- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
6000 വണ്ടികൾക്ക് 40,000 ജീവനക്കാരുണ്ടായിട്ടും ജീവനക്കാരെ കിട്ടാനില്ലാത്തതു കൊണ്ട് ദിവസവും 200 ബസുകൾ മുടങ്ങുന്നത് എങ്ങനെ? തച്ചങ്കരിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ജീവനക്കാർ; ആളില്ലാതെ കൂട്ടത്തോടെ ബസ് ഓടിച്ചാൽ പിഴ ഈടാക്കാൻ വഴിയിൽ പരിശോധന; ഡബിൾ ഡ്യൂട്ടി അവസാനിപ്പിക്കാൻ രാജമാണിക്യം അധികമായി നൽകിയ 500 രൂപ അലവൻസ് അടക്കമുള്ളവ ഇല്ലാതാക്കി; ഒരാഴ്ചയായപ്പോഴേക്കും കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള ടോമിൻ തച്ചങ്കരിയുടെ നപടികൾക്ക് ജനപിന്തുണ ഏറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവനക്കാർ. സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എതിർക്കാനുള്ള കരുത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക പോലുമില്ല. ജോലിയെടുത്തില്ലെങ്കിൽ പണി പോകുമെന്ന സന്ദേശം തച്ചങ്കരി നൽകി കഴിഞ്ഞു. വരുമാനം പ്രതിമാസം എട്ടരക്കോടിയാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുമെന്ന് തച്ചങ്കരിക്ക് ആത്മവിശ്വാസം ഉണ്ട്. ഒരാഴ്ച മുമ്പാണ് ഗുരുനാഥനെ സാക്ഷി നിർത്തി കെ എസ് ആർ ടി സിയുടെ ചുമതല തച്ചങ്കരി ഏറ്റെടുത്ത്. തബല വായിച്ച് നഷ്ടപ്പെട്ട താളത്തെ കുറിച്ച് ഓർമ്മിച്ചായിരുന്നു വരവ്. ഒറ്റ ആഴ്ച കൊണ്ടു തന്നെ നാഥനില്ലാ കളരിയാണ് ആനവണ്ടിയെന്ന തോന്നൽ മാറ്റിയെടുത്തു. ജീവനക്കാരെ പണിയെടുപ്പിച്ചാൽ മാത്രമേ ലാഭമെന്ന വസ്തുതയിലേക്ക് വണ്ടി ഓടിക്കാനാകൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. പൊലീസുകാരന്റെ കാർക
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള ടോമിൻ തച്ചങ്കരിയുടെ നപടികൾക്ക് ജനപിന്തുണ ഏറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവനക്കാർ. സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എതിർക്കാനുള്ള കരുത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക പോലുമില്ല. ജോലിയെടുത്തില്ലെങ്കിൽ പണി പോകുമെന്ന സന്ദേശം തച്ചങ്കരി നൽകി കഴിഞ്ഞു. വരുമാനം പ്രതിമാസം എട്ടരക്കോടിയാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുമെന്ന് തച്ചങ്കരിക്ക് ആത്മവിശ്വാസം ഉണ്ട്.
ഒരാഴ്ച മുമ്പാണ് ഗുരുനാഥനെ സാക്ഷി നിർത്തി കെ എസ് ആർ ടി സിയുടെ ചുമതല തച്ചങ്കരി ഏറ്റെടുത്ത്. തബല വായിച്ച് നഷ്ടപ്പെട്ട താളത്തെ കുറിച്ച് ഓർമ്മിച്ചായിരുന്നു വരവ്. ഒറ്റ ആഴ്ച കൊണ്ടു തന്നെ നാഥനില്ലാ കളരിയാണ് ആനവണ്ടിയെന്ന തോന്നൽ മാറ്റിയെടുത്തു. ജീവനക്കാരെ പണിയെടുപ്പിച്ചാൽ മാത്രമേ ലാഭമെന്ന വസ്തുതയിലേക്ക് വണ്ടി ഓടിക്കാനാകൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. പൊലീസുകാരന്റെ കാർക്കശ്യവുമായി ആനവണ്ടിയിൽ അടിമുടി പരിഷ്‌കാരങ്ങൾ എത്തിക്കുകയാണ് തച്ചങ്കരി. ഇത് അംഗീകരിച്ച് മുമ്പോട്ട് പോകാൻ ജീവനക്കാരും നിർബന്ധിതമാകുന്നു. കൂടുതൽ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും വരും ദിനത്തിൽ തച്ചങ്കരി നടപ്പാക്കുമെന്നാണ് സൂചന. യൂണിയൻ നേതാക്കൾ പോലും പണിയെടുത്തേ മതിയാകൂവെന്നാണ് തച്ചങ്കരിയുടെ നിലപാട്.
ദിവസവരുമാനം 8.5 കോടി രൂപയാക്കാനാണ് ലക്ഷ്യം. ജീവനക്കാരുടെ കുറവുകാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും മൂന്ന് മാസത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ജീവനക്കാരില്ലാത്തതിനാൽ ദിവസം 200 ബസുകൾവരെ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ സമ്മേളനങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് കൂടുതൽ ബസുകൾ മുടങ്ങാറ്്. ഏത് സാഹചര്യത്തിലും ബസ് മുടങ്ങാനാകില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. ബസുകൾ മുടങ്ങാതിരുന്നാൽ തന്നെ കോർപ്പറേഷൻ ലാഭത്തിലാകുമെന്നാണ് തച്ചങ്കരിയുടെ കണ്ടെത്തൽ.
ബസുകളുടെ കൂട്ടയോട്ടം തടയാൻ കൺട്രോളിങ് ഉദ്യോഗസ്ഥരെ റോഡിൽ വിന്യസിക്കും. യാത്രക്കാരില്ലാതെ ബസുകൾ ഒരുമിച്ചോടുന്നത് തടയുന്നതിനുള്ള പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ 23 മുതൽ 28 വരെ നടത്തും. രാവിലെ ഏഴുമുതൽ 11 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി ഏഴുവരെയും കൺട്രോളിങ് ഇൻസ്പെക്ടർമാർ വിവിധ ട്രാഫിക് പോയന്റുകളിൽ പരിശോധന നടത്തും. ഒരുദിശയിലേക്ക് ഒന്നിലധികം ബസുകൾ ഒരുമിച്ചോടുന്നത് തടയും. ഇതിന് സാഹചര്യമൊരുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വരും. ബസ് നിറഞ്ഞതിന് ശേഷം വണ്ടിയെടുക്കുന്നതിനെ കുറിച്ചും തച്ചങ്കരി ആലോചിക്കുന്നുണ്ട്. ഇത് ചില മേഖലകളിൽ യാത്രാ ക്ലേശം രൂക്ഷമാക്കും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. സർക്കാരിനെതിരെ ജനവികാരം ഉയരാത്ത തരത്തിലാകും ബസുകൾ പുനക്രമീകരിക്കുക. എപ്പോഴും ബസുള്ള റൂട്ടിൽ ആളില്ലാതെ വണ്ടിയോടുന്നതിനാകും നിയന്ത്രണം കൊണ്ടു വരിക.
ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തി. വിദേശത്ത് ജോലിക്ക് പോകാൻ അവധി നൽകില്ല. ജോലി രാജിവച്ച് മാത്രമേ ഇനി വിദേശ ജോലിക്ക് കെ എസ് ആർ ടി സി ജീവനക്കാർക്ക് പോകാൻ കഴിയൂ എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറ്റും. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ശമ്പളം, പെൻഷൻ വിതരണം, ഓൺലൈൻ റിസർവേഷൻ എന്നിവ കൈകാര്യംചെയ്യുന്ന ഇലക്ട്രോണിക് ഡേറ്റാ പ്രോസസിങ് സെന്റർ (ഇ.ഡി.പി.സി.), റൂട്ട് കേസുകൾ കൈകാര്യം ചെയ്യുന്ന നിയമവിഭാഗം എന്നിവിടങ്ങളിൽ കണ്ടക്ടർ വിഭാഗത്തിൽപ്പെട്ടവരാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് ഇ.ഡി.പി.സി.യിൽ നിയോഗിച്ചത്. അടുത്തയിടെ ഇവിടെ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയോഗിച്ചെങ്കിലും ഫലപ്രദമായില്ല.
നിയമവിഭാഗത്തിലെ അസിസ്റ്റന്റുമാർ നിയമബിരുദധാരികളായ കണ്ടക്ടർമാരാണ്. ഇവർക്കുപകരം അതേ യോഗ്യതയും വൈദഗ്ധ്യവും ഉള്ളവരെ നിയോഗിച്ചില്ലെങ്കിൽ കേസ് നടത്തിപ്പിനെ ബാധിക്കും. അടുത്തിടെ രൂപവത്കരിച്ച ആർ.ടി.എ. സെല്ലിലും പരിശീലനം ലഭിച്ച കണ്ടക്ടർമാരാണുള്ളത്. ഇവരേയും മാറ്റും. അങ്ങനെ കെ എസ് ആർ ടി സിക്ക് പ്രൊഫഷണൽ ടച്ച് നൽകാനാണ് നീക്കം.
പണിയെടുക്കാതെ ശമ്പളം വാങ്ങി, സംഘടനാപ്രവർത്തനം മാത്രം നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർമാർക്കു ഇനി ജോലിയെടുത്തേ പറ്റൂ. പാറശാല മുതൽ കാസർഗോഡ് വരെ മുഴുവൻ റൂട്ടുകളിലും ബസുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണു പുതിയ എം.ഡി: ടോമിൻ ജെ. തച്ചങ്കരിയുടെ ഉത്തരവ്. ബസുകൾ പരിശോധിക്കുന്നതിനൊപ്പം ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ രാവിലെ 07-11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി എട്ടുവരെയും പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച്, കോൺവോയ് ഒഴിവാക്കി പരമാവധി യാത്രക്കാരെ കയറ്റി സർവീസ് കാര്യക്ഷമമാക്കാനും നിർദ്ദേശമുണ്ട്. ഇതുവഴി കെ.എസ്.ആർ.ടി.സിയുടെ പ്രതിദിനവരുമാനം 10% വർധിപ്പിച്ച് എട്ടരക്കോടി രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം.
മേഖലാ ഓഫീസർമാർ വിജിലൻസ് ഓഫീസറുമായും യൂണിറ്റ് ഓഫീസർമാരുമായും ആലോചിച്ച്, ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി ഇന്നത്തെ പരിശോധനാവിവരം എം.ഡിക്കു കൈമാറണം. ചിലയിടങ്ങളിൽ എം.ഡിയും പരിശോധനയിൽ പങ്കെടുക്കും. നടപടികളുടെ ഭാഗമായി ഇന്നുമുതൽ 28 വരെ ഇൻസ്പെക്ടർമാർക്ക് അവധി അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. തച്ചങ്കരിയുടെ തീരുമാനം നടപ്പായാൽ, കാലങ്ങളായി പണിയെടുക്കാതെ കോർപറേഷൻ ചീഫ് ഓഫീസിൽ തമ്പടിച്ചിരുന്ന ഇൻസ്പെക്ടർമാർക്കു യൂണിഫോം അണിഞ്ഞ് പണിയെടുക്കേണ്ടി വരും. ബോർഡ് വെഹിക്കിൾ സൂപ്പർവൈസർ, ഡോക്ക് വെഹിക്കിൾ സൂപ്പർവൈസർ എന്നീ അനധികൃത തസ്തികകൾ നിർത്തലാക്കി. ഈ തസ്തികകളിലുണ്ടായിരുന്ന ജീവനക്കാർ മാതൃതസ്തികകളിലേക്കു മടങ്ങണം.
കോർപറേഷന്റെ ടാങ്കർ ലോറികളിലെ ഡ്രൈവർമാരെയും തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. വിദേശത്തു പോയവരോടും മെഡിക്കൽ അവധിയിൽ കഴിയുന്നവരോടും സർവീസിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. വിദേശത്തു പോയവർ മടങ്ങിവന്നില്ലെങ്കിൽ പിരിച്ചുവിടും. അറ്റകുറ്റപ്പണിക്കു വർക്ഷോപ്പിൽ പ്രവേശിപ്പിക്കപ്പെട്ട ബസുകൾ അടിയന്തരമായി നിരത്തിലിറക്കണം. ഒരു ബസ് സർവീസ് നടത്തിയില്ലെങ്കിൽ 10,000 രൂപയാണു കോർപറേഷനു നഷ്ടം. ഇതാണ് പരിഹരിക്കാൻ തച്ചങ്കരി ശ്രമിക്കുന്നത്.