- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരില്ലാത്തതു കൊണ്ട് ദിവസം മുടങ്ങുന്നത് 200 ബസുകൾ എന്നു കണ്ടെത്തി അദർ ഡ്യൂട്ടി റദ്ദു ചെയ്തു തച്ചങ്കരി; മെക്കാനിക്കൽ ജീവനക്കാരോട് ലൈസൻസ് എടുത്ത് ഷണ്ടിങ് ജോലി ചെയ്യാൻ ഉത്തരവ്; സൂപ്പർവൈസർ തസ്തികകൾ വെട്ടിക്കുറച്ചും കണ്ടക്ടർമാരെ റിസർവേഷൻ ചുമതലകളിൽ നിന്നും മാറ്റിയും പരിഷ്ക്കാരം; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ കൽപ്പിച്ചു തച്ചങ്കരി; സംയമനത്തോടെ ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുന്ന പരിഷ്‌ക്കാരങ്ങളുമായി പുതുതായി സ്ഥാനമേറ്റ എംഡി ടോമിൻ തച്ചങ്കരി മുന്നോട്ടു. ഇതിന്റെ ഭാഗമായി സർവീസുകൾ മുടങ്ങുന്ന അവസ്ഥ പരിഹരിക്കാൻ കർക്കശമായ നിലപാടുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം. ഒരു കുഴപ്പവും ബസുകൾക്ക് ഇല്ലാതിരുന്നിട്ടും ജീവനക്കാരില്ലാത്തതു കൊണ്ട് 200 സർവീസുകളാണ് മുടങ്ങിയത്. ഇത് പരിഹരിക്കാനായി ജീവനക്കാരെ അദർ ഡ്യൂട്ടിയിൽ നിന്നും മാറ്റിക്കൊണ്ട് തച്ചങ്കരി ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി.യിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ അദർഡ്യൂട്ടികൾ ഒഴിവാക്കാനാണ് എംഡിയുടെ ഉത്തരനവ്. ജീവനക്കാരുടെ കുറവുകാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ക്രമീകരണം ആവശ്യമാണെന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിയത്. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും അവർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ദിവസം 200 ബസുകൾ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ അത് പരിഹരിക്കാൻ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മറുനാടനോട് പറഞ്ഞിരുന്നു. എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള മുൻ മേധാവികൾ ഇതേപ
തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുന്ന പരിഷ്‌ക്കാരങ്ങളുമായി പുതുതായി സ്ഥാനമേറ്റ എംഡി ടോമിൻ തച്ചങ്കരി മുന്നോട്ടു. ഇതിന്റെ ഭാഗമായി സർവീസുകൾ മുടങ്ങുന്ന അവസ്ഥ പരിഹരിക്കാൻ കർക്കശമായ നിലപാടുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം. ഒരു കുഴപ്പവും ബസുകൾക്ക് ഇല്ലാതിരുന്നിട്ടും ജീവനക്കാരില്ലാത്തതു കൊണ്ട് 200 സർവീസുകളാണ് മുടങ്ങിയത്. ഇത് പരിഹരിക്കാനായി ജീവനക്കാരെ അദർ ഡ്യൂട്ടിയിൽ നിന്നും മാറ്റിക്കൊണ്ട് തച്ചങ്കരി ഉത്തരവിട്ടു.
കെ.എസ്.ആർ.ടി.സി.യിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ അദർഡ്യൂട്ടികൾ ഒഴിവാക്കാനാണ് എംഡിയുടെ ഉത്തരനവ്. ജീവനക്കാരുടെ കുറവുകാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ക്രമീകരണം ആവശ്യമാണെന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തിയത്. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും അവർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ദിവസം 200 ബസുകൾ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ അത് പരിഹരിക്കാൻ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മറുനാടനോട് പറഞ്ഞിരുന്നു.
എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള മുൻ മേധാവികൾ ഇതേപോലെ അദർഡ്യൂട്ടി ഒഴിവാക്കി ബസ് മുടക്കം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഉത്തരവുകൾ അതേപടി നിലനിൽക്കുകയാണ്. ഇതിനിടെയാണ് പുതിയ എംഡിയും സമാനമായ മാർഗ്ഗത്തിൽ നീങ്ങിയത്. ബസുകൾ അറ്റകുറ്റപ്പണിക്കും മറ്റും നൽകുന്നതിനുവേണ്ടി രാത്രികാലങ്ങളിൽ ഡിപ്പോകളിൽ ഷണ്ടിങ് ജോലിക്ക് നിയോഗിച്ചിരുന്ന ഡ്രൈവർമാരെ പിൻവലിച്ചതാണ് പുതിയ ഉത്തരവിലെ പുതുമ. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഷണ്ടിങ്ങിനുവേണ്ട ബസുകൾ ഓടിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരോട് ഹെവി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ബോർഡ് വെഹിക്കിൾ സൂപ്പർവൈസർ, ഡോക്ക് വെഹിക്കിൾ സൂപ്പർവൈസർ എന്നീ അനധികൃത നിയമനങ്ങൾ റദ്ദാക്കി. ഈ തസ്തികകളിലുള്ള ജീവനക്കാർ അവരുടെ നിലവിലുള്ള തസ്തികകളിലേക്ക് മടങ്ങണം. കണ്ടക്ടർമാരെ മറ്റ് ജോലികളിൽ നിയമിക്കാൻ പാടില്ല. അത്തരം സാഹചര്യമുണ്ടായാൽ ഇൻസ്പെക്ടർമാരെ നിയോഗിക്കണം. സ്റ്റേഷന്മാസ്റ്റർമാരുടെ ജോലി ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടർ നിർവഹിക്കണം. കേടായ ബസുകൾ ഡിപ്പോയിലെത്തിക്കാൻ ഡ്രൈവർമാരെ വിടരുത്. പകരം വെഹിക്കിൾ സൂപ്പർവൈസർ ആ ജോലി ചെയ്യണം. റിസർവേഷൻ, കൺസഷൻ കൗണ്ടറുകളിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടർമാരെ ഉടൻ പിൻവലിക്കണം. കോർപ്പറേഷന്റെ ടാങ്കർലോറികളിലെ ഡ്രൈവർമാരെയും തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. കണ്ടക്ടർ, ഡ്രൈവർ ജീവനക്കാരുടെ കുറവ് കാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം.
കെടുകാര്യസ്ഥതയാണ് കെ എസ് ആർ ടി സിയെ തകർക്കുന്നതെന്ന ബോധ്യത്തിൽ ചില പരിഷ്‌ക്കാരങ്ങൾ കൊണ്ടുരികയാണ് അദ്ദേഹം. കെ എസ് ആർ ടി സി എംഡിയായി ചുമതലയേൽക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായി കൊല്ലം ഡിപ്പോയിലെത്തിയ ടോമിൻ തച്ചങ്കരി സംഭവിക്കുന്നത് എന്തെന്ന് നേരിട്ട് മനസ്സിലാക്കിയിരുന്നു. ഇതിന് അനുസരിച്ചാണ് അദ്ദേഹം കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്.
കെഎസ്ആർടിസിയുടെ വരുമാനം 10% വർധിപ്പിക്കുന്നതിനു സർവീസുകൾ ക്രമീകരിക്കാനാണ് ഡിപ്പോതല ഉദ്യോഗസ്ഥർക്കു തച്ചങ്കരി നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച മുതൽ ഇതിനുള്ള പ്രവർത്തനം ആരംഭിക്കണം. അതിവേഗം തന്നെ റൂട്ട് ക്രമീകരണം നടപ്പാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ആളില്ലാ റൂട്ടുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. ഒരേ റൂട്ടിലേക്കുള്ള ബസുകളുടെ സമയ ക്രമീകരണവും പുതുക്കും. ഇതിലൂടെ കൂടുതൽ വരുമാനം കെ എസ് ആർ ടി സിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദിവസം ശരാശരി ആറരക്കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. ഇചത് ഏഴരയിലേക്ക് ഉയർത്താനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനൊപ്പം ചെലവ് ചുരുക്കലിലൂടെ ലാഭം കൂട്ടാനാണ് നീക്കം.
ദിവസവും ഓരോ ബസും ഒരു ലീറ്റർ ഡീസലെങ്കിലും ലാഭിക്കണം. വിദേശത്തു പോയവരോടും മെഡിക്കൽ അവധിയിൽ കഴിയുന്നവരോടും സർവീസിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. വിദേശത്തു പോയവർ മടങ്ങിവന്നില്ലെങ്കിൽ പിരിച്ചുവിടാൻ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി വർക്ഷോപ്പിലേക്കു മാറ്റിയ ബസുകൾ അടിയന്തരമായി നിരത്തിലിറക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം ഡിപ്പോ സന്ദർശനത്തിൽ പണിക്കായി ഒതുക്കിയിട്ടിരുന്ന 23 ബസുകളെയാണ് തച്ചങ്കരി കണ്ടത്. ചെറിയ പോരായ്മകൾ പോലും പരിഹരിക്കാതെയാണ് അവ ഇട്ടത്. ഇങ്ങനെ ഒരു ബസ് കിടക്കുന്നത് മൂലം പതിനായിരം രൂപയാണ് കോർപ്പറേഷന് നഷ്ടം. പരമാവധി ബസുകൾ പരമാവധി സമയം ഓട്ടിച്ച് ലാഭം ഉയർത്താനാണ് തച്ചങ്കരിയുടെ ശ്രമം.
എംഡിയായി ചുമതല ഏറ്റെടുത്തപ്പോൾ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന സൂചന തച്ചങ്കരി നൽകിയിരുന്നു. കോർപറേഷനു ശസ്ത്രക്രിയ നടത്തണം; സാധാരണ ലേപനം പുരട്ടിയാൽ രോഗം മാറില്ല. ശരീരം വെട്ടിമുറിക്കണം. ഞാൻ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു വേദന തോന്നും. നിങ്ങൾ ഇന്നുവരെ അനുഭവിച്ച സ്വാതന്ത്ര്യത്തിലും അവകാശത്തിലും ചെറുതായി കൈവയ്ക്കും. യൂണിയൻകാരുമായി ചേർന്ന് കൂട്ടുഭരണം നടത്തില്ല. യൂണിയൻ നേതൃത്വങ്ങളെ എന്റെ ശക്തിക്കൊപ്പം ലയിപ്പിക്കും. ന്യായമായ അവകാശങ്ങൾ തൽക്കാലം കിട്ടിയില്ലെന്നു വരാം, അപ്പോൾ പിണങ്ങരുതെന്നും തച്ചങ്കരി പറഞ്ഞിരുന്നു.