- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം-പാനലുകാരുടെ ദുരിതം ചർച്ച ചെയ്യുന്നതിനിടെ കെഎസ്ആർടിസിയിൽ നിന്ന് ഒരു രക്തസാക്ഷി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റിട്ട. ജീവനക്കാരൻ തൂങ്ങി മരിച്ചു; മരുന്നു വാങ്ങാൻ പോലും പണമില്ലാതെ വന്നതു കൊണ്ട് ജീവനൊടുക്കിയത് വിരമിച്ച ചെക്കിങ് ഇൻസ്പെക്ടർ: സംഭവം അടൂർ കൊടുമണിൽ
അടൂർ: പണി പോയ എം-പാനലുകാരുടെ ദുഃഖങ്ങളും ദുരിതങ്ങളും ചർച്ച ചെയ്യുന്നതിനിടെ കെഎസ്ആർടിസിയുടെ പേരിൽ ഒരു രക്തസാക്ഷി. പെൻഷൻ കിട്ടാത്തത് കാരണം മരുന്നു വാങ്ങാൻ നിവൃത്തിയില്ലാതെ റിട്ട ചെക്കിങ് ഇൻസ്പെക്ടർ ജീവനൊടുക്കി. അടൂർ കൊടുമൺ അങ്ങാടിക്കൽ തെക്ക് മുതിരക്കാലായിൽ കെ രാജനാ(60)ണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപമുള്ള അയൽവാസിയുടെ റബർ മരത്തിൽ തൂങ്ങിമരിച്ചത്. സാധാരണ എല്ലാ മാസവും അഞ്ചിനും ഏഴിനും ഇടയിൽ രാജന് പെൻഷൻ ലഭിച്ചിരുന്നു. നിരവധി രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പെൻഷൻ കൊണ്ടാണ് ചികിൽസ നടത്തിയിരുന്നതും മരുന്നു വാങ്ങിയതും. ഈ മാസം 21 വരെ പെൻഷൻ ലഭിക്കാതെ വന്നതോടെ മാനസികമായി രാജൻ തകർന്നു. ഇന്നായിരുന്നു അവസാന പ്രതീക്ഷ. അതുമില്ലാതായതോടെ ജീവനൊടുക്കുകയായിരുന്നു. ചികിൽസയ്ക്കും മരുന്നിനും പണം തികയാതെ വന്നതിനാൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. രണ്ടു മക്കളുടെ വിദ്യാഭ്യാസം അടക്കം രാജന് ചെലവേറെയായിരുന്നു. ഭാര്യ പുഷ്പ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന വരുമാനവും ഒരു ആശ്രയമായി
അടൂർ: പണി പോയ എം-പാനലുകാരുടെ ദുഃഖങ്ങളും ദുരിതങ്ങളും ചർച്ച ചെയ്യുന്നതിനിടെ കെഎസ്ആർടിസിയുടെ പേരിൽ ഒരു രക്തസാക്ഷി. പെൻഷൻ കിട്ടാത്തത് കാരണം മരുന്നു വാങ്ങാൻ നിവൃത്തിയില്ലാതെ റിട്ട ചെക്കിങ് ഇൻസ്പെക്ടർ ജീവനൊടുക്കി. അടൂർ കൊടുമൺ അങ്ങാടിക്കൽ തെക്ക് മുതിരക്കാലായിൽ കെ രാജനാ(60)ണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപമുള്ള അയൽവാസിയുടെ റബർ മരത്തിൽ തൂങ്ങിമരിച്ചത്. സാധാരണ എല്ലാ മാസവും അഞ്ചിനും ഏഴിനും ഇടയിൽ രാജന് പെൻഷൻ ലഭിച്ചിരുന്നു.
നിരവധി രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പെൻഷൻ കൊണ്ടാണ് ചികിൽസ നടത്തിയിരുന്നതും മരുന്നു വാങ്ങിയതും. ഈ മാസം 21 വരെ പെൻഷൻ ലഭിക്കാതെ വന്നതോടെ മാനസികമായി രാജൻ തകർന്നു. ഇന്നായിരുന്നു അവസാന പ്രതീക്ഷ. അതുമില്ലാതായതോടെ ജീവനൊടുക്കുകയായിരുന്നു. ചികിൽസയ്ക്കും മരുന്നിനും പണം തികയാതെ വന്നതിനാൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. രണ്ടു മക്കളുടെ വിദ്യാഭ്യാസം അടക്കം രാജന് ചെലവേറെയായിരുന്നു. ഭാര്യ പുഷ്പ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന വരുമാനവും ഒരു ആശ്രയമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മകൾ അടൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളജിൽ പഠിക്കുന്ന ആര്യ വീട്ടിൽ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. മകൻ അതുൽ ഐടിഐ വിദ്യാർത്ഥിയാണ്. സംസ്‌കാരം ശനിയാഴ്ച 12 ന് വീട്ടുവളപ്പിൽ നടക്കും.