- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്താരി മുളക് കടിച്ചും കണ്ണിൽ വിക്‌സ് തേച്ചും ഉറങ്ങാതിരിക്കാനുള്ള ഡ്രൈവർമാരുടെ കഷ്ടപ്പാട് ഇനി ഉണ്ടാകില്ല; ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ബാംഗ്ലൂർ സർവ്വീസിൽ ഒറ്റ ഡ്രൈവർ സമ്പ്രദായം മാറ്റി രണ്ട് ഡ്രൈവർമാരെ നിയമിച്ച് തച്ചങ്കരി; അധിക ബാധ്യത ഒഴിവാക്കാൻ ഓൺലൈനിൽ ടിക്കറ്റ് പരിശോധിച്ച ശേഷം സുഖിച്ചുറങ്ങുന്ന കണ്ടക്ടർമാരെ ഒഴിവാക്കി; നിസ്സാര മാറ്റം വഴി കെഎസ്ആർടിസി ലാഭിക്കുന്നത് ലക്ഷങ്ങൾ
തിരുവനന്തപുരം:തീരുമാനം സിമ്പിളാണ് പക്ഷേ പവർഫുൾ ആണ്. പറഞ്ഞ് വരുന്നത് കെഎസ് ആർടിസി ഗീർഘദൂര സർവ്വീസുകളിൽ എംഡി തച്ചങ്കരി കൊണ്ട് വരുന്ന ഒരു സുപ്രധാന മാറ്റത്തെക്കുറിച്ചാണ്. കണ്ടക്ടർമാരില്ലാതെ ബസ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നു. ബംഗളൂരു ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിലാണ് ആദ്യം തീരുമാനം നടപ്പിലാക്കുക. വിജയിച്ചാൽ മറ്റ് ദീർഘദൂര സർവീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റുകൾ റിസർവ് ചെയ്ത ശേഷം അതിന്റെ പ്രിന്റൗട്ടുമായിട്ടാണ് യാത്രയ്ക്ക് എത്തുന്നത്. അത് പരിശോധിക്കുക മാത്രമാണ് കണ്ടക്ടർ ചെയ്യുന്നത്. മൈസൂരു, ബംഗളൂരു, മണിപ്പാൽ, കോയമ്പത്തൂർ എന്നിവിടങ്ങിളിലേക്ക് സർവീസ് നടത്തുന്നതിലധികവും സ്‌കാനിയ, വോൾവോ ബസുകളാണ്. പ്രധാന ഡിപ്പോകളിൽ മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. ഇവിടങ്ങളിൽ നിന്നു ബസിൽ കയറുന്നവരും ടിക്കറ്റ് റിസർവ് ചെയ്തവരാണ്. പിന്നെ യാത്രക്കാർക്കൊപ്പം യാത്ര ചെയ്യലാകും കണ്ടക്ടറുടെ പണി. അതാണ് കണ്ടക്ടറെ ഒഴിവാക്കാനു
തിരുവനന്തപുരം:തീരുമാനം സിമ്പിളാണ് പക്ഷേ പവർഫുൾ ആണ്. പറഞ്ഞ് വരുന്നത് കെഎസ് ആർടിസി ഗീർഘദൂര സർവ്വീസുകളിൽ എംഡി തച്ചങ്കരി കൊണ്ട് വരുന്ന ഒരു സുപ്രധാന മാറ്റത്തെക്കുറിച്ചാണ്. കണ്ടക്ടർമാരില്ലാതെ ബസ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നു. ബംഗളൂരു ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിലാണ് ആദ്യം തീരുമാനം നടപ്പിലാക്കുക. വിജയിച്ചാൽ മറ്റ് ദീർഘദൂര സർവീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം
അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റുകൾ റിസർവ് ചെയ്ത ശേഷം അതിന്റെ പ്രിന്റൗട്ടുമായിട്ടാണ് യാത്രയ്ക്ക് എത്തുന്നത്. അത് പരിശോധിക്കുക മാത്രമാണ് കണ്ടക്ടർ ചെയ്യുന്നത്. മൈസൂരു, ബംഗളൂരു, മണിപ്പാൽ, കോയമ്പത്തൂർ എന്നിവിടങ്ങിളിലേക്ക് സർവീസ് നടത്തുന്നതിലധികവും സ്‌കാനിയ, വോൾവോ ബസുകളാണ്. പ്രധാന ഡിപ്പോകളിൽ മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. ഇവിടങ്ങളിൽ നിന്നു ബസിൽ കയറുന്നവരും ടിക്കറ്റ് റിസർവ് ചെയ്തവരാണ്. പിന്നെ യാത്രക്കാർക്കൊപ്പം യാത്ര ചെയ്യലാകും കണ്ടക്ടറുടെ പണി. അതാണ് കണ്ടക്ടറെ ഒഴിവാക്കാനുള്ള പ്രധാന കാരണം.
അതേ സമയം ഇതേ ബസുകളിലെ കണ്ടക്ടർമാർ പെടാപാട് പെട്ടാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത്. ഉറക്കം തന്നെയാണ് ഡ്രൈവർമാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. പല വിധ വിദ്യകൾ പ്രയോഗിച്ചാണ് ഡ്രൈവർമാർ ഉറക്കവുമായി മല്ലടിക്കുന്നത്. കാന്തചാരി മുളക് കടിച്ച് പിടിച്ചും ണ്ണിൽ വിക്‌സ് തേച്ചുമൊക്കെയാണ് ഉറക്കവുമായുള്ള പോരാട്ടം. ഇതേ ബസിൽ ടിക്കറ്റ് പരിശോധന കഴിഞ്ഞാൽ ഭൂരിഭാഗം കണ്ടക്ടർമാരും കുഭകർണ സേവ ആരംഭിക്കുകയും ചെയ്യും. അത്തരം പരിപാടി ഇനി വേണ്ടെന്നാണ് എംഡി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ടിക്കറ്റ് പരിശോധനയ്ക്ക് അതത് ഡിപ്പോകളിൽ സൗകര്യമൊരുക്കിക്കൊണ്ടാവും കണ്ടക്ടറുടെ കുറവ് പരിഹരിക്കുക. ഇതിനോടൊപ്പം ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യും. ഇപ്പോൾ ദൂരം എത്രയായാലും ഡ്രൈവർ ഒരാളാണ് ഡ്യൂട്ടിയിലുണ്ടാവുക. തിരുവനന്തപുരം - ബംഗളൂരു സർവീസ് പോയി വരുമ്പോൾ ഡ്രൈവർക്ക് നാലു ഡ്യൂട്ടി ലഭിക്കും. ഉറക്കമൊഴിഞ്ഞുള്ള ഡ്രൈവിങ് അപകടമാണെന്നറിഞ്ഞിട്ടും ഡ്രൈവർമാർ ഈ ഡ്യൂട്ടി ചോദിച്ചു വാങ്ങാറുണ്ട്. ഇത് ഒഴിവാക്കാനായി ഒരു ഡ്രൈവറെ കൂടി നിയോഗിക്കും. രണ്ടു പേർക്കും രണ്ടു ഡ്യൂട്ടി വീതം ലഭിക്കുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം നിലവിൽ വരിക.
കേൾക്കുമ്പോൾ നിസ്സാരമായ മാറ്രമെന്ന് തോന്നുമെങ്കിലും സംഭം നടപ്പിലാവുന്നതോടെ ലക്ഷങ്ങളുടെ ലാഭമായിരിക്കും കെഎസ്ആർടിസിക്ക് ഉണ്ടാവുക.
ഇപ്പോൾ കണ്ടക്ടർക്കും നാലു ഡ്യൂട്ടി ലഭിക്കുന്നുണ്ട്. അത് ഒഴിവാകും ആ കണ്ടക്ടർമാരെ വേറെ ഡ്യൂട്ടിയിൽ നിയോഗിക്കാനാകും എന്നതാണ് ഇതിലെ മെച്ചം. പലപ്പോഴും ഡ്യൂട്ടിക്ക് ആളില്ലാതെ അഭ്യന്തര സർ്വവീസുകൾ നടത്താനാകുന്നില്ലെന്ന ബുദ്ധിമുട്ടിനും ഇത് പരിഹാരമാകും. സ്വകാര്യ ബസുകളിലും കണ്ടക്ടർമാരില്ല, ചില ബസുകളിൽ ഒരു അറ്റൻഡർ ഉണ്ടാകും, അവർ ലാഭം കൊയ്യുന്നു പിന്നെ എന്തുകൊണ്ട് കെഎസ്ആർടിസിക്ക് ഈ വിജയ മാതൃക പിന്തുടർന്നുകൂട എന്ന ചിന്തയാണ് തീരുമാനത്തിന് പിന്നിൽ.
യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുക, ഒപ്പം കെ.എസ്.ആർ.ടി.സിയുടെ നില മെച്ചപ്പെടുത്തുക. അതാണ് ഇത്തരം പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഡി-ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കുന്നു. നേരത്തെ വാടകയ്ക്ക് ഇലക്ട്രോണിക് ബസുകൾ ഓടിച്ച് നഷ്ടം നിക്തതുന്നത് ഉൾപ്പടെയുള്ള പരിഷ്‌കാരങ്ങൾ തച്ചങ്കരി പ്രഖ്യാപിച്ചിരുന്നു.ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പ് ഉണ്ടെങ്കിലും പദ്ധതി നടപ്പിലാക്കാൻ അതച് തടസ്സമാകില്ലെന്നാണ് തച്ചങ്കരിയുടെ പക്ഷം.