- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരുടെ ഡ്രൈവർജോലി ചോദിച്ചുവാങ്ങി 'സുഖിക്കുന്നവർക്ക്' ശരിക്കും പണികൊടുത്ത് കെഎസ്ആർടിസി മാനേജ്‌മെന്റ്; ഉദ്യോഗസ്ഥനെ ഓഫീസിൽ എത്തിച്ച ശേഷമുള്ള സമയം പ്യൂൺ ജോലി ചെയ്യാൻ നിർദ്ദേശം; ഡ്യൂട്ടിക്കിടെ ഒഴിവുസമയം കിട്ടുന്ന മറ്റു തസ്തികകളിലും പരിഷ്കാരം കൊണ്ടുവരാൻ രാജമാണിക്യം
തിരുവനന്തപുരം: സുഖജോലിയാണെന്നു കണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവർ ജോലി ചോദിച്ചുവാങ്ങി പോയവർക്ക് ശരിക്കും 'പണി' കൊടുത്ത് കെഎസ്ആർടിസി എംഡി രാജമാണിക്യം. കോർപ്പറേഷനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഒന്നൊന്നായി തുടരുന്നതിനിടെ ജീവനക്കാർക്ക് മുഴുവൻ ഡ്യൂട്ടിസമയവും എന്തെങ്കിലും ജോലി നൽകാൻ പഴുതടച്ചുള്ള നീക്കങ്ങളാണ് രാജമാണിക്യം നടത്തുന്നത്. കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിന് വെറുമൊരു 'സർക്കാർ ഓഫീസ്' പോലെ കാര്യങ്ങൾ പോയാൽ പോരെന്ന് കണ്ടെത്തിയാണ് പുതിയ നീങ്ങൾ. ഇതിന്റെ ഭാഗമായി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവർമാർ ഇനിമുതൽ പ്യൂണിന്റെ ജോലികൂടി ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. കെ്എസ്ആർടിസിയിൽ സുഖമുള്ള ജോലിയായാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവറാവുക എന്ന ജോലിയെ പലരും കാണുന്നത്. ഉദ്യോഗസ്ഥരെ ഓഫീസിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് പ്രധാന ജോലി. ഇടയ്ക്ക് ഉദ്യോഗസ്ഥർക്ക് യോഗത്തിനോ മറ്റോ പോകണമെങ്കിൽ അതിന് കൊണ്ടുപോകലും. ബാക്കി സമയം മുഴുവൻ വെറുതെ ഇരിക്കാവുന്ന ജോലിയായി കണ്ട് ബസ് ഡ്രൈവറായി കയറിയ പലരും ശുപാർശ വാങ്ങി ഈ തസ
തിരുവനന്തപുരം: സുഖജോലിയാണെന്നു കണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവർ ജോലി ചോദിച്ചുവാങ്ങി പോയവർക്ക് ശരിക്കും 'പണി' കൊടുത്ത് കെഎസ്ആർടിസി എംഡി രാജമാണിക്യം. കോർപ്പറേഷനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഒന്നൊന്നായി തുടരുന്നതിനിടെ ജീവനക്കാർക്ക് മുഴുവൻ ഡ്യൂട്ടിസമയവും എന്തെങ്കിലും ജോലി നൽകാൻ പഴുതടച്ചുള്ള നീക്കങ്ങളാണ് രാജമാണിക്യം നടത്തുന്നത്. കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിന് വെറുമൊരു 'സർക്കാർ ഓഫീസ്' പോലെ കാര്യങ്ങൾ പോയാൽ പോരെന്ന് കണ്ടെത്തിയാണ് പുതിയ നീങ്ങൾ.
ഇതിന്റെ ഭാഗമായി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവർമാർ ഇനിമുതൽ പ്യൂണിന്റെ ജോലികൂടി ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. കെ്എസ്ആർടിസിയിൽ സുഖമുള്ള ജോലിയായാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവറാവുക എന്ന ജോലിയെ പലരും കാണുന്നത്. ഉദ്യോഗസ്ഥരെ ഓഫീസിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് പ്രധാന ജോലി. ഇടയ്ക്ക് ഉദ്യോഗസ്ഥർക്ക് യോഗത്തിനോ മറ്റോ പോകണമെങ്കിൽ അതിന് കൊണ്ടുപോകലും.
ബാക്കി സമയം മുഴുവൻ വെറുതെ ഇരിക്കാവുന്ന ജോലിയായി കണ്ട് ബസ് ഡ്രൈവറായി കയറിയ പലരും ശുപാർശ വാങ്ങി ഈ തസ്തികയിലേക്ക് വരികയും ചെയ്തിരുന്നു. ഇതിന് തടയിടാനാണ് കെഎസ്ആർടിസി എംഡി രാജമാണിക്യത്തിന്റെ പുതിയ നീക്കം. വരും ദിനങ്ങളിൽ സമാനമായ രീതിയിൽ ജോലിസമയത്ത് ഇടവേളകൾ ലഭിക്കുന്ന തസ്തികകളിൽ ഉള്ളവർക്കും എന്തെങ്കിലും പ്രവൃത്തി ഏൽപിക്കാനാണ് തീരുമാനം. കെഎസ്ആർടിസിയിലെ ജോലി ഓഫീസ് ജോലിപോലെ കാണുന്നതാണ് കോർപ്പറേഷൻ മെച്ചപ്പെടുന്നതിലെ പ്രധാന തടസ്സമെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നീക്കമമെന്നാണ് അറിയുന്നത്.
ഉദ്യോഗസ്ഥരുടെ ഡ്രൈവർജോലി ചെയ്യുമ്പോൾ കാര്യമായ ജോലിയില്ലാത്തതിനാൽ ബസ് ഡ്രൈവർമാരിൽ പലരും അദർ ഡ്യൂട്ടി ഇനത്തിൽ ഈ തസ്തികയിലെത്തിയത്. മറ്റു പല വകുപ്പുകളിലും നടപ്പാക്കിയ പരിഷ്‌കാരമാണു കെഎസ്ആർടിസിയിലും വരുന്നതെന്ന് വ്യക്തമാക്കി നടപ്പാക്കുന്നതിനാൽ തന്നെ ജീവനക്കാരുടെ സംഘടനകൾക്കും ഇക്കാര്യത്തിൽ എതിർപ്പുമായി എത്താനാവില്ലെന്നെന്നാണ് കോർപ്പറേഷൻ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.
ചീഫ് ഓഫിസിലെ 13 താൽക്കാലിക ജീവനക്കാരെ ഇതിന്റെ ഭാഗമായി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്യൂൺ തസ്തികയിലെ ജോലി ഇത്തരത്തിൽ വിഭജിച്ചു നൽകപ്പെട്ടാൽ നിലവിലുള്ള സ്റ്റാഫിനെ വച്ചുതന്നെ ദൈനംദിന പ്രവർത്തനങ്ങൾ ഒരു തടസ്സവുമില്ലാതെ നടത്താമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.