തിരുവനന്തപുരം: സൂപ്പർക്‌ളാസുകളിൽ യാത്രക്കാർ നിന്നുകൊണ്ട് യാത്രചെയ്യുന്നത് വിലക്കി കോടതി വിധി വന്നതോടെ സൂപ്പർക്‌ളാസിൽ ഓർഡിനറി നിരക്ക് ഈടാക്കി നിർത്തിയാത്ര അനുവദിക്കാമെന്ന നിർദ്ദേശം ചർച്ചയായിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനത്തിലേക്ക് കെഎസ്ആർടിസി എത്തുന്നതിനെ വിലക്കി യൂണിയനുകൾ രംഗത്തുവരുന്നു. ഇത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

നിന്നുകൊണ്ടുള്ള ബസ് യാത്ര നിരോധത്തിനെതിരെ കടുത്ത പ്രതികരണുമായി എത്തിയ കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കൾക്കു പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ ഇടപെടൽ ഉണ്ടെന്നാണ് ആക്ഷേപം. സൂപ്പർ ക്ലാസ്സിലെ നിർത്തി യാത്രാ നിരോധനത്തിനു ബദലായി നിലവിലുള്ള സർവ്വീസകളെ ഓർഡിനറി ആക്കാമെന്ന നിർദ്ദേശം ചർച്ചയായിരുന്നു. ഇത്തരത്തിൽ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് അനുവാദം നൽകാമെന്നും കോടതിവിധി ഇത്തരത്തിൽ കെഎസ്ആർടിസി മെച്ചപ്പെടലിന് ഉപയോഗിക്കാമെന്നും ആയിരുന്നു നിർദ്ദേശം. എന്നാൽ ഇത് അ്ട്ടിമറിക്കാൻ യൂണിയനുകൾ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് സ്വകാര്യ ബസ്സുടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് എന്നാണ് ആക്ഷേപം ഉയരുന്നത്.

ഇത്തരത്തിൽ സൂപ്പർ ക്‌ളാസുകൾ ഓർഡിനറി ആക്കിയാൽ സ്വകാര്യ ദീർഘദൂര സർവ്വീസുകളിലെ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് ആർഷിക്കപ്പെടും. അതിനാൽ അത്തരമൊരു നീക്കം തടയേണ്ടത് സ്വകാര്യ ബസ് ലോബിയുടെ ആവശ്യമായിരുന്നു. കാഞ്ഞങ്ങാട് ഡിപ്പോയിൽ ടൗൺ ടു ടൗൺ ഓർഡിനറിക്ക് കിലോമീറ്ററിന് 3473 പൈസാ വരുമാനം കിട്ടുമ്പോൾ സൂപ്പറിനു കിട്ടുന്ന കിലോമീറ്റർ വരുമാനം കേവലം 1705 പൈസ മാത്രമാണ്. കോഴിക്കോട് ടിടി ഓർഡിനറിക്ക് 3641 പൈസ കിലോമീറ്റർ വരുമാനമുണ്ടെങ്കിൽ സൂപ്പറിന്റെ വരുമാനം കേവലം 3500 പൈസാ മാത്രമാണ് കണ്ണൂരിൽ ടിടി ഓർഡിനറി കിലോമീറ്റർ വരുമാനം 3539 പൈസയാണെങ്കിൽ സൂപ്പർ ക്ലാസ്സിന്റെ വരുമാനം കേവലം 3067 പൈസ മാത്രവും.

സൂപ്പർ ഫാസ്റ്റ് സർവ്വീസിനേക്കാൾ കൂടുതൽ കിലോമീറ്റർ പ്രതിദിനം കെഎസ്ആർടിസി ഓടിക്കുന്നത് ടിടി ഓർഡിനറിയും ലിമിറ്റഡ് ഓർഡിനറിയുമാണ്. കെഎസ്ആർടിസി പ്രതിദിനം 98,000 കിലോമീറ്റർ ടിടി ഓർഡിനറിയും 1,90,000 കിലോമീറ്റർ ലിമിറ്റഡ് ഓർഡിനറിയും ഓടിക്കുമ്പോൾ 1,60,000 കിലോമീറ്റർ ആണ് സൂപ്പറുകൾ ഓടുന്നത്. പ്രതിദിന നഷ്ടവും 3 ലക്ഷത്തിൽ താഴെ മാത്രം അധിക നിരക്കും ഒഴിവാക്കിയാൽ പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാം. ചട്ടം ഭേദഗതി ചെയ്യലിന് കാലതാമസവും നിയമക്കുരുക്കും വരുമെന്നിരിക്കെ ആണ് ഇത്തരത്തിൽ നിരക്കു കുറച്ചാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടമാകും കെഎസ്ആർടിസിക്ക്. അതിവേഗ സൂപ്പർ ക്ലാസ്സ് ബസുകളിലെ നിർത്തി യാത്രാ നിരോധന ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയുടെ കടുത്ത വരുമാന നഷ്ടം വരുത്തുമെന്ന പ്രചരണം തെറ്റെന്ന് കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു.

നിരത്തി യാത്രാ നിരോധനം മറികടക്കാൻ കേരള മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്യൽ നീക്കം നിയമക്കുരുക്കിലേക്ക് നീങ്ങും. 28.10.1994 ലെ OP 5745/ 94 കേസിലും 28.1.1995ലെ WA 140/ 1994 കേസിലും ഉണ്ടായ ഹൈക്കോടതി വിധിയെ തുടർന്നാണ് അധിക സൗകര്യത്തിന്റെ ഭാഗമായി നിർത്തി യാത്രക്കാരെ ഒഴിവാക്കി നിയമം ഭേദഗതി ചെയ്തത് രണ്ട് കേസിലും പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ കക്ഷിയായിരുന്നു. ചട്ടങ്ങൾ ഭേദഗതി ചെയ്യണമെങ്കിൽ ആരും ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്ഥിരീകരിക്കണം. പിന്നീട് ചട്ടങ്ങൾ ഭേദഗതി ചെയ്യാനാവൂ.

അധിക യാത്രക്കൂലി ഒഴിവാക്കി ഓർഡിനറി നിരക്കിൽ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഓടിയാൽ നിർത്തി യാത്രക്കാരെ ഒഴിവാക്കുന്നത് മറികടക്കാനാവും. ഉയർന്ന യാത്രാക്കൂലി ഈടാക്കിയാൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. അതിനാൽ തന്നെ നിർത്തി യാത്രക്കാരെ ഒഴിവാക്കാനാവില്ലെങ്കിൽ നിലവിലെ വേഗവും സ്റ്റോപ്പുകളും നിലനിർത്തി കൊണ്ട് നിരക്കു മാത്രം ഓർഡിനറിയുടേതാക്കാൻ സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും ഒറ്റ ദിവസം മതി.

ഇങ്ങനെ അതിവേഗ സൂപ്പർ ഓർഡിനറി ബസുകൾ ഓടിക്കാനായി 20. 8. 215 ൽ തന്നെ സംസ്ഥാന ഗതാഗത സെക്രട്ടറി Go (ms) 2015 ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 600 കിലോമീറ്റർ ദൂരത്തിൽ കുമളി - കൊന്നക്കാടും 500 കിലോമീറ്റർ ദൂരത്തിൽ കോട്ടയം - ഇടുക്കി ഭാഗത്തു നിന്നും നിരവധി ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പുകൾ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറു കണക്കിനു സർവ്വീസ് നടത്തുന്നുണ്ട്. ഇതേ ഉത്തരനവിന്റെ ബലത്തിൽ കെഎസ്ആർടിസി സൂപ്പർ ക്ലാസ്സുകളുടെ ഡെസ്റ്റിനേഷൻ ബോർഡ് മാത്രം മാറ്റി ടിക്കറ്റ് മെഷിനിൽ ഓർഡിനറി നിരക്കു രേഖപ്പെടുത്തിയാൽ മാത്രം മതി. നിലവിലുള്ള ഒരു യാത്രാ സൗകര്യം ഇല്ലാതാക്കാതെ കോടതി ഉത്തരവ് നടപ്പാക്കാം.

നിർത്തി യാത്ര നിരോധനത്തിലൂടെ കെഎസ്ആർടിസി പ്രതിദിനം കോടികൾ വരുമാന നഷ്ടമുണ്ടാക്കുമെന്ന പ്രചരണവും അടിസ്ഥാന രഹിതമാണ്. 2017 ജൂലൈയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പ്രതിദിനം ഓടിയിരുന്നത് 147268 കിലോമീറ്റർ ആ മാസത്തിൽ ഓർഡിനറി ബസുകളുടെ കിലോമീറ്റർ വരുമാനം 3141 പൈസയായിരുന്നെങ്കിൽ സൂപ്പർ ഫാസ്റ്റിന്റെ കിലോമീറ്റർ വരുമാനം 3339 പൈസയായിരുന്നു. ഓർഡിനറിയും സൂപ്പർ ഫാസ്റ്റും തമ്മിലുള്ള വരുമാന വ്യത്യാസം കിലോമീറ്ററിന് 198 പൈസ മാത്രം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാത്രികാലങ്ങളിടലക്കം നിർത്തി യാത്രക്കാരെ അനുവദിക്കാനായി ബസുകൂലി മാത്രം ഓർഡിനറി നിരക്കാക്കിയാൽ പ്രതിദിന വരുമാന നഷ്ടം 198 പൈസ 147 286 കിലോമീറ്റർ - 295191 രൂപ മാത്രം. 3 ലക്ഷത്തിൽ താഴെ വരുമാന നഷ്ടം.

സൂപ്പറിലെ നിരക്ക് ഓർഡിനറിയുടേതാക്കിയാൽ ഉയർന്ന യാത്രാക്കൂലി കാരണം ട്രെയിനുകളിലേക്കു മാറിയ നിരവധി യാത്രക്കാരെ കെഎസ്ആർടിസിക്കു തിരിച്ചു പിടിക്കാനാകും. മധ്യകേരളത്തിലും വക്കൻ കേരളത്തിലും കുറഞ്ഞ യാത്രൂക്കൂലിയുടെ പേരിൽ സ്വകാര്യ ദീർഘദൂര സർവ്വാസുകളിലേക്കു മാറിയ നിരവധി യാത്രക്കാരെയും കെഎസ്ആർടിസിക്കു തിരിച്ചു കൊണ്ടു വരാനാകും.

സൂപ്പർ എകിസ്പ്രസ്സിനും സൂപ്പർ ഡീലേഴ്സിനും ഓർഡിനറിയുടെ വരുമാനം പോലും ലഭിക്കുന്നില്ല. 2017 നവംബറിൽ ഓർഡിനറി കുലോമീറ്റർ വരുമാനം 3203 പൈസയായിരുന്നെങ്കിൽ സൂപ്പർ എക്സ്പ്രസ്സിന്റെ കിലോമീറ്റർ വരുമാനം കേവലം 3123 പൈസയും സൂപ്പർ ഡീലക്സിലേക്ക് (മിന്നൽ അടക്കം) 2987 പൈസയുമായിരുന്നു.

ബസ് ചാർജ്ജ് കൂടിയപ്പോൾ യാത്രക്കാരുടെ എണ്ണം കുറഞ്ഞ കെസ്ആർടിസി പ്രതിസന്ധി പരിഹരിക്കാനും നിലവിലെ എല്ലാ കെഎസ്ആർടിസി സൂപ്പർ ക്ലാസ്സ് ബസുകളെയും സൂപ്പർ ഓർഡിനറികളാക്കി സൂപ്പറിന്റെ വേഗത്തിൽ ഓർഡിനറിയുടെ നിരക്കിൽ സർവ്വീസുകൾ നടത്തിയാൽ പ്രതിസന്ധിക്ക് പരിഹാരമാകും.

ആകെയുള്ള 5807 കെഎസ്ആർടിസ് ബസുകളിൽ 5000 ബസുകളും വൈകിട്ട് 8 മുതൽ രാവിലെ 5 മണി വരെ വിവിധ ബസ് സ്റ്റാന്റുകളിൽ വെറുതെ കിടക്കുന്നു. 10000ൽ പരം എം പാനൽ ഡ്രൈവർമാരും കെഎസ്ആർടിസിയിൽ ജോലിയില്ലാതെ നിൽക്കുന്നു. അതിനാൽ തന്നെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച് നിലവിൽ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ നടത്തുന്നു. അതേ റൂട്ടിൽ എത്ര ബസുകൾ വേണമെങ്കിലം കെഎസ്ആർടിസിക്ക് ഓടിക്കാനാവും. ബസുകളില്ല എന്നത് തെറ്റായ കണ്ടെത്തലാണെന്നും ഈ രംഗത്ത് പഠനം നടത്തുന്ന വിദഗ്ദ്ധർ പറയുന്നു.