- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കോർപ്പറേഷന് കൂടുതൽ വരുമാനവും; കെഎസ്ആർടിസിയുടെ 24 ബസ് സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കാൻ ധാരണ; ടിക്കറ്റ് ബുക്ക് ചെയ്യാൻ കുടുംബശ്രീക്ക് സംവിധാനം നൽകുന്നത് ടോപ്പ് അപ്പ് റീചാർജ് മോഡലിൽ; കൗണ്ടറുകൾ തുടങ്ങുക ഒക്ടോബർ 16 ന്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപിച്ചു. നേരത്തെ ഈ ജോലി കണ്ടക്ടർ തുടങ്ങിയ ഓപ്പറേറ്റിങ് സ്റ്റാഫാണ് ഈ ജോലി ചെയ്തിരുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് മൂലം ബസ് സർവീസ് മുടങ്ങിയ സാഹചര്യങ്ങളിൽ കോർപ്പറേഷനിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഈ ജോലി ഏൽപിച്ചത്. ഇപ്പോൾ 24 സ്ഥലങ്ങളിലായി റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയെ റിസർവേഷൻ ജോലി ഏൽപിക്കുന്നത് വഴി നിലവിലുള്ള ആരെയും കോർപ്പറേഷൻ ജോലിയിൽ നിന്നും പിരിച്ചു വിടില്ല. ജീവനക്കാരുടെ സേവനം പുനർവിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കിയപ്പോൾ, ഓരോ എട്ടുമണിക്കൂർ ഡ്യൂട്ടി കഴിയുമ്പോഴും വേബിൽ ക്ലോസ് ചെയ്ത് പണം അടയ്ക്കുന്നതിന് ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുകാരണം അടുത്ത ഡ്യൂട്ട് ആവശ്യമായഇടിഎം മെഷീനുകൾ തയ്യാറാക്കാൻ കാലതാമസം നേരിടുകയും അടുത്ത ഡ്യൂട്ടി തുടങ്ങാൻ വൈകുകയും ചെയ്യുന്നു. ഈ സാഹ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപിച്ചു. നേരത്തെ ഈ ജോലി കണ്ടക്ടർ തുടങ്ങിയ ഓപ്പറേറ്റിങ് സ്റ്റാഫാണ് ഈ ജോലി ചെയ്തിരുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് മൂലം ബസ് സർവീസ് മുടങ്ങിയ സാഹചര്യങ്ങളിൽ കോർപ്പറേഷനിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഈ ജോലി ഏൽപിച്ചത്.
ഇപ്പോൾ 24 സ്ഥലങ്ങളിലായി റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയെ റിസർവേഷൻ ജോലി ഏൽപിക്കുന്നത് വഴി നിലവിലുള്ള ആരെയും കോർപ്പറേഷൻ ജോലിയിൽ നിന്നും പിരിച്ചു വിടില്ല. ജീവനക്കാരുടെ സേവനം പുനർവിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കിയപ്പോൾ, ഓരോ എട്ടുമണിക്കൂർ ഡ്യൂട്ടി കഴിയുമ്പോഴും വേബിൽ ക്ലോസ് ചെയ്ത് പണം അടയ്ക്കുന്നതിന് ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുകാരണം അടുത്ത ഡ്യൂട്ട് ആവശ്യമായഇടിഎം മെഷീനുകൾ തയ്യാറാക്കാൻ കാലതാമസം നേരിടുകയും അടുത്ത ഡ്യൂട്ടി തുടങ്ങാൻ വൈകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ നിയോഗിക്കും.
റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുമ്പോൾ, തറവാടകയും വൈദ്യുതിയും അടക്കം എല്ലാ ചെലവുകളും അവർ വഹിക്കും. ടിക്കററ് ഒന്നിന് ഇപ്പോൾ പുറംകരാറുകാർക്ക് നൽകിയിട്ടുള്ളത് പോലെ 4.5 ശതമാനം കമ്മീഷൻ കുടുംബശ്രീക്ക് ലഭിക്കും. ടിക്കറ്റ് എടുക്കാനുള്ള തുക അഡ്വാൻസായി കുടുംബശ്രീ കോർപറേഷന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണം. ടോപ്പ് അപ്പ് റീചാർജ് മോഡലിലാണ ടിക്കററ് ബുക്ക് ചെയ്യാനുള്ള സംവിധാനം കുടുംബശ്രീക്ക് നൽകുന്നത്.
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുടെ ടിക്കററ് കൗണ്ടറുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കോർപ്പറേഷന് കൂടുതൽ വരുമാനവും പ്രതീക്ഷിക്കുന്നു. നൂറോളം സ്ത്രീകൾക്ക് ഇതിനകം തന്നെ കുടുംബശ്രീ പരിശീലനം തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 16 മുതലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കംപ്യൂട്ടർ, പ്രിന്റർ, ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി കൗണ്ടർ ഒരുക്കേണ്ടതു കുടുംബശ്രീയാണ്. 69 ജീവനക്കാർ വേണ്ടിവരും. കെഎസ്ആർടിസി കാന്റീൻ, ശുചിമുറികൾ എന്നിവയുടെ പ്രവർത്തനവും ഭാവിയിൽ കുടുംബശ്രീ ഏറ്റെടുത്തേക്കും. ബസ് കഴുകാൻ കുടുംബശ്രീക്കാരെ നിയോഗിക്കാനുള്ള സന്നദ്ധതയും കെഎസ്ആർടിസിയെ അറിയിച്ചിട്ടുണ്ട്.