- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ഫ്രീ ഫുഡിൽ മണ്ണുവാരിയിട്ട് തച്ചങ്കരി; യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത് ഇനി ടെണ്ടർ വിളിച്ച്; ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പോക്കറ്റിൽ പോയിരുന്ന പണം ഇനി കെഎസ്ആർടിക്ക് വരുമാനമാകും
തിരുവനന്തപുരം: ദ്വീർഘദൂര കെഎസ്ആർടിസി ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഫുഡ് സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ നേട്ടം കൊയ്യുന്നത് ബസ് കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. അവർക്ക് താൽപ്പര്യമുള്ള ഹോട്ടലുകൾക്ക് സമീപം വാഹനം നിർത്തിക്കൊടുത്താൽ ഭക്ഷണം സൗജന്യമായി ഇവർക്ക് ലഭിക്കും. ഇതാണ് പതിവ് പരിപാടി. എന്നാൽ, ഈ സൗജന്യ ഫുഡ് അടിക്ക് തടയിടാൻ രംഗത്തിറങ്ങിയിരിക്കയാണ് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യത്തിൽ എതിർപ്പൊന്നും ഇല്ലെങ്കിലും പ്രത്യേകം എതിർപ്പൊന്നും ഇല്ലെങ്കിലും കെഎസ്ആർടിസിക്ക് വരുമാന മാർഗ്ഗമാക്കി മാറ്റാനാകുമോ എന്ന ആലോചനയിലാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഹോട്ടലുകളിൽ നിന്നും കെഎസ്ആർടിസിക്ക് കമ്മീഷൻ ലഭിക്കുമോ എന്ന ആലോചനയിലാണ് അദ്ദേഹം. കെഎസ്ആർടിസി ദീർഘദൂര ബസുകൾ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഇനി കോർപറേഷൻ നേരിട്ടു വാങ്ങാനാണ് നീക്കം. 'ഫുഡ് സ്റ്റോപ്പു'കളാകാൻ താൽപര്യമുള്ള ഹോട്ടലുകൾ നിശ്ചയിക്കാൻ കെഎസ്ആർടിസി ഉടൻ ടെൻഡർ വിളിക്ക
തിരുവനന്തപുരം: ദ്വീർഘദൂര കെഎസ്ആർടിസി ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഫുഡ് സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ നേട്ടം കൊയ്യുന്നത് ബസ് കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. അവർക്ക് താൽപ്പര്യമുള്ള ഹോട്ടലുകൾക്ക് സമീപം വാഹനം നിർത്തിക്കൊടുത്താൽ ഭക്ഷണം സൗജന്യമായി ഇവർക്ക് ലഭിക്കും. ഇതാണ് പതിവ് പരിപാടി. എന്നാൽ, ഈ സൗജന്യ ഫുഡ് അടിക്ക് തടയിടാൻ രംഗത്തിറങ്ങിയിരിക്കയാണ് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യത്തിൽ എതിർപ്പൊന്നും ഇല്ലെങ്കിലും പ്രത്യേകം എതിർപ്പൊന്നും ഇല്ലെങ്കിലും കെഎസ്ആർടിസിക്ക് വരുമാന മാർഗ്ഗമാക്കി മാറ്റാനാകുമോ എന്ന ആലോചനയിലാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ ഹോട്ടലുകളിൽ നിന്നും കെഎസ്ആർടിസിക്ക് കമ്മീഷൻ ലഭിക്കുമോ എന്ന ആലോചനയിലാണ് അദ്ദേഹം. കെഎസ്ആർടിസി ദീർഘദൂര ബസുകൾ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഇനി കോർപറേഷൻ നേരിട്ടു വാങ്ങാനാണ് നീക്കം. 'ഫുഡ് സ്റ്റോപ്പു'കളാകാൻ താൽപര്യമുള്ള ഹോട്ടലുകൾ നിശ്ചയിക്കാൻ കെഎസ്ആർടിസി ഉടൻ ടെൻഡർ വിളിക്കും.
ആദ്യഘട്ടത്തിൽ ഒരു ബസിന് 500 രൂപയെങ്കിലും ഫുഡ് സ്റ്റോപ് ഫീസ് ആയി ലഭിക്കുമെന്നാണു മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിലേക്കുൾപ്പെടെ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പതിവായി ഭക്ഷണം കഴിക്കാൻ നിർത്തുന്ന ഹോട്ടലുകളിൽനിന്നു കമ്മിഷൻ സൗജന്യ ഭക്ഷണത്തിന്റെ രൂപത്തിൽ ഇപ്പോൾ ജീവനക്കാർക്കാണു ലഭിക്കുന്നത്. ഇതിനോട് എതിർപ്പില്ലെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന കോർപറേഷന് ഇതു വരുമാനമാർഗമാക്കാമെന്നാണു മാനേജ്‌മെന്റിന്റെ കണ്ടെത്തൽ.
കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ ഫുഡ് സ്റ്റോപ് പരിപാടി നേരത്തേ വിജയകരമായി നടപ്പാക്കിയതാണ് ഈ നീക്കം. ഒരു ബസിന് 1000 രൂപയോളം ഈടാക്കുന്ന സ്റ്റേറ്റ് കോർപറേഷനുകളുണ്ടെന്നും കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നു. തുടർന്നാണു വിവിധ റൂട്ടുകളിൽ ഫുഡ് സ്റ്റോപ്പുകളാകാൻ താൽപര്യമുള്ള ഹോട്ടലുകളെ കണ്ടെത്താൻ ടെൻഡർ വിളിക്കാനുള്ള തീരുമാനം. ഒരു വർഷത്തെ കാലാവധിയിലാണു ഹോട്ടലുകളെ തിരഞ്ഞെടുക്കുക.
കെഎസ്ആർടിസി രക്ഷപെടാൻ വേണ്ടി വൈവിധ്യ വൽക്കരണത്തിലേക്ക് കടക്കാനാണ് തച്ചങ്കരിയുടെ ആലോചന. ഇതിന്റെ ഭാഗമായി കൂടിയാണ് പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് റെഡ് ബസുമായി കോർപ്പറേഷൻ കൈകോർത്തത്. ഇതോടെ കെഎസ്ആർടിസി ഓൺലൈനിൽ നിന്നും മാത്രം ടിക്കറ്റെടുക്കുന്ന സംവിധാനം അവസാനിപ്പിച്ച് സ്വകാര്യ യാത്രാ ബുക്കിങ് ഏജൻസികളെയും കെഎസ്ആർടിസി ആകർഷിച്ചു തുടങ്ങി.
ഇപ്പോൾ ദ്വീർഘദൂര യാത്രക്കാരെ വലയ്ക്കുന്ന പ്രശ്നത്തിന് പരിഹാരമായി ഒരു മാർഗം കണ്ടെത്തിയിരിക്കയാണ് തച്ചങ്കരി. കെഎസ്ആർടിസിയെ നവീകരിക്കാൻ വേണ്ടി 'മൈസൂർ മോഡൽ' പരീക്ഷിക്കാൻ ഒരുങ്ങിയിരിക്കയാണ് അദ്ദേഹം. രാജ്യത്ത് ബസ് യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നത് മൈസൂർ കെഎസ്ആർടിസിയാണ്. അവിടെ നടപ്പിലാക്കിയ കാര്യങ്ങൾ മാതൃകാപരമാണ് താനും. ഈ മാതൃകയിൽ കെഎസ്ആർടിസിയെയും മാറ്റാനാണ് തച്ചങ്കരിയുടെ പദ്ധതി.
ദ്വീർഘദൂര സർവീസുകളിൽ നിന്നും യാത്രക്കാർ അകന്നു നില്ക്കാൻ പലപ്പോഴു കാരണം ബസുകളെ ട്രാക്കു ചെയ്യാൻ കഴുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തീവണ്ടകളെ ആശ്രയിക്കുന്ന നല്ലൊരു ശതമാനമുണ്ട്. ഇതിന് പരിഹാരമായി കെഎസ്ആർടിസി ബസുകളെ ട്രാക്കു ചെയ്യാൻ വേണ്ടി ഊബർ മാതൃകയിൽ ജിപിഎസ് സംവിധാനം കൊണ്ടുവരനാണ് നീക്കം. ഇതിനുള്ള പദ്ധതികളും തയ്യാറായിട്ടുണ്ട്. ബസുകൾ എവിടൈ എത്തി എന്നറിയാനുള്ള മാർഗ്ഗമാകും ഈ സംവിധാനത്തിലുണ്ടാകുക.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരിക. യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാൻ ബസ് സ്റ്റാൻഡുകളിൾ അറൈവൽ ടൈം കാണിക്കും വിധം ബോർഡുകൾ സ്ഥാപിക്കും. ഇത് കൂടാതെ ട്രാവൽ കാർഡ് സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തും. അതിനുള്ള ചർച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്. കെഎസ്ആർടിസി നവീകരണത്തിനായി കേന്ദ്രസർക്കാറിൽ നിന്നും ഫണ്ടുകൾ വകയിരുത്തിയിട്ടുണ്ട്.
നവീകരണത്തിനായി 20 കോടി വകയിരുത്തിയതിൽ തുക ഇനിയും ചെലവാക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ ഫണ്ട് ഉപയോഗിക്കുന്ന വിധത്തിലേക്കായിരിക്കും പുതിയ പദ്ധതികൾ. ബസ് എവിടെ എത്തി എന്നറിയുന്ന വിധത്തിൽ കാര്യങ്ങൾ മാറിയാൽ പ്രൈവറ്റ് ബസുകളേക്കാൾ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി റെഡ്ബസുമായി കരാറിലായിരുന്നു. കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ നിലവിൽ ബുക്ക് ചെയ്തിരുന്ന അവസ്ഥ പരിഷ്‌ക്കരിച്ചു കൊണ്ടാണ് നഷ്ടത്തിലോടുന്ന ആനവണ്ടിയെ കരകയറ്റാൻ വേണ്ടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.