- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി എംഡിക്കെതിരെ പരാതിപ്പെടാൻ എത്തിയ സിഐടിയു നേതാക്കളെ കാണാൻ പോലും വിസമ്മതിച്ച് മുഖ്യമന്ത്രി; എംവി ജയരാജന്റെ അനുനയത്തിൽ നിലപാട് മാറ്റി നേതാക്കൾ മടങ്ങി; തച്ചങ്കരിയുടെ തുഗ്ലക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് മടങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതിയ സി.എം.ഡി: ടോമിൻ തച്ചങ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചത് പലതും മനസ്സിൽ കണ്ടായിരുന്നു. ആനവണ്ടിയെ കട്ടപ്പുറത്ത് ഇരുത്തുന്ന യുണിയൻ പണി അവസാനിപ്പിക്കുയെന്നതായിരുന്നു അത്. കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാൻ എല്ലാ പിന്തുണയും തച്ചങ്കരിക്ക് മുഖ്യമന്ത്രി നൽകി. ഇതോടെ കർക്കശക്കാരനായ ഐപിഎസുകാരൻ കെ എസ് ആർ ടി സിയിൽ വടിയെടുത്തു. പണി എടുക്കാതിരുന്ന യൂണിയൻ നേതാക്കൾക്ക് പണിയും കിട്ടി. ഇതോടെ അട്ടിമറിക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം തച്ചങ്കരി അതിജീവിച്ചു. ഇതോടെ എല്ലാം യൂണിയൻകാർക്ക് തുഗ്ലക് പരിഷ്‌കാരങ്ങളായി. തച്ചങ്കരി നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനോടു പരാതി പറയാനുള്ള ഭരണപക്ഷാനുകുല സംഘടന തീരുമാനിച്ചു. പക്ഷേ ഈ പരാതി നൽകൽ ശ്രമം അമ്പേ പാളി. മുഖ്യമന്ത്രി പരാതിക്കു ചെവി കൊടുക്കാതിരുന്നപ്പോൾ എം.വി ജയരാജനോട് കാര്യങ്ങൾ പറഞ്ഞ് നേതാക്കൾ മടങ്ങി. കെ എ്‌സ് ആർ ടി സിയെ രക്ഷിക്കാൻ നടപടിയെടുക്കുന്ന സർക്കാരിന് 'അഭിവാദ്യങ്ങൾ' അർപ്പിക്കുക മ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതിയ സി.എം.ഡി: ടോമിൻ തച്ചങ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചത് പലതും മനസ്സിൽ കണ്ടായിരുന്നു. ആനവണ്ടിയെ കട്ടപ്പുറത്ത് ഇരുത്തുന്ന യുണിയൻ പണി അവസാനിപ്പിക്കുയെന്നതായിരുന്നു അത്. കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാൻ എല്ലാ പിന്തുണയും തച്ചങ്കരിക്ക് മുഖ്യമന്ത്രി നൽകി. ഇതോടെ കർക്കശക്കാരനായ ഐപിഎസുകാരൻ കെ എസ് ആർ ടി സിയിൽ വടിയെടുത്തു. പണി എടുക്കാതിരുന്ന യൂണിയൻ നേതാക്കൾക്ക് പണിയും കിട്ടി. ഇതോടെ അട്ടിമറിക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം തച്ചങ്കരി അതിജീവിച്ചു.
ഇതോടെ എല്ലാം യൂണിയൻകാർക്ക് തുഗ്ലക് പരിഷ്‌കാരങ്ങളായി. തച്ചങ്കരി നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനോടു പരാതി പറയാനുള്ള ഭരണപക്ഷാനുകുല സംഘടന തീരുമാനിച്ചു. പക്ഷേ ഈ പരാതി നൽകൽ ശ്രമം അമ്പേ പാളി. മുഖ്യമന്ത്രി പരാതിക്കു ചെവി കൊടുക്കാതിരുന്നപ്പോൾ എം.വി ജയരാജനോട് കാര്യങ്ങൾ പറഞ്ഞ് നേതാക്കൾ മടങ്ങി. കെ എ്‌സ് ആർ ടി സിയെ രക്ഷിക്കാൻ നടപടിയെടുക്കുന്ന സർക്കാരിന് 'അഭിവാദ്യങ്ങൾ' അർപ്പിക്കുക മാത്രമായിരുന്നു അവർക്ക് പിന്നീട് ചെയ്യാനുള്ളത്. അങ്ങനെ തച്ചങ്കരിയെ പുകയ്ക്കാനുള്ള ആദ്യ നീക്കം പൊളിഞ്ഞു.
കോർപ്പറേഷനെ രക്ഷിക്കാനുള്ള നടപടികളുമായി ടോമിൻ തച്ചങ്കരി മുന്നോട്ടുപോകുകയാണ്. കണ്ടക്ടറായും മറ്റും ജീവനക്കാരുടെ വേദന മനസ്സിലാക്കാനാണ് ശ്രമം. പരമാവധി ബസുകൾ നിരത്തിലിറക്കാനാണ് നീക്കം. ഇതിന് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. എങ്ങനേയും കെ എസ് ആർ ടി സി ലാഭത്തിലാക്കുകയാണ് ലക്ഷ്യം. ഇതിന് തുരങ്കംവയ്ക്കാനുള്ള ഉദ്യോഗസ്ഥ, ഭരണതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ പോയത്. പരാതി കൊടുക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നു ഇത്.
നേതാക്കൾക്ക് പരാതിയുണ്ടെന്ന കാര്യം തച്ചങ്കരിയെ എം.വി ജയരാജൻ ധരിപ്പിച്ചെങ്കിലും കോർപ്പറേഷനെ നേരെ നിർത്താൻ കർശന നടപടി വേണമെന്ന് അദ്ദേഹം ധരിപ്പിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രിക്കു പുറമേ ധനമന്ത്രി തോമസ് ഐസക്കിന്റെയും പിന്തുണ ഉള്ളതിനാൽ തച്ചങ്കരിയെ തൊടാൻ യൂണിയൻകാർക്കാകില്ല. അങ്ങനെ മുഖം രക്ഷിക്കാൻ കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്കു ശ്വാശത പരിഹാരം കണ്ട് സർക്കാരിന് അഭിവാദ്യവുമായി കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ (സിഐ.ടി.യു) ഇന്നലെ രംഗത്ത് വന്നു.
സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കിയും ആവശ്യമായ സാമ്പത്തികസഹായം അനുവദിച്ചും കോർപ്പറേഷനെ സർക്കാർ പ്രതിസന്ധിയിൽനിന്ന് കരകയറ്റിയതായാണ് ജനറൽ സ്രെകട്ടറി സി.കെ ഹരികൃഷ്ണൻ പറയുന്നത്. പെൻഷൻ പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട സെക്രട്ടറി അതേസമയം കൂടുതൽ ബസുകൾ നിരത്തിലിറക്കി കൂടുതൽ ചെറുപ്പക്കാർക്ക് പി.എസ്.സി വഴി ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. കോർപ്പറേഷനിൽ ബോഡി ബിൽഡിങ് പുനഃരാരംഭിക്കണമെന്നും എടപ്പാളിൽ കൂടി ബോഡി ബിൽഡിംഗിന് ലൈസൻസ് നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ചീഫ് ഓഫീസിൽ യൂണിയൻ പ്രവർത്തനം നടത്താൻ ആരും തമ്പടിച്ചിട്ടില്ലെന്ന അറിയിച്ച സെക്രട്ടറി പക്ഷേ ഇവിടെ ആവശ്യത്തിൽ കൂടുതൽപേർ ഉണ്ടായിരുന്നുവെന്നു സമ്മതിച്ചു. 37 കണ്ടക്ടർമാർ അദർ ഡ്യൂട്ടിയിൽ നിന്ന് മാറിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. എന്നാൽ ജീവനക്കാരെ വിന്യസിക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് ആവശ്യപ്പെട്ട യൂണിയൻ നേതാക്കൾ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ എം.ഡിയേയോ അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളേയാ പരാമർശിക്കാതെ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് തടിതപ്പുകയായിരുന്നു.