിസിയെ ശുദ്ധീകരിക്കാൻ രംഗത്തിറങ്ങിയ എംഡി ടോമിൻ തച്ചങ്കരി ഇന്നലെ കൈക്കൊണ്ടത് ഒരു നിർണായ ചുവടുവെപ്പാണ്. ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന 141 ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി. ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ 27ന്
തിരുവനന്തപുരം: കെഎസ്ആർടിസിയെ ശുദ്ധീകരിക്കാൻ രംഗത്തിറങ്ങിയ എംഡി ടോമിൻ തച്ചങ്കരി ഇന്നലെ കൈക്കൊണ്ടത് ഒരു നിർണായ ചുവടുവെപ്പാണ്. ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന 141 ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി.
ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ 27ന് 450 ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 144 പേരെ കൂടി പുറത്താക്കിയത്. ദീർഘകാലമായി അവധിയിൽ തുടരുന്നവർക്കെതിരെ പുറത്താക്കാനുള്ള നടപടി രാജമാണിക്യം എം.ഡിയായിരിക്കെയാണ് ആരംഭിച്ചത്. ടോമിൻ തച്ചങ്കരി എം.ഡിയായതോടെ നടപടികൾ വേഗത്തിലാക്കി. തുടർന്ന് ദീർഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ കണക്കെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം പിരിച്ചുവിടലിനും അധികം താമസമുണ്ടായില്ല.
കുത്തഴിഞ്ഞ കോർപ്പറേഷനിൽ എന്തുമാകാം എന്ന ധാരണ പൊളിച്ചെഴുതാൻ തന്നെയാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചത്. കോർപറേഷനിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും തച്ചങ്കരി ഉത്തരവിടുകയുണ്ടായി. വിരമിക്കുന്ന ജീവനക്കാരുടെ സർവീസ് ബുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വൈകുന്നതിനാൽ ആനുകൂല്യങ്ങൾ വൈകുന്ന പശ്ചാത്തലത്തിൽ നിരവധി തവണ കോടതിയുടെ പ്രതികൂല പരാമർശങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ, സർവീസ് തർക്കങ്ങളെല്ലാം സമയബന്ധിതമായി പരിഹരിച്ച് ജീവനക്കാർ വിരമിച്ചാൽ ഉടൻ തന്നെ സർവീസ ബുക്ക് പെൻഷൻ ആൻഡ് ഓഡിറ്റ സെക്ഷനിൽ ലഭ്യമാക്കണമെന്നാണ് ഈ മാസം രണ്ടിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സർവീസുകൾ കൂടുതൽ നടത്തി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് തച്ചങ്കരിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. നിലവിൽ ടയറുകൾ ഇല്ലാതെ 500 ഓളം സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്.സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതിയ ടയർ വാങ്ങാൻ കഴിയാത്തതും, റീട്രേഡിങ് ഷോപ്പുകളിൽ ഉൽപാദനം കുറവായതുമാണ് പ്രശ്നം രൂക്ഷമാക്കിയത്.കെഎസ്ആർടിസിയിൽ 2012 വരെ താൽകാലിക ജീവനക്കാർ 12 ടയറുകൾ വരെ ഒരാൾ ബഫിങ് ആൻഡ് ബിൽഡിങ് ചെയ്തിരുന്നത് കാരണമൊന്നും കാട്ടാതെ എട്ടായി കുറച്ചു.ടയർ സെക്ഷൻ പൂർണമായി യന്ത്രവൽകരിച്ച പശ്ചാത്തലത്തിൽ ഒരാൾ 8 ടയറുകൾ ബഫിങ് ആൻഡ് ബിൽഡിങ് ചെയ്യുന്നത് 12.5 ആക്കി ഉയർത്താനും ഉത്തരവായിട്ടുണ്ട്.
ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാവും കർശന നടപടി സ്വീകരിക്കുകയാണ് തച്ചങ്കരി. പൊതു സ്ഥലം മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. കഴിഞ്ഞ ആറുമാസമായി പ്രതിമാസം ശരാശരി 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ തന്നെ വിദൂര യൂണിറ്റിലേക്ക് സ്ഥ്‌ലംമാറ്റി നൽകണം.രണ്ടാമതായി യൂണിറ്റിലെ ജീവനക്കാരുടെ അംഗബലം കണക്കാക്കുമ്പോൾ, അവിടെ ജോലി ചെയ്യുന്ന എം-പാനൽ ജീവനക്കാരെയും കണക്കിലെടുക്കേണ്ടതാണ്. മൂന്നാമതായി ഈ മാസം 10ന് മുമ്പ് ഉത്തരവിന്റെ കരട് മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
16,000 ത്തോളം ഡ്രൈവർമാരും 16,000 ത്തോളം കണ്ടക്ടർമാരും ഉള്ളപ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെഎസ്ആർടിസിയെ അലട്ടുന്ന പ്രശ്നമാണ്.ഇതുമൂലം നിരവധി സർവീസുകളാണ് ദിവസവും റദ്ദുചെയ്യുന്നത്.ആവശ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കുന്നത് വരെ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായിരുന്നു.ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിലൂടെ മാറ്റി നിയോഗിക്കുന്ന മുറയ്ക്ക് വർക്കിങ് അറേഞ്ച്മെന്റിൽ നിയോഗിച്ചിട്ടുള്ളവരെ അവരുടെ മാതൃയൂണിറ്റിലേക്ക് മാറ്റുമെന്ന ്പുതിയ ഉത്തരവിൽ പറയുന്നു.പൊതുസ്ഥലംമാറ്റ ഉത്തരവ് 2018 മെയ് 15 നകം നൽകേണ്ടതാണ്. സ്ഥലംമാറ്റിയ ജീവനക്കാർ 2018 മെയ് 31 നകം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണം. വർക്കിങ് അറേഞ്ച്മെന്റിലൂടെ സ്ഥലംമാറ്റിയ ഉത്തരവിന്റെ പ്രാബല്യം മൂന്ന് മാസം എന്നത് ഒരുമാസമാക്കി ചുരുക്കുമെന്നും കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതുകൂടാതെ ഭരണസൗകര്യത്തിന് ചില മാറ്റങ്ങളും മാനേജി്ംഗ് ഡയറക്ടർ വരുത്തിയിട്ടുണ്ട്.ടെക്നിക്കൽ എക്്സിക്യൂട്ടീവ് ഡയറക്ടർ വഹിക്കുന്ന ചുമതലകൾ, താൽക്കാലികമായി ചീഫ് ഓഫീസിലെ മെക്കാനിക്കൽ എഞ്ചിനീയർ ജി.പി.പ്രദീപ് കുമാർ നിർവഹിക്കേണ്ടതാണ്.കെഎസ്ആർടിസി ബസുകൾ ആധുനികവൽകരിക്കുന്നതിനും, നിലവിലുള്ളവയുടെ ബോഡി പുനർനിർമ്മിക്കുന്നതിനും,സീനിയർ ഓഫീസറുടെ സേവനം അത്യാവശ്യമാണ്.ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ മെയിന്റനൻസ് ആൻഡ് വർക്ക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രനെ നിയോഗിച്ചു.
ഇതിനൊപ്പം കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലേക്കായി പഠന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം ടി.സുകുമാരനെ നിയോഗിച്ചു.കെഎസ്ആർടിസി ഭൂമിയുടെ വ്യാവസായികോപയോഗം സംബന്ധിച്ചും ഇദ്ദേഹം റിപ്പോർട്ട് നൽകണം.
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്‌മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്.
ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്‌സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരും.