തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധനയിൽ വൻ പകുതിയോളം വോട്ടുനേടി സിഐടിയു നേതൃത്വം നൽകുന്ന എംപ്‌ളോയീസ് അസോസിയേഷൻ ഏറെ മുന്നിൽ. കഴിഞ്ഞവർഷം 45% വോട്ടു ലഭിച്ച അസോസിയേഷൻ ഇക്കുറി 48.52% വോട്ടുനേടി. 27.01% വോട്ടുനേടിയ ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടാണ് രണ്ടാമത്. അതേസമയം, അമ്പതുശതമാനം വോട്ട് ലഭിക്കാതിരുന്നതിനാൽ സിഐടിയുവിന് ഒരു വ്യവസായത്തിൽ ഒരുയൂണിയൻ എന്ന നിലയ്ക്ക് ഏകാധിപത്യം നേടാനായില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു. ഇപ്പോൾ മുൻ വർഷത്തേക്കാൾ നിലമെച്ചപ്പെടുത്തിയെങ്കിലും അതേ യൂണിയനുകൾതന്നെയാണ് ഇക്കുറിയും ജീവനക്കാർക്കുവേണ്ടി വിലപേശൽ ശക്തികളായി രംഗത്തുണ്ടാവുക.

സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഇന്നു നടക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണു വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി. എല്ലാ ബസ് സ്റ്റേഷനുകളിലും ട്രാൻസ്പോർട്ട് ഓഫീസർമാരുടെ ചേമ്പറിലെത്തിയാണു വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ അതതു ട്രാൻസ്പോർട്ട് ഓഫീസർമാരുടെ നിയന്ത്രണത്തിലായിരിക്കും. ആധുനിക വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റുപേപ്പറിലാണു വോട്ട് രേഖപ്പെടുത്തേണ്ടത്. ബൂത്തിൽ ഓഫീസറെ കൂടാതെ യൂണിയൻ പ്രതിനിധിക്കും ഏജന്റിനും ഇരിപ്പിടമുണ്ടാകും. വോട്ട് ചെയ്യാനെത്തുന്ന പ്രതിനിധിക്കു തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. 240 ഡ്യൂട്ടി തികച്ച താൽക്കാലിക ജീവനക്കാർക്കും വോട്ട് ചെയ്യാം. അതേസമയം സസ്പൻഷനിലുള്ള ജീവനക്കാർക്ക് വോട്ടവകാശമില്ല.

അതേസമയം അംഗീകാരം ലഭിക്കാൻ വേണ്ട 15 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് എഐടിയുസിയുടെ നേതൃത്വത്തിലുള്ള എംപ്‌ളോയീസ് യൂണിയനും ബിഎംസിനു കീഴിലുള്ള എംപ്‌ളോയീസ് സംഘും പുറത്തായി. കഴിഞ്ഞവർഷം 20 വോട്ട് അംഗീകാരത്തിനായി വേണമായിരുന്നു. ഇക്കുറി വോട്ടുശതമാനം കുറച്ചിട്ടും രണ്ടുസംഘടനകൾക്കുമാത്രമേ ഇക്കുറി അംഗീകാരം ലഭിച്ചുള്ളു. എംപ്ലോയീസ് യൂണിയൻ (9.45%), എംപ്‌ളോയീസ് സംഘ് (8.31%), കെഎസ്ആർടിഇഡബ്‌ള്യുഎ (6.46) എന്നീ സംഘടനകൾക്കൊന്നിനും ശതമാനക്കണക്കിൽ രണ്ടക്കം കാണാനായില്ല.

ജീവനക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഏഴു സംഘടനകളായിരുന്നു മത്സരരംഗത്ത്്. സിഐടി.യു. നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.ഇ.എ, ഐ.എൻ.ടി.യു.സിയുടെ കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ, എ.ഐ.ടി.യു.സിയുടെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ, ബി.എം.എസിന്റെ കെ.എസ്.ആർ.ടി എംപ്ലോയിസ് സംഘ്, കെ. മുരളീധരൻ പ്രസിഡന്റായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട്, സ്വതന്ത്രസംഘടനയായ കെ.എസ്.ആർ.ടി.സി. വെൽഫയർ അസോസിയേഷനുമായിരുന്നു ജീവനക്കാരുടെ അംഗീകാരത്തിനായി മാറ്റുരച്ചത്. . നിലവിൽ സിഐടി.യുവിന്റെ എംപ്ലോയിസ് അസോസിയേഷനും, ഐ.എൻ.ടി.യു.സിയുടെ കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനുമാണ് അംഗീകാരമുള്ളത്.

2015 വരെ മൊത്തം ജീവനക്കാരുടെ 20% വോട്ട് ലഭിക്കുന്ന സംഘടനകൾക്കായിരുന്നു അംഗീകാരം. എന്നാൽ ഇക്കുറി 15% വോട്ട് ലഭിച്ചാൽ മതിയായിരുന്നു അംഗീകാരം കിട്ടാൻ. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്നും കേരളത്തിലെ മറ്റു പല സ്ഥാപനങ്ങളിലും ഹിതപരിശോധനയിൽ മുന്നിലെത്തിയതുപോലെ കെഎസ്ആർടിസിയിലും മുന്നിലെത്തുമെന്നും കരുതിയിരുന്ന ബിഎംഎസിന് പക്ഷേ, കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

കഴിഞ്ഞ വർഷം 45% വോട്ട് സിഐടി.യുവിനും, 14% വോട്ട് എ.ഐ.ടി.യു.സിക്കും ലഭിച്ചിരുന്നു. എങ്ങനെയും 15% വോട്ട് നേടി അംഗീകാരം നേടാനായിരുന്നു എ.ഐ.ടി.യു.സിയുടെ ശ്രമം. അതേസമയം 50 ശതമാനത്തിനുമേൽ വോട്ട് നേടി ഒരു വ്യവസായത്തിൽ ഒരു യൂണിയൻ എന്ന നിലയിൽ ജീവനക്കാരുടെ മേൽ ഏകാധിപത്യം സ്ഥാപിക്കാൻ സിഐടി.യു.നടത്തിയ ശ്രമം നേരിയ വ്യത്യാസത്തിനാണ് പാഴായത്.