- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടാൻ എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണായി നിജപ്പെടുത്തുന്നു എന്ന് ഉത്തരവിറക്കി കെഎസ്ആർടിസി എംഡി; ദ്വീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനമെന്ന വാദം ഉത്തരവിൽ മാത്രം ഒതുങ്ങുന്നു; യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ കോർപ്പറേഷന് ആശങ്കയില്ല; കൂടുതൽ സമയം ബസുകൾ സർവീസ് നടത്താൻ അവസരം ഒരുങ്ങിയിട്ടും വേണ്ടെന്ന് വെച്ച് കെഎസ്ആർസിടി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌ക്കരണം എല്ലായെപ്പോഴും വിവാദങ്ങൾക്ക് ഇടയാക്കുന്ന കാര്യമാണ്. പ്രഫ.സുശീൽ ഖന്ന സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ഷെഡ്യൂളുകൾ പുനഃസംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ പ്രവൃത്തിസമയം സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി എംഡി കഴിഞ്ഞ മാസം 23ന് ഡ്യൂട്ടി ക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്. കോർപ്പറേഷനിൽ നിലവിൽ ഉണ്ടായിരുന്ന ഡ്യൂട്ടി പാറ്റേൺ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് ചില യൂണിയനുകൾ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി എട്ടു മണിക്കൂർ ഡ്യൂട്ടി മതിയെന്ന ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശ പ്രകാരം എംഡി പുറത്തിറക്കിയ ഉത്തരവിൽ എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണാക്കി നിജപ്പെടുത്തത്തുന്നു എന്നാണ് വ്യക്തമാക്കിയത്. ഇത് കൂടാതെ ദ്വീർഘദൂര സർവീസുകളിൽ നിയമാനുശ്രുതം ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കുന്നു എന്നും അനുബന്ധ ഡ്യൂട്ടികൾക്ക് അനുവദിക്കാവുന്ന
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌ക്കരണം എല്ലായെപ്പോഴും വിവാദങ്ങൾക്ക് ഇടയാക്കുന്ന കാര്യമാണ്. പ്രഫ.സുശീൽ ഖന്ന സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ഷെഡ്യൂളുകൾ പുനഃസംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ പ്രവൃത്തിസമയം സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി എംഡി കഴിഞ്ഞ മാസം 23ന് ഡ്യൂട്ടി ക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
കോർപ്പറേഷനിൽ നിലവിൽ ഉണ്ടായിരുന്ന ഡ്യൂട്ടി പാറ്റേൺ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് ചില യൂണിയനുകൾ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി എട്ടു മണിക്കൂർ ഡ്യൂട്ടി മതിയെന്ന ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശ പ്രകാരം എംഡി പുറത്തിറക്കിയ ഉത്തരവിൽ എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണാക്കി നിജപ്പെടുത്തത്തുന്നു എന്നാണ് വ്യക്തമാക്കിയത്. ഇത് കൂടാതെ ദ്വീർഘദൂര സർവീസുകളിൽ നിയമാനുശ്രുതം ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കുന്നു എന്നും അനുബന്ധ ഡ്യൂട്ടികൾക്ക് അനുവദിക്കാവുന്ന ആകെ സമയ പരമാവധി അരമണിക്കൂർ ആയിരിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ, കോടതിയുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഈ ഡ്യൂട്ടി പാറ്റേൺ സംബന്ധിച്ച ഉത്തരവിറക്കിയത്. മറിച്ച് കാര്യങ്ങളെല്ലാം കെഎസ്ആർടിസിയിൽ പഴയപടിയാണ് നടക്കുന്നത്. ദ്വീർഘ ദൂര സർവീസുകളിൽ ഇപ്പോളും എട്ട് മണിക്കൂറിൽ കൂടുതൽ സമയം ഡ്രൈവർമാർ അടക്കമുള്ളവർ ജോലി ചെയ്യേണ്ടി വരുമ്പോൾ അപകടത്തിലാകുന്നത് യാത്രക്കാരുടെ സുരക്ഷ തന്നെയാണ്. നിലവിൽ ഈ സംവിധാനം നടപ്പിലാക്കിയാൽ ജീവനക്കാർ മിക്ക ദിവസങ്ങളിലും ജോലിക്കെത്തേണ്ടി വരും. രണ്ട് ഷെഡ്യൂളുകളായി ബസ് സർവീസ് നടത്തുകയും ചെയ്യാം.
സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയാൽ ഒരു കെഎസ്ആർടിസി ബസ് ആറ് മണിക്ക് സർവീസ് തുടങ്ങിയാൽ രണ്ട് മണിയോടെ ആ ബസിലെ കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി അവസാനിക്കും. തുടർന്ന് വീണ്ടും ബസ് രണ്ടാം ഷെഡ്യൂളിൽ ഓടിക്കാനും സാധിക്കും. ഇത് കെഎസആർടി സർവീസ് സമയം കൂട്ടാനും അതിലൂടെ വരുമാന വർദ്ധനവിനും സഹായകമാണ്. എന്നാൽ, ഇപ്പോൾ എംഡി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നാണ് ഉയരുന്ന വിമർശനം.
ടിഡിഎഫ്, കെഎസ്ആർടിഇഡബ്ല്യുഎ എന്നീ സംഘടനകളാണ് കോർപ്പറേഷനിലെ പ്രബലമായ തൊഴിലാളി സംഘടനകൾ. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഹൈക്കോടതിയുടെ കണ്ണിൽപൊടിയിടുന്ന വിധത്തിൽ എംഡി ഉത്തരവിറക്കിയതെന്നാണ് വിമർശനം. പലപ്പോഴും ദ്വീർഘദൂര സർവീസ് നടത്തുമ്പോൾ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടം ഉണ്ടാക്കുന്നതും കോർപ്പറേഷനിൽ പതിവായിരുന്നു. ഈ അപകട നിരക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് സിംഗിൾ ഡ്യൂട്ടി ആവശ്യം ശക്തമായത്. എന്നാൽ, തൊഴിലാളികൾക്ക് മാസത്തിൽ പകുതി ദിവസം മറ്റ് പണികൾ ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് തുടക്കത്തിൽ തൊഴിലാളി സംഘടനകൾ തന്നെ സിംഗിൾ ഡ്യൂട്ടിയെ എതിർത്തു. പിന്നീട്, ഇവർ തന്നെ ഈ ആവശ്യം ഉന്നയിച്ച് കോടതിയിൽ പോയതോടെയാണ് പുതിയ ഉത്തരവുണ്ടായതും.
കെഎസ്ആർടിസിക്ക് 93 യൂണിറ്റുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ഈ ഡിപ്പോകൾ തമ്മിൽ 40 കിലോമീറ്ററോളം മാത്രം വ്യത്യാസമേ വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ ദ്വീർഘദൂര സർവീസുകളിലും ഓർഡിനറി സർവീസുകളിലും ക്രൂചേഞ്ച് എളുപ്പം നടക്കും. എന്നിട്ടും ഇപ്പോഴും ഡബിൾ ഡ്യൂട്ടി സംവിധാനമാണ് നിലനിൽക്കുന്നത്. 1500 ഓളം ദ്വീർഘദൂര സർവീസുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഈ സർവീസുകളിൽ ക്രൂ ചേഞ്ച് സംവിധാനം ഉടൻ നടപ്പിലാക്കുന്നതാണ് യാത്രക്കാരുടെ സുരക്ഷക്ക് ഗുണകരമാകുക.