- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി കട്ടപ്പുറത്തായ ബസുകൾ ആക്രിയാക്കി വിറ്റു കെ.എസ്.ആർ.ടി.സി; 473 ബസുകൾ ആക്രിയാക്കി വിറ്റു; ബസ് ഒന്നിന് ലഭിച്ചത് 3 ലക്ഷം മുതൽ 3.65 ലക്ഷം രൂപ വരെ; പൊളിച്ചു വിൽക്കാൻ തീരുമാനിച്ച 920 ബസുകളിൽ 300 എണ്ണം 'ഷോപ്പ് ഓൺ വീൽ' സംവിധാനത്തിനായി മാറ്റിവെക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ ബസുകളിൽ 473 എണ്ണം ആക്രി വിലയ്ക്കു വിറ്റു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ ആക്രി വിലക്ക് വിൽക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതുവഴി കോടികൾ ലഭിക്കുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. ആദ്യ ഘട്ടമായി 418 എണ്ണവും രണ്ടാം ഘട്ടമായി 55 എണ്ണവുമാണ് വിറ്റത്. ഏറെയും ജന്റം ബസുകളാണ്.
കോവിഡ് സമയത്ത് സർവീസിനുപയോഗിക്കാതെ മാറ്റിയിട്ട ബസുകളാണിവ.920 ബസുകാണ് ആക്രി വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ശേഷിക്കുന്നവ 'ഷോപ്പ് ഓൺ വീൽ' ഉൾപ്പെടെയുള്ളവയ്ക്കായി മാറ്റാനാണ് തീരുമാനം. ഷോപ്പ് ഓൺ വീൽ പദ്ധതിയിലേക്ക് കൂടുതൽ ഓഫർ ലഭിച്ചതിനാലാണ് ആക്രിവിലയ്ക്ക് വിൽക്കാനുള്ള തീരുമാനം ഒഴിവാക്കിയത്.ഓൺ ലൈൻ ലേലം വിളിയിലൂടെയാണ് പഴയ ബസുകൾ വിറ്റത്. എൻജിൻ ഉൾപ്പെടെ മാറ്റിയാണ് വിൽക്കുന്നത്.
ഫ്രെയിം, ഷാസി. പഴയ ടയറുകൾ ഡിസ്ക് എന്നിവ മാത്രമാണ് വിൽക്കുക. ഈഞ്ചയ്ക്കൽ ഡിപ്പോയിൽ നിന്നു വാങ്ങിയ ബസുകൾ ചാക്കയിൽ വച്ച് പൊളിച്ച് ലോറിയിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. ബസ് ഒന്നിന് 3 ലക്ഷം മുതൽ 3.65 ലക്ഷം രൂപ വരെയാണ് ലഭിച്ചത്. ജന്റം ബസുകൾ സർവീസിന് അയയ്ക്കാതെ മനപ്പൂർവം നശിപ്പിച്ചതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇതിൽ കോടതി ഇടപെടൽ ഉ്ണ്ടായത്.
പഴക്കം 8 മുതൽ 12 വർഷം വരെഇപ്പോൾ പൊളിച്ചു വിൽക്കുന്ന ബസുകളിൽ കൂടുതലും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവജന്റം പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സൗജന്യമായാണ് ബസുകൾ നൽകിയത്. എ.സി ബസിന് (വോൾവോ) അന്ന് 80 ലക്ഷം രൂപയും നോൺ എ.സിക്ക് (ലൈലാൻഡ്) 26- 28 ലക്ഷം രൂപയും വിലയുണ്ട് 2010ൽ 300 ലോഫ്ളോർ ബസുകളാണ് എത്തിയത്. 120 എണ്ണം എ.സിയായിരുന്നു. അതെല്ലാം പൊളിച്ചുകഴിഞ്ഞു.
തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് 10 സ്ക്രാപ്പ് ചെയ്തത്. മറ്റ് നോൺ എ സി ബസ്സുകൾ 920 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിന് നിലവിൽ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ആയതിൽ 620 ബസ്സുകൾ സ്ക്രാപ്പ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ M/s MSTC മുഖാന്തിരം ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കുന്നതിനുമാണ് തീരുമാനിച്ചരിക്കുന്നത്. സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളിൽ 300 എണ്ണം ലേല നടപടികൾ അന്തിമ ഘട്ടത്തിലുമാണ്, ഇതിൽ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്.
ശേഷിക്കുന്ന ബസ്സുകളുടെ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. വിവിധ ഡിപ്പോകളിലായി ഷോപ്പ് ഓൺ വീൽ എന്ന പദ്ധതിയിൽ 32 കണ്ടം ചെയ്യേണ്ട ബസുകളിൽ വാണീജ്യ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബാക്കി വിവിധ ഡിപ്പോകളിൽ ലഭ്യമാക്കി സ്വകാര്യ സംരംഭകർക്ക് ലേലം ചെയ്തുകൊടുക്കുന്നതാണ്. കൂടാതെ നാല് ബസുകൾ ഇതിനകം തന്നെ കാര്യവട്ടം കാമ്പസിൽ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്കൂളിൽ ലൈബ്രറിയായിട്ടും നൽകിയിട്ടുണ്ട്.
രണ്ട് ലോ ഫ്ളോർ ബസ്സുകൾ മണക്കാട് സ്കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. സ്ക്രാപ്പ് ചെയ്ത ബസ്സുകളുടെ ഉപയോഗ യോഗ്യമായ എഞ്ചിനും മറ്റ് പാർട്സുകളും ആവശ്യാനുസരണം മറ്റ് ബസ്സുകൾക്ക് ഉപയോഗപ്പെടുത്തിവരുന്നുണ്ടെന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ