- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂർ വണ്ടി ഓടിയാലും 8000 രൂപ കളക്ഷൻ കിട്ടിയില്ലെങ്കിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം ഇല്ലെന്ന വിചിത്ര ഉത്തരവുമായി കെഎസ്ആർടിസി; യാത്രക്കാർക്ക് വേണ്ടാത്ത 2000 സർവീസുകൾ നിർത്താൻ ചങ്കൂറ്റമില്ലാത്ത സർക്കാർ ഉത്തരവിട്ട എംഡിയുടെ ശമ്പളം വെട്ടിക്കുറയ്ക്കുമോ? കൊട്ടാരക്കരയിലെ കുത്തക സ്വകാര്യ ബസ് ഉടമയുടെ ബന്ധുവായ എംഡിയുടെ ഉത്തരവ് കെഎസ്ആർടിസിയെ പൂട്ടിക്കെട്ടിക്കും; ആനവണ്ടിയുടെ അവസാന ആണിയും പിഴുതെറിഞ്ഞു പിണറായി സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കുമെന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിമാരും കോർപ്പറേഷൻ മേധാവിമാരുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ സാധിച്ചിട്ടില്ല. മുൻ എംഡി രാജമാണിക്യത്തിന്റെ പരിശ്രമങ്ങൾ ഏറെ പ്രസംശ നേടിയിരുന്നു. കോർപ്പറേഷന്റെ വരുമാനം കൂട്ടാൻ വേണ്ട ശ്രമങ്ങൾ അദ്ദേഹം നടത്തിയ സമയത്താണ് അദ്ദേഹത്തെ സർക്കാർ തെറുപ്പിച്ചത്. പിന്നാലെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയും രാജിവെച്ചതോടെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. കടത്തിൽ മുങ്ങിയ സംസ്ഥാന സർക്കാർ എന്തായാലും ആനവണ്ടിയെയും കൈവിട്ട മട്ടാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കയാണ് സർക്കാർ. ബസുകളുടെ വരുമാനക്കുറവിന്റെ പേരിൽ കണ്ടക്ടറും ജീവനക്കാരനും ശമ്പളം നൽകേണ്ടെന്ന വിചിത്ര ന്യായം നിരത്തിയുള്ള്ള ഉത്തരവാണ് പുറത്തുവന്നത്. കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ഇതിനോടകം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ രണ്ട് ഡ്യൂട്ടിക്കും ഒന്നര ഡ്യൂട
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കുമെന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിമാരും കോർപ്പറേഷൻ മേധാവിമാരുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ സാധിച്ചിട്ടില്ല. മുൻ എംഡി രാജമാണിക്യത്തിന്റെ പരിശ്രമങ്ങൾ ഏറെ പ്രസംശ നേടിയിരുന്നു. കോർപ്പറേഷന്റെ വരുമാനം കൂട്ടാൻ വേണ്ട ശ്രമങ്ങൾ അദ്ദേഹം നടത്തിയ സമയത്താണ് അദ്ദേഹത്തെ സർക്കാർ തെറുപ്പിച്ചത്. പിന്നാലെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയും രാജിവെച്ചതോടെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്.
കടത്തിൽ മുങ്ങിയ സംസ്ഥാന സർക്കാർ എന്തായാലും ആനവണ്ടിയെയും കൈവിട്ട മട്ടാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കയാണ് സർക്കാർ. ബസുകളുടെ വരുമാനക്കുറവിന്റെ പേരിൽ കണ്ടക്ടറും ജീവനക്കാരനും ശമ്പളം നൽകേണ്ടെന്ന വിചിത്ര ന്യായം നിരത്തിയുള്ള്ള ഉത്തരവാണ് പുറത്തുവന്നത്. കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ഇതിനോടകം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ രണ്ട് ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്ന നിലയിലേക്ക് മാറ്റുന്ന വിധത്തിലാണ് പുതിയ എംഡി ഹേമചന്ദ്രൻ കൈക്കൊണ്ട നടപടി. 15 ദിവസത്തിനകം വരിമാനം 8000 രൂപയ്ക്ക് മുകളിൽ ആക്കിയില്ലെങ്കിൽ ഒന്നര ഡ്യൂട്ടി ഒരു ഡ്യൂട്ടിയാക്കി മാറ്റുമെന്നാണ് ഇവർ പറയുന്നത്. ജന്റോം സർവീസുകൾക്ക് പതിനായിരം രൂപ വരുമാനം വേണെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്.
എന്നാൽ, ഈ ഉത്തരവിനെതിരെ കടുത്ത എതിർപ്പുമായി ജീവനക്കാർ രംഗത്തെത്തി. കെഎസ്ആർടിക്ക് വരുമാനം കുറയുമ്പോൾ ഓപ്പറേഷൻസ് മേധാവിയുടെയും എംഡിയുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമോ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. യാത്രക്കാർ കൈവിടിഞ്ഞ റൂട്ടുകളിലേക്കുള്ള സർവീസുകൾ നിർത്തി വെക്കാൻ ധൈര്യം കാണിക്കാത്ത സർക്കാർ ജീവനക്കാരെ അനാവാശ്യമായി പിഴിയുകയാണെന്ന ആക്ഷേപമാണ് ശക്തം.
ആനവണ്ടിയിലെ ഓപ്പറേഷൻസ് വിഭാഗം പൂർണ്ണ പരാജയമാണെതിന്റെ തെളിവാണ് ഇതെന്നാണ് ആരോപണം. ഓപ്പറേഷൻസ് ചാർജ് വഹിക്കുന്ന അനിൽ കുമാറിനെ ഏതു വിധേനയും നിലനിർത്താൻ ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ നീക്കമെന്നം ആരോപിക്കുന്നു. കൊട്ടാരക്കര ബസുടമയുടെ ബന്ധുവാണ് കെഎസ്ആർടിസി എംഡിയായതിനാൽ അവിടെ നിന്നും അനിൽ കുമാറിനു വഴിവിട്ട സഹായം ചെയ്യുന്ന ജോലി സമയത്തിനില്ലെന്നും ആക്ഷേപമുണ്ട്.
വരുമാനത്തിനാണ് കൂലി, ശമ്പളം എന്ന പുതിയനയമാണ് തൊഴിലാളിപ്പാർട്ടിയായ സിപിഎം ഭരിക്കുമ്പോൾ ഉണ്ടായിരിക്കുന്നത്. എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ 2 ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്നാക്കുമെന്നാണ് എംഡിയുടെ വിചിത്ര ഉത്തരവ്. വരുമാനം കുറയുന്ന ദിവസങ്ങളിൽ ഓപ്പറേഷൻസ് മേധാവിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ എന്ന് തൊഴിലാളികളും ചോദിക്കുന്നുണ്ട്. എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കലായി) പ്രവർത്തിച്ചിരുന്ന സുകുമാരന് ഓപ്പറേഷൻസ് വിഭാഗത്തിന്റെ ചുമതല നൽകണമെന്ന ആവശ്യവും ഒരു വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നു.
ഒടുവിലത്തെ കണക്കുകളനുസരിച്ച് കെഎസ്ആർടിസി ഒരു കിലോമീറ്റർ സർവ്വീസ് നടത്തുന്നതിനുള്ള ചെലവ് 69.43 രൂപയാണ്. പെൻഷനും പലിശയും തിരിച്ചടവും ഒക്കെ ഒഴിവാക്കിയാലും ഓട്ടചെലവ് മാത്രം 39.87 രൂപയും. ഇതിൽ 17.44 രൂപ ശമ്പളത്തിനും 18.14 രൂപ ഡീസലിനും 1.66 രൂപ സെപ്യർ പാർട്ടുകൾക്കും 72 പൈസ ഇൻഷുറൻസിനായാണ് മറ്റു പ്രവർത്തന ചെലവ്ക്കായി 1.80 രൂപയുമാണ്.
ചുരുക്കത്തിൽ ഒരു കെഎസ്ആർടിസി ബസ് ഒരു കിലോമീറ്റർ വഴിയിൽ ഓടിച്ചാൽ 39.87 രൂപയാകും. 2017 ഫെബ്രുവരി ജൂലൈ കാലഘട്ടത്തിൽ 39.87 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളത് കേവലം 483 ബസുകൾക്ക് മാത്രമാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കൂടിയ യാത്ര നിരക്കുള്ള 149 സൂപ്പർ ക്ലാസ്സ് ബസുകൾ കെഎസ്ആർടിസി ഓടിച്ചിരുന്നിടത്താണ് മിക്ക ബസുകളുടെ പ്രവർത്തന ചെലവ് പോലും ലഭിക്കാതെ ഓടുന്നത്. പെൻഷൻ പലിശ അടക്കം മൊത്തം ചെലവ് 69.43 രൂപ വരുമാനം കിട്ടിയത് 20 വോൾവോ അടക്കം ഓടിക്കുന്ന കെഎസ്ആർടിസിയിൽ ഏഴ് ബസുകൾക്ക് മാത്രമാണ്.
ബസുകളുടെ കിലോമീറ്റർ വരുമാന സർവ്വീസുകൾ ചുവടേ:
40 രൂപയ്ക്ക് മുകളിൽ - 483 എണ്ണം
30 നും 40 ഇടയിൽ - 2771 എണ്ണം
25നും 30 നും ഇടയിൽ - 1396 എണ്ണം
25 രൂപയ്ക്കു താഴെ 526 - എണ്ണം
ആകെ സർവ്വീസുകൾ - 5176
(ഒരു ദിവസം ഓടിയതും സ്പെഷ്യൽ സർവ്വീസുകളായി ഓടിയതടക്കമാണ് ശരാശരി 5176 സർവ്വീസുകൾ എന്നത്).
കിലോമീറ്ററിന് 30 രൂപയിൽ താഴെ വരുമാനമുള്ള 1922 സർവ്വീസുകളിൽ 90% വും സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകളാണ്. ഈ ബസുകളിൽ പകുതി സീറ്റുകളിൽ പോലും യാത്രക്കാരില്ലാത്ത അവസ്ഥയാണുള്ളത്. ഇങ്ങനയുള്ള സാഹചര്യത്തിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കുന്ന രീതിയെ ജീവനക്കാർ ഒന്നടങ്കം എതിർക്കുകയാണ്.
50 കിലോമീറ്റർ വരെ സർവ്വീസു നടത്തുന്ന ബസുകളിൽ നിയമാനുസൃതം യാത്രക്കാരുണ്ടെങ്കിൽ കിലോമീറ്റർ വരുമാനം 57.00 രൂപയായിരിക്കം. 51 - 150 കിലോമീറ്റർ റൂട്ടുകളിൽ 49.20 രൂപയ്ക്ക് 100 ന് മുകളിൽ റൂട്ടിൽ ദൂരമുള്ള സർവ്വീസികളിൽ 46.80 രൂപയും ലഭിക്കണം. ചുരുക്കത്തിൽ 30 രൂപയ്ക്ക് താഴെ വരുമാനം ലഭിക്കുന്ന 1922 കെഎസ്ആർടിസി സർവ്വീസുകളിൽ 60 യാത്രാക്കാർ കയറേണ്ടിടത്ത് ശരാശരി 30 യാത്രക്കാർ പോലുമില്ല എന്നതാണ് സത്യം. 50% പോലും യാത്രക്കാരില്ല എന്നർത്ഥം.
യാത്രക്കാർക്ക് വേണ്ടാത്ത ഈ 1922 സർവ്വീസുകൾ എന്തിനാണ് കെഎസ്ആർടിസി ഓടിക്കുന്നതെന്നതാണ് പ്രസക്തമായ ചോദ്യം. ഇതിൽ കെഎസ്ആർടിസി മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകൾ ഒഴിവാക്കിയാലും 1800 ബസുകൾ ഓടാൻ വേണ്ടി മാത്രം ഓടുന്ന സർവ്വീസുകളാണ് പ്രതിദിനം 200 കിലോമീറ്റർ ഓടുന്നു എന്നു കണക്കാക്കിയല്ല ഇങ്ങനെ ആർക്കും വേണ്ടാതെ ഓടുന്ന സർവ്വീസുകളുടെ പ്രതിദിന കിലോമീറ്റർ 5.4 ലക്ഷം ആണ്.
യാത്രക്കാരില്ലാത്ത ഈ 1800 ബസുകൾ ഓടക്കാതിരുന്നാൽ ഒരു ദിവസം ആനവണ്ടി കോർപ്പറേഷനും ലാഭിക്കാൻ സാധിക്കുന്നത് 81. 32 ലക്ഷം രൂപ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. പ്രതിദിനം 24. 4 കോടി രൂപ കുറച്ച് വായ്പ എടുത്താൽ മതിയെന്നർത്ഥം. ആകെ ചെലവാകുന്ന 69.43 രൂപ വെച്ചു കണക്കാക്കിയാൽ യാത്രക്കാരില്ലാതെ 1800 ബസുകൾ ഓടിക്കേണ്ടെന്നും തീരുമാനിച്ചാൽ പ്രതിദിന നഷ്ടം കുറയ്ക്കാൻ 2.52 കോടിയാണ് പ്രതിമാസ നഷ്ടം കുറയ്ക്കാൻ 78 കോടി രൂപയും.
ആനവണ്ടിയുടെ വരുമാനത്തിന്റെ 95% വരുന്നത് ബസോടിക്കുമ്പോൾ കിട്ടുന്ന ടിക്കറ്റ് വരുമാനത്തിൽ നിന്നാണ്. ഈ വരുമാനത്തിന്റെ കാര്യത്തിൽ നിർണായകമാകുന്നത് പലപ്പോഴും സർക്കാറിന്റെ നയങ്ങൾ തന്നെയാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും നിർണായകമാകും. ഇതൊക്കെയാണെന്നിരിക്കേയാണ് ബസ് ഓടിക്കുന്ന ജീവനക്കാരുടെ കാര്യത്തിൽ മാത്രം കോർപ്പറേഷൻ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നത്.
ഉദ്യോഗസ്ഥന്മാർ നിശ്ചയിക്കുന്ന സമയങ്ങളിൽ നിയമം പാലിച്ച് വണ്ടി ഓടിക്കുക എന്നതാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഉത്തരവാദിത്തം മോട്ടോർ വാഹന നിയമനുസരിച്ച് 8 മണിക്കൂർ ജോലിയെടുക്കു എന്നത് മാത്രമാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഉത്തരവാദിത്തം. അങ്ങനെയിരിക്കെ വരുമാനം കുറയുന്ന കാര്യത്തിൽ അടക്കം ഇവർക്ക് ഉത്തരവാദിത്തമുണ്ട്. എന്നിട്ടും എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ രണ്ട് ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്ന നിലയിലേക്ക് മാറ്റുന്ന ഉത്തരവിറക്കിയത് കോർപ്പറേഷനെ ഇല്ലാതാക്കുക എന്നതിന് തുല്യമാണെന്നാണ് ജീവനക്കാരുടെ പക്ഷം.
ഏത് സർക്കാർ മാറിവന്നാലും എംപാനൽ ജീവനക്കാരെ ചതിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. സ്ഥിരം ജീവനക്കാർക്ക് ശരാശരി 1000 രൂപ 8 മണിക്കൂർ ഡ്യൂട്ടിക്ക് ലഭിക്കുമ്പോൾ എം പാനലുകാരന് 420 രൂപ മാത്രമാണ് ലഭിക്കുന്നത്. പരിഷ്‌കരണത്തിൽ ഡ്യൂട്ടി കുറച്ച സർവ്വീസുകളൊക്കെ എം പാനലുകൾക്ക് നൽകി അവർക്ക് ലഭിച്ചിരുന്ന ശമ്പളം പകുതിയാക്കുകയും ചെയ്യുകയാണിപ്പോൾ. സ്ഥിരം ജീവനക്കാരാകട്ടെ വരുമാനമുള്ള സർവീസുകളിൽ ഡ്യൂട്ടി മതിയെന്ന നിലപാടും സ്വീകരിക്കുന്നു. 15 ദിവസങ്ങൾക്കുള്ളി വരുമാനം ഉയർത്താനുള്ള ശ്രമങ്ങൽ വേണമെന്നാണ് ജീവനക്കാരോടായി എംഡി നൽകിയ ഉത്തരവ്. തങ്ങൾ വിചാരിച്ചാൽ എങ്ങനെ വരുമാനം കൂട്ടാൻ സാധിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
ഇപ്പോഴത്തെ ഉത്തരവ് അടക്കം കെഎസ്ആർടിയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന ഭാഗമായാണെന്ന ആക്ഷേപം ശക്തമാണ്. സർക്കാറിന് ബാധ്യത വരുത്തുന്ന കെഎസ്ആർടിയെ ഇല്ലാതാക്കി സ്വകാര്യ ബസുകാരെ സഹായിക്കും വിധത്തിലാണ് സർക്കാറിന്റെ നീക്കങ്ങൾ.