ധ്യകേരളത്തിലെ കോട്ടയം , പാലാ പ്രദേശങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ധാരാളം ബസ്സ് സർവീസുകൾ പണ്ട് മുതലേ ഉണ്ട്. എല്ലാ ബസ്സുകളിലും അത്യവശ്യം കലക്ഷനുമുണ്ട് , എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ നിന്നും മാത്രം ഇത്രയധികം KSRTC / സ്വകാര്യ ബസ്സ്‌കൾ മലബാറിലേക്ക് സർവ്വീസ് നടത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?? അതിന്റെ ശെരിയായ കാരണമരിയണമെങ്കിൽ ഏതാനും പതിറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കണം. ഒരുപാടളുകളുടെ മങ്ങിയ ഓർമകളിലൂടെ നമുക്ക് സഞ്ചരിക്കാം.

നമുക്കറിയാവുന്നത് പോലെ മധ്യകേരളത്തിലെ നല്ലൊരു ശതമാനം ജനസംഖ്യയും സുറിയാനി കത്തോലിക്കർ/ സിറോ മലബാർ കത്തോലിക്കരാണ്, പരമ്പരാഗതമായി കൃഷിയാണ് ഈ സമുദായത്തിന്റെ പ്രധാന ജോലി.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, വീടുകളിൽ ജനസംഖ്യ കൂടുകയും കൃഷി ഭൂമി തികയാതെയും വന്നപ്പോൾ അവരിൽ ചിലർ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിക്കുന്ന മലബാറിലെ മലയോര പ്രദേശങ്ങളിലെക്കും , ഹൈ റേഞ്ചിലേക്കും കുടിയേറി , അവർ പിന്നീട് തങ്ങളുടെ ബന്ധുക്കളെയും , സമീപവാസികളെയും അവിടേക്ക് കൊണ്ട് പോയി . അങ്ങനെ മലബാറിലെ പാലക്കയം, മണ്ണാർക്കാട്, നിലമ്പൂർ,കരുവാരക്കുണ്ട് ,താമരശ്ശേരി,കോടഞ്ചേരി, പേരാമ്പ്ര, കൂരാചുണ്ട്,പെരിക്കലുർ ,മാനന്തവാടി, മണക്കടവ്,കൊട്ടിയൂർ,കുടിയാന്മല,,കൊന്നക്കാട്, ആലക്കോട് , പാണത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറ്റ കർഷകർ താമസമുറപ്പിച്ചു, ആദ്യ കാലങ്ങളിൽ കോട്ടയത്ത് നിന്നും തീവണ്ടി കയറി ഷോർണൂർ ഇറങ്ങി അവിടനിന്നും തീവണ്ടി കയറിയും പിന്നീടു അന്നുണ്ടായിരുന്ന ചുരുക്കം ചില സ്വകാര്യ ബസ്സുകളിലും , പിന്നീടു കുറെയധികം ദൂരം കാൽനടയായി സഞ്ചരിച്ചുമാണ് അവർ കൃഷിയിടങ്ങളിൽ എത്തിയത്.   

അങ്ങേയറ്റം ദുരിധ പൂർണമായിരുന്നു ആദ്യ കാലങ്ങൾ , വഴിയില്ല, കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങൾ , മലമ്പനി പോലത്തെ രോഗങ്ങൾ , ചികിത്സ കിട്ടാതെ ഉറ്റവരും, കുഞ്ഞു മക്കളും കണ്മുൻപിൽ കിടന്നു മരിക്കുന്നത് നിത്യ സംഭവം, അവിടെ ഉണ്ടായിരുന്ന പള്ളികളുടെ സെമിതെരികൾ നിറഞ്ഞു , എങ്കിലും പലരും പിടിച്ചു നിന്ന്, കുറെ ആളുകൾ മലയിറങ്ങി നാട്ടിലേക്കു വന്നു. 1953-ൽ സിറോ മലബാർ സഭ കുടിയേറ്റ കർഷകർക്കായി തലശ്ശേരി രൂപത നിലവിൽ വന്നു . പാല സ്വദേശിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവിടുത്തെ മെത്രാനായി ,അങ്ങനെ ചിതറി നിന്നിരുന്ന കുടിയേറ്റ സമൂഹത്തെ ഒന്നായി നിർത്താൻ അവർക്ക് സാദിച്ചു . ആ കാലഘട്ടങ്ങളിൽ ഏതാനും ചില സ്വകാര്യ ബസ്സുകൾ മലബാറിലേക്ക് സർവീസ് ആരംഭിച്ചു , അതോടപ്പം സഭയുടെ സമ്മർദം മൂലംKSRTCയും ഏതാനും സർവീസുകൾ തുടങ്ങി , എഴുപതുകളുടെ അവസാനത്തോടെ മലബാറിലേക്ക് എതാനും സ്വകര്യ ബസ്സുകളും , പാലയിൽ നിന്നും KSRTC മണ്ണാർക്കാട്ആനക്കട്ടി ,കണ്ണൂർ മണക്കടവ് ,പോതുകല്ല് , കോട്ടയതു നിന്നും കഞ്ഞിരപ്പുഴ-പാലക്കയം,അടിപ്പോരണ്ട എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു , അക്കാലത്തു എല്ലാ ബസ്സുകളിലും തിങ്ങി നിറച്ചാളായിരുന്നു , കായംകുളതു നിന്നും ഉണ്ടായിരുന്ന സ്വകാര്യ ബസ്സിൽ സീറ്റ് ;ലഭിക്കാൻ കോട്ടയത്തിനു മുൻപ് നിന്നും ആളുകൾ പോയി കയറുമായിരുന്നു.

പഴയആളുകളുടെ ഓർമയിൽ അധിവൈകാരികത നിറഞ്ഞു തുളുമ്പുന്ന ദൃശ്ശ്യങ്ങളയിരുന്നു ബസ്സുകൾ പുറപ്പെടുമ്പോൾ . ഇന്നത്തെ എയർ പോര്ട്ടുകളിൽ കാണുന്ന പോലെ ബന്ധുക്കളെ യാത്രയാക്കാൻ വരുന്നവരുടെ വൈകാരിക പ്രേകടങ്ങങ്ങൾ സാധാരമായിരുന്നു . മലബാറിലെ ദുരിതങ്ങൾ അറിയാവുന്നതുകൊണ്ട് ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു , പെണ്മക്കളെ മലബാറിലേക്ക് വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കൾ ,സഹോദരിയുടെ വിവാഹം കൂടാൻ മലബാറിലേക്ക് പോകാൻ പറ്റാത്ത സഹോദരങ്ങൾ എന്നിവരൊക്കെ കണ്ണുനീരോടെയാണ് ഓരോ ബസ്സിനെയും യാത്ര അയച്ചിരുന്നത് .

അടുത്ത കാലത്ത് മരിച്ചു പോയ മലബാറിൽ മിഷ്യൻ പ്രവർത്തനം ചെയ്തിരുന്ന പാലാ രൂപതയിലെ ഒരു സീനിയർ വൈദികൻ പറഞ്ഞത് ഇവിടെ കുറിക്കുന്നു ' ആളുകൾ നാട്ടിൽ നിന്നും തെങ്ങിൻ തൈയും , കവുങ്ങിൻ തയ്യും,റബർക്കുരുവുമെല്ലമായിട്ടാണ് ബസ്സിൽ പോകുന്നത് , അമ്മമാർ തങ്ങളുടെ പെണ്മക്കളുടെ കയ്യിൽ കറി ചട്ടിയും, കോഴികളെയും കൊടുത്തു വിടുന്നതും , അവറ്റകളുടെ ശബ്ദവും ബസ്സിൽ സർവ്വ സാധരമായിരുന്നു ,പാലാ അരമനയിൽ നിന്നും ലഭിച്ച വളരെ കുറച്ചു പണമുവമായിട്ടാണ് മല കയറുന്നത് . വണ്ടി സൗകര്യം ഇല്ല , ആകെ ഉള്ളത് തലശേരി മെത്രാന് ഒരു പഴയ ജീപ്പ് . ബസ്സിറങ്ങി ആളുകലോടൊപ്പം മൈലുകലോലും നടക്കണം . പള്ളിയെന്ന് പറയാൻ ചെറിയ ഓലപ്പുരകൾ മാത്രം , ഒരു പള്ളിയിൽ നിന്നും കിലോമീട്ടരുകളോളം നടന്നാണ് അടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നത് .' അവിടുത്തെ ആളുകളുടെ ദുരിത പൂർണമായ ജീവിതത്തെയും അച്ഛൻ ഓർക്കുന്നു . ' ഒരുപാടാളുകൾ ചികിത്സ കിട്ടാതെ മരിച്ചു , മലബനിയാണ് പ്രധാന വില്ലൻ. പലപ്പോഴും സെമിതെരികൾ നിറഞ്ഞു ശവമടക്കിനു ഒന്നോ രണ്ടോ പേരും ഞാനും കാണും ,ദൂരം കാരണം ചിലരെ കൃഷിയിടങ്ങളിൽ തന്നെ അടക്കി , പിന്നീട് അവിടെ പോയി ഒപ്പീസ് ( പ്രാർത്ഥന ) ചെല്ലി. പിന്നീട് നാടുമായി ബന്ധപെടാനുള്ള ഏക മാർഗ്ഗം അങ്ങോട്ടുള ബസ്സുകളായിരുന്നു 'അന്ന് മലബാറിൽ പല സ്ഥലങ്ങളിലും KSRTC ബസ്സ് ഡിപ്പോകൾ ഇല്ലായിരുന്നു , പല വണ്ടികളും നാട്ടിലെ പൊതു സ്ഥലം എന്ന നിലയിൽ പള്ളി മുറ്റത്തായിരുന്നു ഇട്ടിരുന്നത് (ഇന്നും പല സ്ഥലങ്ങളിലും അത് തുടരുന്നു ), ജീവനക്കാർ കിടക്കുനതും ബസ്സിൽ , പ്രാഥമിക കൃത്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് പള്ളിയുടെ സ്ഥലം/ അതിനോട് ചേർന്നുള്ള തോടുകൾ,കുറെ സ്ഥലങ്ങളിൽ ജീവനക്കാർക്കും ഭക്ഷണവും കൊടുത്തിരുന്നത് പള്ളിയായിരുന്നു.

'.പലപ്പോഴും കഷ്ട്ടപടയിരുന്നു ജീവനക്കാർക്ക് ,ബസ്സിൽ തിരക്ക്, ഇന്നത്തെ പോലെ റോഡു സൗകര്യങ്ങൾ ഇല്ല , പഴയ വണ്ടികളിൽ പവർ സ്ടിയരിങ് ഒന്നും ഇല്ലാത്തതിനാൽ ഡ്രൈവർ കിടന്നാണ് വളക്കുനത് , മിക്ക വളവുകളും റിവേർസ് എടുത്താണ് കയറ്റിയിരുന്നത് , ചില കയറ്റങ്ങൾ വരുമ്പോൾ യാത്രക്കാരെ ഇറക്കി നടത്തിയാണ് ബസ്സ് പോയിരുന്നത്. അതുകൊണ്ട് തന്നെ ആ ബസ്സുകളോട് നാട്ടുകാർക്ക് പ്രത്യേക സ്‌നേഹമായിരുന്നു , പാലാ വണ്ടി കാണുമ്പോൾ തങ്ങളുടെ നാടിനെയും, ബന്ധുക്കളെയും അവർക്ക് ഓര്മ വരുമായിരുന്നു .ബസ്സിൽ സ്‌റെപ്പിനി ചക്രവും കാണും ' KSRTC പാലാ ഡിപ്പോയിൽ ഡ്രൈവർ ആയിരുന്ന മാത്യു ഓർമ്മിക്കുന്നു.

സ്വകാര്യ ബസ്സുകളുടെ സേവനവും പ്രേശംസനീയംമാണ് , ഇന്നത്തെ പല റൂട്ടുകളും തെളിചെടുത്തത് അവരാണ് , റോഡു പോലുമില്ലാത്തടത് സർവീസ് നടത്തിയാണ് ഇന്ന് കാണുന്ന പല സ്വകാര്യ ബസ്സുകളും തങ്ങളുടെ തുടക്കം കുറിച്ചത് . ചിലപ്പോളൊക്കെ റോഡിനു കുറുകെ മരങ്ങളുടെ ചില്ലകൾ വീണുകിടക്കും , ജീവനക്കാരും യാത്രക്കാരും ചേർന്നാണ് വെട്ടി മാറ്റിയിരുന്നത് , അതിനു വേണ്ട ഉപകരണങ്ങളും വണ്ടിയിൽ കാണും
.
ഈ മലബാർ ബസ്സുകളായിരുന്നു അവരെ നാടുമായി ബന്ധിപ്പിക്കുന്ന കണ്ണി , പാലായിലെ മാതാവിന്റെ ജൂബിലി പെരുന്നാളിനും, കത്രീട്രൽ പള്ളിയിലെ രാക്കുളി പെരുന്നാളിനും , വിവാഹ യാത്രക്കും (അന്ന് ടൂറിസ്റ്റ് ബസ്സുകൾ അപൂർവമായിരുന്നു ), വൈദികരും , മെത്രാനും , സ്ഥലം മാറ്റം കിട്ടുന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്നത് ഈ വണ്ടികളായിരുന്നു. പിന്നീട് പാലാക്കാരുടെമാണി സാറിന്റെ ഇടപടൽ മൂലം കൂടുതൽ ബസ്സുകൾ വന്നു , ഉള്ള ബസ്സുകൾ നീട്ടി , സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി ,'ഇടിയും മിന്നലും' KSRTC യുമിറക്കി. എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇന്നും കണ്ണൂർ മണക്കടവും , പോതുകല്ലും , പീറ്റർസും , ഡിവൈനും , ചെറിയാ നുമൊക്കെ നില്ല്കുന്നു . കാലചക്രം മുന്നോട്ടു നീങ്ങി , പുതു തലമുറയ്ക്ക് ബന്ധങ്ങളുടെ കണ്ണികൾ നഷ്ട്ടമായപ്പോൾ നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു .പല ബസ്സുകൾക്കും വരുമാനം നഷ്ട്ടമായി അവയിൽ പലതും നിന്ന് പോയി ,എങ്കിലും ആയിരക്കണ ക്കളുകളുടെ ഓർമകളുമായി അവയിൽ ചിലത് ഇന്നും ഓടുന്നു.