- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തച്ചങ്കരിയുടെ ഉറച്ച നിലപാടിന് മുന്നിൽ അടിയറവ് പറഞ്ഞ് യൂണിയൻ നേതാക്കൾ സമരം പിൻവലിച്ച് ഓടി രക്ഷപ്പെട്ടു; മുഖം രക്ഷിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ അഭ്യർത്ഥിച്ചപ്പോൾ മുൻപ് തന്നെ പിരിച്ച് വിട്ട മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടറായോ ഡ്രൈവറായോ എടുക്കാമെന്ന് സമ്മതിച്ചു; സിങ്കിൾ ഡ്യൂട്ടി പുനപരിശോധിക്കാൻ ഏൽപ്പിച്ചതും തച്ചങ്കരിയെ തന്നെ; പിണറായിയും തോമസ് ഐസക്കും ഉറച്ച നിലപാടെടുത്തപ്പോൾ തച്ചങ്കരിക്ക് എല്ലാം എളുപ്പമായി
തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരുന്ന കെഎസ്ആർടിസി സമരം പിൻവലിച്ചു. പിരിച്ച് വിട്ട 143 താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനും സംരക്ഷിക്കാനും തീരുമാനിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു. എന്നാൽ ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എംഡി ടോമിൻ ജെ തച്ചങ്കരിയായിരിക്കും. തൊഴിലാളികളുടെ അപേക്ഷകൾ വിശദമായി പരിശോധിച്ച് ശേഷം താൻ തീരുമാനം കൈക്കൊള്ളുമെന്ന് തച്ചങ്കരി മറുനാടനോട് പറഞ്ഞു. സിങ്കിൾ ഡ്യൂട്ടി പരിഷ്‌കരണങ്ങളിലെ അപാകതകൾ പരിശോധിക്കാനും 17ന് നടക്കുന്ന സെക്രട്ടറി തല ചർച്ചയിൽ വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനമായി. പിരിച്ച് വിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുമെന്നും എന്നാൽ തസ്തിക മാറ്റം നൽകുന്നകാര്യം പരിഗണിക്കില്ല. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ, ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, ലേബർ കമ്മീഷണർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. യൂണിയൻ നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു. യൂണിയനുകളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് സർക്കാരിനും. ഈ വിഷയത്തിൽ എംഡിക്ക് പൂർണ പിന്തുണയാണ് പ
തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരുന്ന കെഎസ്ആർടിസി സമരം പിൻവലിച്ചു. പിരിച്ച് വിട്ട 143 താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനും സംരക്ഷിക്കാനും തീരുമാനിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു. എന്നാൽ ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എംഡി ടോമിൻ ജെ തച്ചങ്കരിയായിരിക്കും. തൊഴിലാളികളുടെ അപേക്ഷകൾ വിശദമായി പരിശോധിച്ച് ശേഷം താൻ തീരുമാനം കൈക്കൊള്ളുമെന്ന് തച്ചങ്കരി മറുനാടനോട് പറഞ്ഞു. സിങ്കിൾ ഡ്യൂട്ടി പരിഷ്‌കരണങ്ങളിലെ അപാകതകൾ പരിശോധിക്കാനും 17ന് നടക്കുന്ന സെക്രട്ടറി തല ചർച്ചയിൽ വിശദമായി കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനമായി.
പിരിച്ച് വിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുമെന്നും എന്നാൽ തസ്തിക മാറ്റം നൽകുന്നകാര്യം പരിഗണിക്കില്ല. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ, ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, ലേബർ കമ്മീഷണർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. യൂണിയൻ നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു. യൂണിയനുകളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് സർക്കാരിനും. ഈ വിഷയത്തിൽ എംഡിക്ക് പൂർണ പിന്തുണയാണ് പിണറായി വിജയനും ധനകാര്യ വകുപ്പ് മ്ന്ത്രി തോമസ് ഐസക്കും അനുകൂല നിലപാടെടുക്കകയും ചെയ്തതും കാര്യങ്ങൾ തച്ചങ്കരിക്ക് ളെുപ്പമായി.
മുന്നറിയിരപ്പോ ചർച്ചയോ നടത്താതെ നേരത്തെ സമരത്തിന് പോയതിന് പിന്നാലെ തച്ചങ്കരി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ സമരത്തിന് സ്‌റ്റേ വിധിച്ചത്.ഒക്ടോബർ രണ്ടു മുതലാണ് കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.കെഎസ്ആർടിസി അവശ്യ സർവ്വീസാണ്. ജീവനക്കാർ സമരം പ്രഖ്യാപിക്കുമ്പോൾ ഒത്തു തീർപ്പ് ചർച്ച നടത്താനുള്ള അവസരം കൊടുക്കണം. അതില്ലാതെയാണ് സമരം പ്രഖ്യാപിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് സമരം സ്റ്റേ ചെയ്തുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.
അതോടൊപ്പം തന്നെ സർക്കാരും എംഡിയും ഒരുമിച്ച് നിലപാടെടുത്തതും ഇതിന് പിന്നാലെ പിടിവാശിയുമായി നിന്നാൽ കൂടുതൽ നാണക്കേടുണ്ടാവുകയേ ഉള്ളുവെന്നും മനസ്സിലാക്കിയ യൂണിയൻ നേതാക്കൾ ഒത്ത് തീർപ്പ് എന്ന ലേബലിൽ എഴുതി നൽകിയത്. മുൻപ് എംഡി തന്നെ പറഞ്ഞ കാര്യങ്ങളുമാണ്. നിവവധിപേർ വീണ്ടും എംഡിക്ക് ജോലി സംബന്ധമായ അപേക്ഷ നൽകുകയും ചെയ്തിരുന്നു.
കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ കലാപക്കൊടിയുയർത്തിയ സിഐടിയും എഐടിയുസിയും കോൺഗ്രസ് അനുകൂലസംഘടനയായ ടിഡിഎഫുമായി ചേർന്നാണ് സമരപ്രഖ്യാപനം നടത്തിയത്. ഡിഎ കുടിശിക നൽകുക, ശമ്പളവർധനവ് നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക, ഡ്യൂട്ടി പരിഷ്‌കരണം ജീവനക്കാരുമായി ചർച്ച ചെയ്ത് മാത്രം നടപ്പാക്കുക, മാനേജ്മെന്റിന്റെ ഏകപക്ഷീയനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരആഹ്വാനം.
എന്നാൽ സർക്കാർ നയങ്ങൾ താൻ നടപ്പാക്കുക മാത്രമാണെന്നും പല കാര്യങ്ങളിലും സർക്കാർ തീരുമാനമെടുത്താൽ താൻ അത് നടപ്പാക്കാമെന്നും തച്ചങ്കരി നിലപാട് എടുത്തതോടെ സർക്കാരും ഇടതുസംഘടനകളും വെട്ടിലായി. ഹൈക്കോടതിയിൽ നിന്ന് സമരത്തിനെതിരായ നിലപാട് കൂടി ഉണ്ടായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ഇതോടെ വിഷയം സിപിഎം സെക്രട്ടേറിയറ്റിൽ തന്നെ ചർച്ചയായി. വിഷയം പരിഹരിക്കണമെന്ന് നിർദ്ദേശവുമുണ്ടായി. സ്വന്തം സർക്കാരിനെതിരെ കോൺഗ്രസ് സംഘടനകളുമായി ചേർന്ന് സമരം ചെയ്യേണ്ട ഗതികേട് ഒഴിവാക്കി എങ്ങനെയെങ്കിലും ഒത്തുതീർപ്പിലെത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇടതുസംഘടനകൾ. ഇതേത്തുടർന്നാണ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് മന്ത്രി കളമൊരുക്കിയത്.