തിരുവനന്തപുരം: ടെക്‌നോപാർക്ക്  വെഞ്ഞാറമൂട്  ആയൂർ  അഞ്ചൽ  പുനലൂർ  പത്തനംതിട്ട  മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി  ബസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു. പ്രതിധ്വനി KSRTC  മാനേജിങ് ഡയറക്ടർക്ക് നല്കിയ നിവേദനത്തെ തുടർന്ന് ടെക്‌നോപാർക്ക്  വെഞ്ഞാറമൂട്  ആയൂർ  അഞ്ചൽ  പുനലൂർ  പത്തനംതിട്ട  മുണ്ടക്കയം റൂട്ടിൽ KSRTC പുതിയ ലോ ഫ്‌ലോർ  എ സി ബസ് അനുവദിക്കുകയും അത് ഇന്ന് മുതൽ സർവീസ് അരഭിക്കുകയും ചെയ്തു.  ആദ്യ സർവീസ് തന്നെ മുഴുവൻ യാത്രക്കാരുമായി ആണ് സർവീസ് തുടങ്ങിയത്.

ആദ്യ സർവീസ് KSRTC  സോണൽ മാനേജർ ശരതുംം  ടെക്‌നോപാർക്ക് സീനിയർ മാനേജർ വാസുദേവനും ചേർന്ന് ഫ്‌ലാഗ്ഗ് ഓഫ് ചെയ്തു.  പ്രതിധ്വനി പ്രസിഡന്റ്  ബിജുമോൻ അധ്യക്ഷനായി.  പ്രതിധ്വനി ട്രഷറർ രനീഷ് സ്വാഗതവും  പ്രതിധ്വനി പാസെൻജെർ ഫോറം കൺവീനർ  അൻജിത നന്ദിയും  പറഞ്ഞു.  ടെക്‌നോപാർക്ക് ബിസിനസ് മാനേജർ  വസന്ത്, KSRTC അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 05:30 നു ടെക്‌നോപാർകിൽ നിന്ന് ബസ്   മുണ്ടക്കേത്തേക്ക് പുറപ്പെടും,  തിങ്കളാഴ്ച രാവിലെ അഞ്ചിന് മുണ്ടക്കയത്ത് നിന്നും ടെക്‌നോ പാർക്കിലേക്ക് തിരിച്ചും സർവീസ് ഉണ്ടാകും.

ഈ റൂട്ടിൽ  നിന്നും വരുന്ന 125 പേരുടെ ഒപ്പ് ശേഖരിച്ചു KSRTC  MD ക്ക് പ്രതിധ്വനി നിവേദനം നൽകിയിരുന്നു . നിവേദനം MD സോണൽ ഓഫീസർ ശരത്തിന് നൽകുകയും ഉടൻ തന്നെ ബസ് അനുവദിക്കുകയും ചെയ്യുകയുമായിരുന്നു.