- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തം; അഗ്നിബാധ ഉണ്ടായത് അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ആർടി ഓഫീസിനോട് ചേർന്ന മുറിയിൽ; ഫയർഫോഴ്സ് എത്തി തീഅണച്ചു
തിരുവനന്തപുരം; തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ബസ് ടെർമിനലിലെ കെട്ടിടത്തിൽ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ആർടി ഓഫീസിനോട് ചേർന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.
തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയർഫോഴ്സിന് തീ വരുന്ന സ്ഥലം കണ്ടെത്താൻ. ഒടുവിൽ മൂന്ന് വാതിലുകൾ തകർത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്.
കോണിപ്പടിയോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചും ഫയർ ഫോഴ്സ് എത്തിച്ച ഫയർ എക്സ്റ്റിങ്വിഷർ ഉപയോഗിച്ചുമാണ് ഒടുവിൽ തീ അണച്ചത്. ഇപ്പോഴും അഞ്ചാംനിലയിൽ നിന്ന് പുക പൂർണ്ണമായും പുറത്തേക്ക് പോയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ