- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി വീണ്ടും കുഴിയിലേക്കോ? അന്തർസംസ്ഥാന സർവീസുകളിൽ തോന്നുംപോലെ നിരക്കുകൂട്ടാൻ ആലോചന; കർണ്ണാടക മോഡലിലെ പരിഷ്കാരം തുണയാവുക സ്വകാര്യ ബസ് ലോബിക്ക്
തിരുവനന്തപുരം: പൊതുഗതാഗതമേഖലയാണെങ്കിലും ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ ബസ്‌ലോബികളും ഇതര സംസ്ഥാനമുതലാളിമാരും സ്വീകരിക്കുന്ന നടപടികൾക്കു പിന്നാലെ പോകാൻ കെഎസ്ആർടിസിയുടെ നീക്കം. നിലവിലുള്ള നിശ്ചിത നിരക്ക് സമ്പ്രദായവും സെസും ഉപേക്ഷിച്ച് യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് ടിക്കറ്റ്‌വില കൂട്ടുന്ന തന്ത്രമായ ഫ്‌ളെക്‌സി രീ
തിരുവനന്തപുരം: പൊതുഗതാഗതമേഖലയാണെങ്കിലും ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ ബസ്‌ലോബികളും ഇതര സംസ്ഥാനമുതലാളിമാരും സ്വീകരിക്കുന്ന നടപടികൾക്കു പിന്നാലെ പോകാൻ കെഎസ്ആർടിസിയുടെ നീക്കം.
നിലവിലുള്ള നിശ്ചിത നിരക്ക് സമ്പ്രദായവും സെസും ഉപേക്ഷിച്ച് യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് ടിക്കറ്റ്‌വില കൂട്ടുന്ന തന്ത്രമായ ഫ്‌ളെക്‌സി രീതി പയറ്റാനാണ് പുതിയ ആലോചന. ദീർഘദൂര സർവീസുകളിലാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് അംഗീകാരത്തിനായി സർക്കാരിനു സമർപ്പിച്ചു. കർണാടക ആർടിസി ടിക്കറ്റ് നിരക്കുകൾ ഫ്‌ളെക്‌സിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവിടെയെത്തുന്ന വിനോദസഞ്ചാരികളുടേയും മറ്റും എണ്ണം പരിഗണിച്ചാൽ കർണാടകയിൽ പദ്ധതി വൻവിജയമായിരിക്കും. എന്നാൽ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രം സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയുടെ കാര്യത്തിൽ ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന സംശയം ഉയർന്നുകഴിഞ്ഞു.
സ്വകാര്യ ദീർഘദൂരസർവീസുകൾ നിലവിൽ തിരക്കിനനുസരിച്ച് തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്. കെഎസ്ആർടിസി ഈടാക്കുന്ന നിരക്കിന്റെ ഇരട്ടിയലധികമാണ് സ്വകാര്യബസ്സുടമകൾ ഈടാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് കെഎസ്ആർടിസിയും അന്തർസംസ്ഥാന സർവീസുകളിൽ ഫ്‌ളെക്‌സി നിരക്ക് ഏർപ്പെടുത്തുന്നത്. സ്വകാര്യ ദീർഘദൂര സർവീസുകളുടെ കൊള്ളനിരക്ക് നൽകാനാവാത്ത നിരവധി പേരാണ് ദീർഘദൂരയാത്രയ്ക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. കെഎസ്ആർടിസിയും നിരക്ക് അവസരത്തിനൊത്ത് കൂട്ടിയാൽ യാത്രക്കാർ അവരെയും കൈയൊഴിയുമെന്നുറപ്പാണ്.
ഇത് സ്വകാര്യ ബസ് ലോബികൾക്കാണ് കൂടുതൽ സഹായകമാകുന്നത്. മറിച്ച് വരുമാനവർധനയാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെങ്കിൽ ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ സർവീസിന് നൽകിയ അനുമതി പിൻവലിക്കുകയാണ് ആദ്യം വേണ്ടതെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ സംഘടനകളുമായി നിരക്കുമാറ്റം സംബന്ധിച്ച് കെഎസ്ആർടിസി മാനേജ്‌മെന്റ് ആലോചിച്ചിട്ടില്ല. ഫ്‌ളെക്‌സി നിരക്കിന്റെ മറവിൽ ജനത്തെ പിഴിയാൻ തന്നെയാണ് തീരുമാനമെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ കൊണ്ടുവന്ന എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും നൽകാനാകാതെ വന്നപ്പോൾ ടിക്കറ്റിന് രണ്ടുരൂപ സെസ്സ് ഏർപ്പെടുത്തിയിട്ടും നേട്ടമുണ്ടായില്ല.
കർണ്ണാടക മോഡലിലിൽ കെഎസ്ആർടിയെ രക്ഷിക്കണമെന്ന വാദമുയർത്തുന്നവർ ഏറെയാണ്. എന്നാൽ അവിടെയുള്ള നല്ല വശങ്ങളെല്ലാം കെഎസ്ആർടിസി കണ്ടില്ലെന്ന് നടിക്കുന്നു. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെ കർണ്ണാടക മോഡൽ ഉയർത്തി തലതിരിഞ്ഞ പരിഷ്‌കാരവും. ഇത് കെഎസ്ആർടിസിക്കുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ മാത്രമേ ഉപകരിക്കൂ. ദീർഘ ദൂര ബസുകളിൽ പരമാവധി ആളുകൾ കയറിയാലേ അൽപ്പമെങ്കിലും മെച്ചം ഉണ്ടാകൂ.